പഴയ മോഹൻലാലിനെ സിനിമകളിൽ കാണാനില്ല, ഷൈൻ ടോം ചാക്കോ
1 min read

പഴയ മോഹൻലാലിനെ സിനിമകളിൽ കാണാനില്ല, ഷൈൻ ടോം ചാക്കോ

യുവതലമുറയിലെ ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ അഭിനയ പാടവം കൊണ്ട് വെള്ളിത്തിരയിൽചുരുങ്ങിയ കാലയളവിൽ അത്ഭുതപ്പെടുത്തുന്ന അഭിനയം കാഴ്ചവെച്ച നടൻ കൂടിയാണ് അദ്ദേഹം. ജൂനിയർ ആക്ടറായി വന്ന അദ്ദേഹം മലയാള സിനിമയിൽ പ്രമുഖ മുൻനിര താരങ്ങളിൽ ഒരാളായി വളർന്നു കഴിഞ്ഞു. കഠിനാധ്വാനവും അർപ്പണ മനോഭാവവും അതിനു പിന്നിൽ ഉണ്ടെന്ന് പറയാതിരിക്കാനാവില്ല. സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ വൈദക്‌തവും അദ്ദേഹത്തെ മറ്റു നടന്മാരിൽ നിന്നും വേറിട്ടതാക്കി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ  അഭിനയ പ്രാധാന്യം നിറഞ്ഞ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറാൻ ഷൈൻ ടോം ചാക്കോവിനു കഴിഞ്ഞു.എന്നാൽ വിവാദങ്ങളുടെ കളിത്തോഴൻ കൂടിയാണ് ഈ നടൻ. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിട്ടുണ്ട് ഈ നടൻ. എന്നാൽ അതിൽ നിന്നും മുക്തമായി ശക്തമായ ഒരു തിരിച്ചു വരവാണ് മലയാള സിനിമയിൽ നടത്തിയത്. തന്റെ കൂടെ അഭിനയിക്കുന്ന പല താരങ്ങളെക്കുറിച്ചും വളരെ തുറന്നു സംസാരിക്കുന്ന ഒരു നടൻ കൂടിയാണ്. ഇന്റർവുകളിൽ  സ്ഥിരമായി വിവാദങ്ങൾ ഉണ്ടാക്കാൻ ഇദ്ദേഹം ശ്രമിക്കാറുണ്ട്. മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. താൻ വലിയ ഒരു മോഹൻലാൽ ആരാധകൻ ആണെന്നും എന്നാൽ മോഹൻലാലിന്റെ പഴയ സിനിമകളുടെ അഭിനയ വൈഭവം ഒന്നും ഇക്കാലത്ത് സിനിമകളിൽ കാണാനില്ലെന്ന്  നടൻ പറയുന്നു. കൂടാതെ ഇന്നത്തെ സിനിമകളിൽ മോഹൻലാൽ എന്ന നടനെയാണ് കാണിക്കുന്നതെന്നും അദ്ദേഹത്തിന്റെ അഭിനയപ്രതിഭയെ പുറത്തേക്ക് കൊണ്ടു വരുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ഒന്നും അദ്ദേഹത്തിന് ഇപ്പോൾ ലഭിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇതേ അഭിപ്രായം തന്നെ സംവിധായകൻ ഭദ്രനും പറഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ പഴയ സിനിമകൾ കണ്ട് കോഴിത്തരിച്ചു നിന്നു പോയിട്ടുണ്ട് എന്ന് ഷൈൻ ടോം ചാക്കോ പറയുന്നു . ഈ വിവാദങ്ങൾ എങ്ങനെ മോഹൻലാൽ ആരാധകരെ പ്രകോപിപ്പിക്കുമോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നു.

Super Star Mohanlal BNC

മനപ്പൂർവ്വം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നതിനു വേണ്ടിയുള്ള കോലാഹലങ്ങൾ ആണിതെന്നും ചില ആരാധകർ കമന്റ് ഇടുന്നുണ്ട്. തന്റെ സിനിമ കാണാനായി  തിയേറ്ററിൽ എത്തിയ ഷൈൻ ടോം ചാക്കോ ഒരിക്കൽ മാധ്യമപ്രവർത്തകർക്ക് മുന്നിലൂടെ ഇറങ്ങിയോടിയ സംഭവമുണ്ടായിട്ടുണ്ട്. കൂടാതെ വിമാനത്തിന്റെ കോക്പ്പിറ്റിൽ തൊട്ടതിനും താരത്തെ അധികൃതർ പുറത്തിറക്കി വിട്ടിട്ടുണ്ട്. പല ഇന്റർവ്യൂകളിലും അവതാരകരുമായി  വാഗ്വാദത്തിൽ ഏർപ്പെടാറുണ്ട്. പാർവതി ബാബു എന്ന ആങ്കറിന്റെ ഫോൺ നമ്പർ ചോദിക്കുകയും തന്റെ ഫോൺ വലിച്ചെറിയുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം ഹിറ്റായി മാറിയിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ അഭിനയ പ്രതിമ അസാധാരണമാം വിധം ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്. കമലിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടർ ആരാണ് ഷൈൻ ചാക്കോ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് ഗദമാ എന്ന  എന്ന ഫിലിമിലൂടെ അഭിനയത്തിലേക്ക് കടന്നു. കുറുപ്പ് അന്നയുംറസൂലും, 5 സുന്ദരികൾ,  ഇതിഹാസ, അനുഗ്രഹീതൻ ആന്റണി, തുടങ്ങിയവ എടുത്തു പറയേണ്ട ചിത്രങ്ങളാണ്.

News summary :shine tom chacko opinion about Mohanlal, viral