തല അജിത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല! ആശയവിനിമയം മറ്റൊരു രീതിയിൽ
1 min read

തല അജിത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല! ആശയവിനിമയം മറ്റൊരു രീതിയിൽ

അമരാവതി എന്ന ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അജിത്ത് കുമാർ. ഈ ചിത്രത്തിൽ അജിത്തിന് ശബ്ദം നൽകിയത് ചലച്ചിത്രതാരം വിക്രം ആയിരുന്നു. 95ൽ വിജയിക്കൊപ്പം രാജാവിൻ പാരവെയിൽ എന്ന ചിത്രത്തിൽ സഹനടനായും അതേ വർഷം തന്നെ മറ്റൊരു ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. ചിത്രങ്ങൾ രണ്ടും മികച്ച വിജയമായതോടെ അജിത് കുമാർ തമിഴകത്ത് വളരുകയായിരുന്നു. തുടർന്ന് നിരവധി റൊമാൻറിക് ചിത്രങ്ങളിലൂടെ തമിഴിലെ മുൻനിര നായകന്മാരിൽ ഒരാളായി താരം മാറുകയും ഉണ്ടായി. 99 ൽ അഭിനയിച്ച വാലി എന്ന ചിത്രത്തിലൂടെ ഫിലിം ഫെയർ അവാർഡ് നേടിയെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.ഈ ചിത്രത്തിനുശേഷം മമ്മൂട്ടി, ഐശ്വര്യ റായി എന്നിവർക്കൊപ്പം കണ്ടു കൊണ്ടെൻ കണ്ടു കൊണ്ടേൻ എന്ന ചിത്രത്തിൽ വേഷം കൈകാര്യം ചെയ്യുകയുണ്ടായി.

പിന്നീട് ദീന, സിറ്റിസൺ, വില്ലൻ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 2007 ബില്ല എന്ന ചിത്രത്തിൽ അഭിനയിക്കുകയും ഇതിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 2001 ഹിന്ദി ചിത്രമായ അശോകയിൽ ഷാറൂഖാന്റെ സഹോദരനായി വേഷം കൈകാര്യം ചെയ്തു. രണ്ടായിരത്തിൽ മലയാളചലച്ചിത്ര നടി ശാലിനിയെ വിവാഹം ചെയ്തു. അഭിനയത്തിന് പുറമേ കാറോട്ട മത്സരങ്ങളിലും സജീവമായി അജിത്ത് പങ്കെടുക്കാറുണ്ട്. മുംബൈ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ നടക്കുന്ന ഫോർമുല മൂന്ന് ഗണത്തിലുള്ള കാറോട്ട മത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. 2004ൽ ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി അജിത്തിനെ തെരഞ്ഞെടുക്കുകയും ചെയ്തു.

തമിഴകത്ത് പരക്കെ താരം അറിയപ്പെടുന്നത് തല അജിത്ത് എന്ന പേരിലാണ്. എന്നാൽ അടുത്തിടെ തന്നെ തല എന്ന് വിളിക്കരുതെന്ന അപേക്ഷയുമായി അജിത്ത് രംഗത്തെത്തുകയും ചെയ്തു. അത്രയേറെ ആരാധകരാണ് അജിത്തിന് തമിഴകത്ത് ഉള്ളത്. ഇന്ന് മലയാള സിനിമയിലും തമിഴകത്തും മറ്റേതു ഭാഷ എടുത്താലും അവിടെയുള്ള താരങ്ങളൊക്കെ സമൂഹമാധ്യമങ്ങളും മൊബൈൽഫോണും ഒക്കെ സജീവമായി ഉപയോഗിക്കുന്നവരാണ്. എന്നാൽ അജിത്തിനെ പറ്റി ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം മൊബൈൽ ഫോൺ പോലും ഉപയോഗിക്കാറില്ല എന്നാണ്. സോഷ്യൽ മീഡിയയിൽ ഒന്നും താരം സജീവമല്ല. ആരാധകരുടെ കൂട്ടായ്മകളിലും ഇല്ല. അത്രയേറെ ലളിത ജീവിതം നയിക്കുന്ന ഒരാളാണ് അജിത്ത് എന്ന് ഇപ്പോൾ തൃഷയാണ് വ്യക്തമാക്കിയിരിക്കുന്നത്

ഒരു ചിത്രത്തിൻറെ അഭിമുഖവുമായി ബന്ധപ്പെട്ട് അജിത്തിന്റെ നമ്പർ ഏത് പേരിൽ സേവ് ചെയ്യുമെന്ന് അവതാരകൻ തൃഷയോട് ചോദിച്ചപ്പോൾ അദ്ദേഹം മൊബൈൽഫോൺ ഉപയോഗിക്കാറില്ല എന്നാണ് താരം മറുപടി പറഞ്ഞത്. പിന്നെ എങ്ങനെയാണ് ആളുകളുമായി ആശയവിനിമയം നടത്തുന്നതെന്ന ചോദ്യത്തിന് താരത്തിന്റെ സഹായി എപ്പോഴും അദ്ദേഹത്തിൻറെ കൂടെ ഉണ്ടാകാറുണ്ടെന്നും അതുകൊണ്ട് മൊബൈൽ ഫോൺ ആവശ്യമില്ല എന്ന് തൃഷ വ്യക്തമാക്കുകയും ചെയ്തു. തൻറെ പുതിയ ചിത്രങ്ങളെ പറ്റിയുള്ള വാർത്തകളും അപ്ഡേറ്റുകളും ഒക്കെ തന്റെ വക്താവായ സുരേഷ് ചന്ദ്ര വഴിയാണ് താരം ആരാധകരെ അറിയിക്കുന്നത്. ഓരോ സിനിമ കഴിയുമ്പോഴും അജിത്ത് ഓരോ സിം കാർഡ് ആണ് ഉപയോഗിക്കുന്നത് എന്ന തരത്തിലുള്ള വാർത്തകളും മുൻപ് വന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകളോട് ഒന്നും താരമോ താരത്തോട് അടുത്ത വൃത്തങ്ങളും പ്രതികരിച്ചിട്ടില്ലെന്നതാണ് വസ്തുത.