തല അജിത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല! ആശയവിനിമയം മറ്റൊരു രീതിയിൽ
അമരാവതി എന്ന ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അജിത്ത് കുമാർ. ഈ ചിത്രത്തിൽ അജിത്തിന് ശബ്ദം നൽകിയത് ചലച്ചിത്രതാരം വിക്രം ആയിരുന്നു. 95ൽ വിജയിക്കൊപ്പം രാജാവിൻ പാരവെയിൽ എന്ന ചിത്രത്തിൽ സഹനടനായും അതേ വർഷം തന്നെ മറ്റൊരു ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. ചിത്രങ്ങൾ രണ്ടും മികച്ച വിജയമായതോടെ അജിത് കുമാർ തമിഴകത്ത് വളരുകയായിരുന്നു. തുടർന്ന് നിരവധി റൊമാൻറിക് ചിത്രങ്ങളിലൂടെ തമിഴിലെ മുൻനിര നായകന്മാരിൽ ഒരാളായി താരം മാറുകയും ഉണ്ടായി. 99 […]
പോക്കിരിരാജയിൽ നായകനായി മമ്മൂട്ടി വേണ്ട മോഹൻലാൽ മതിയെന്ന് ഞാൻ പറഞ്ഞതാണ്; സിദ്ധിഖ് മനസ്സുതുറക്കുന്നു
മലയാള സിനിമയിൽ എന്നും അടയാളപ്പെടുത്തപ്പെട്ട പേരുകളിൽ ഒന്നാണ് നടൻ സിദ്ദിഖിന്റെത്. മുൻനിരനായകന്മാർക്കൊപ്പം പോലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം സുഹൃത്തായും സഹോദരനായും വില്ലനായും സഹ നായകനായും ഒക്കെ സിദ്ധിഖ് തിളങ്ങുകയും ചെയ്തു. മിമിക്രിയിലൂടെയും നാടകത്തിലൂടെയും ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച താരം അധികവും പ്രത്യക്ഷപ്പെട്ടത് വില്ലൻ വേഷങ്ങളിൽ ആണ്. ആദ്യകാല സിനിമകളിൽ സിദ്ദിഖിന്റെ സഹനടനായിരുന്നു മുകേഷ്, ജഗദീഷ് എന്നിവർ. ഇവർ ഒന്നിച്ച കൂട്ടുകെട്ട് […]
“ടെക്നിക്കൽ ആയി മോഹൻലാലിന് വലിയ അറിവില്ല; നമ്മെ ഒരു വഴിക്കാക്കും”; മോഹൻലാലിനെ പറ്റി സന്തോഷ് ശിവൻ
മലയാള സിനിമയുടെ ചരിത്രവും ഹിറ്റ് ചിത്രങ്ങളുടെ പട്ടികയും എടുത്താൽ അതിൽ മുൻനിരയിൽ തന്നെയായിരിക്കും താര രാജാവായ നടൻ മോഹൻലാലിൻറെ പേര്. അഭിനയ മികവിൽ ഇന്ത്യൻ സിനിമയിലെ ആദ്യ നിരയിൽ എത്തുന്ന താരത്തിന് മലയാളത്തിൽ അല്ലാതെ തന്നെ നിരവധി ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന മോഹൻലാൽ ഇന്ന് നടൻ, നിർമ്മാതാവ്, ഇപ്പോൾ സംവിധായകൻ എന്ന നിലയിലും പ്രശസ്തനായി ഇരിക്കുകയാണ്. തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലായിരുന്നു തിളങ്ങി നിന്നിരുന്നതെങ്കിലും പിന്നീട് […]
“വെളുപ്പിനെ മൂന്നുമണിക്ക് മമ്മൂക്ക എന്നെ കാറിൽ നിന്ന് ഇറക്കി വിട്ടു”; തുറന്ന് പറഞ്ഞ് പോൾസൺ
2022 മറ്റാർക്കൊക്കെ മോശമായിരുന്നെങ്കിലും മെഗാസ്റ്റാർ മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം സന്തോഷങ്ങളുടെയും വിജയങ്ങളുടെയും വർഷം തന്നെയായിരുന്നു. തൊട്ടതൊക്കെ പൊന്നാക്കുക എന്ന പഴമൊഴി മമ്മൂക്കയുടെ കാര്യത്തിൽ കഴിഞ്ഞ വർഷം സത്യമാവുകയായിരുന്നു. ചെയ്ത പടങ്ങളൊക്കെ സൂപ്പർഹിറ്റുകൾ. ഇതുവരെ കണ്ടതിൽ നിന്നും അറിഞ്ഞതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മലയാള സിനിമയുടെ സ്വീകരണ മുറിയിൽ നിറഞ്ഞാടുവാൻ മെഗാസ്റ്റാറിന് സാധിക്കുകയുണ്ടായി. എഴുപതാം വയസ്സിലും ഹിറ്റുകൾ സൃഷ്ടിക്കുവാൻ താൻ യാതൊരു മടിയും കാണിക്കാറില്ലെന്നും തന്റെ കഴിവ് ഒട്ടും പിന്നിൽ അല്ലെന്നും ആരാധകരെ ഒന്നടങ്കം ബോധ്യപ്പെടുത്തിയ വർഷം കൂടി ആയിരുന്നു […]
അവതാർ രണ്ടാം ഭാഗം ആദ്യത്തേതിനേക്കാൾ മികചതോ ? പ്രേക്ഷകപ്രതികരണം ഇങ്ങനെ …
പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ അവതാർ 2 നു കഴിഞ്ഞോ ?? 2009 ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രം അവതാർ അന്ന് നമ്മെ ഏറെ വിസ്മയിപ്പിച്ചു എന്നതിൽ തർക്കo ഒന്നുമില്ല. 10 അടി നീളമുള്ള മനുഷ്യർ താമസിക്കുന്ന പാൻഡോറയും , ഒരു കുടിയേറ്റക്കാരനായി അവിടെ എത്തപ്പെടുന്ന ജേംസ് സുള്ളിയും ഒക്കെ നമ്മുക്ക് നൽകിയ അമ്പരപ്പ് ചെറുത് ഒന്നുമല്ല. പാൻഡോറയെ ആക്രമിക്കാൻ എത്തുന്ന മനുഷ്യരിൽ നിന്നും ജേംസ് സുള്ളി പാൻഡോറയുടെ രക്ഷകനാവുന്നതായിരുന്നു അവതാറിന്റെ കഥ . ചിത്രത്തിന്റെ തൊട്ടടുത്ത പാർട്ടായിട്ടാണ് […]
തീയറ്ററിൽ പ്രതീക്ഷ തെറ്റിച്ചു എങ്കിലും സാമ്പത്തീകമായി നേട്ടം തന്നെ – ഗോൾഡിന്റെ കളക്ഷനെ കുറിച്ച് പ്രിഥ്വിരാജ്
റിലീസിനു മുൻപ് തന്നെ മലയാളം സിനിമ ആരാധകർക്കിടയിൽ വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഗോൾഡ്. അൽഫോൻസ് പുത്രൻ , പ്രഥ്വിരാജ്, നയൻതാര എന്നീ മുൻനിര താരങ്ങളുടെ സംഗമവും ചിത്രത്തിനു വലിയ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തിരുന്നു. നേരം, പ്രേമം എന്നീ അൽഫോൺസ് പുത്രൻ ഹിറ്റുകൾക്ക് ശേഷം, ഏഴു വർഷത്തിന്റെ ഇടവേള പിന്നിട്ട് അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരന്നു ഗോൾഡ്. നവംബറിൽ റിലീസ് നിശ്ചയിച്ച സിനിമയുടെ റിലീസ് പിന്നീട് പല തവണ പുതുക്കി പ്രഖ്യാപിച്ചിരുന്നു. ഊഹാപോഹങ്ങക്ക് […]
പഴയ മോഹൻലാലിനെ സിനിമകളിൽ കാണാനില്ല, ഷൈൻ ടോം ചാക്കോ
യുവതലമുറയിലെ ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ അഭിനയ പാടവം കൊണ്ട് വെള്ളിത്തിരയിൽചുരുങ്ങിയ കാലയളവിൽ അത്ഭുതപ്പെടുത്തുന്ന അഭിനയം കാഴ്ചവെച്ച നടൻ കൂടിയാണ് അദ്ദേഹം. ജൂനിയർ ആക്ടറായി വന്ന അദ്ദേഹം മലയാള സിനിമയിൽ പ്രമുഖ മുൻനിര താരങ്ങളിൽ ഒരാളായി വളർന്നു കഴിഞ്ഞു. കഠിനാധ്വാനവും അർപ്പണ മനോഭാവവും അതിനു പിന്നിൽ ഉണ്ടെന്ന് പറയാതിരിക്കാനാവില്ല. സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ വൈദക്‌തവും അദ്ദേഹത്തെ മറ്റു നടന്മാരിൽ നിന്നും വേറിട്ടതാക്കി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയ പ്രാധാന്യം നിറഞ്ഞ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി […]
ഐ.എഫ്.എഫ്.കെ വേദിയെ കോരിത്തരിപ്പിച്ച് മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’
മലയാള സിനിമയുടെ താര രാജാവാണ് പത്മശ്രീ ഭരത് മമ്മൂട്ടി. എന്താണ് ഒരു നടൻ എന്നതിന് ഉത്തമ ഉദാഹരണമാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് മമ്മൂക്ക.വർഷങ്ങൾ നീണ്ട തന്റെ സിനിമ ജീവിതത്തിൽ നിന്നും നേടിയെടുത്ത അംഗീകാരങ്ങൾക്ക് കണക്കുകളില്ല. ഇന്ന് മലയാള സിനിമയിലെ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഈ വർഷം റിലീസ് ചെയ്ത എല്ലാ മമ്മൂക്ക ചിത്രങ്ങളും വൻവിജയം തന്നെയാണ് കാഴ്ചവെച്ചത്. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് താരം നമ്മെ അതിശയിപ്പിച്ചത്. […]
റെക്കോർഡുകൾ തിരുത്തി കുറിച്ച് തല അജിത്ത് കുമാർ ; സോഷ്യൽ മീഡിയയിൽ തരംഗമായി “ചില്ല ചില്ല”
തമിഴകത്തിന്റെ തല തൊട്ടപ്പൻ തല അജിത് കുമാർ നായകനായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുനിവ്’.ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. സംവിധായകൻ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തല അജിത്തിന്റെ സ്റ്റൈലിഷ് സ്റ്റില്ലുകളും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴിതാ, ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശമായി തുനിവിലെ ആദ്യ ഗാനം എത്തിയിരിക്കുകയാണ്. ‘ചില്ല ചില്ല’ എന്ന ഗാനം സോഷ്യൽ […]
ഇനി തലക്കൊപ്പം തമിഴിൽ മഞ്ജു വാര്യർ
മലയാളികളുടെ ഇഷ്ട നടിയാണ് മഞ്ജുവാര്യർ. വിവാഹത്തോടുകൂടി സിനിമ ജീവിതം ഉപേക്ഷിച്ച നടി വിവാഹമോചനം നേടി വീണ്ടും സിനിമകളിൽ സജീവമാവുകയായിരുന്നു. തിരിച്ചുവരവ് ഗംഭീരമാക്കിയ നടി മമ്മൂട്ടി മോഹൻലാൽ കുഞ്ചാക്കോ ബോബൻ പൃഥ്വിരാജ് തുടങ്ങിയ വമ്പൻ താരനിരയോടൊപ്പം ഇതിനോടകം സിനിമകൾ ചെയ്തു കഴിഞ്ഞു. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു അറിയപ്പെടുന്നത്. ധനുഷിനോടൊപ്പം തമിഴിലും അഭിനയിച്ചിരുന്നു. ഇപ്പോൾ അജിത്തിന്റെ കൂടെ പുതിയ സിനിമയുടെ പണി പുരയിലാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബൈക്കിൽ അജിത്തും മഞ്ജു വാര്യരും സിനിമയിലെ ക്രൂ മെമ്പേഴ്സും […]