ഇനി തലക്കൊപ്പം തമിഴിൽ മഞ്ജു വാര്യർ
1 min read

ഇനി തലക്കൊപ്പം തമിഴിൽ മഞ്ജു വാര്യർ

മലയാളികളുടെ ഇഷ്ട നടിയാണ് മഞ്ജുവാര്യർ. വിവാഹത്തോടുകൂടി സിനിമ ജീവിതം ഉപേക്ഷിച്ച നടി  വിവാഹമോചനം നേടി  വീണ്ടും സിനിമകളിൽ സജീവമാവുകയായിരുന്നു. തിരിച്ചുവരവ് ഗംഭീരമാക്കിയ നടി മമ്മൂട്ടി മോഹൻലാൽ കുഞ്ചാക്കോ ബോബൻ പൃഥ്വിരാജ് തുടങ്ങിയ വമ്പൻ താരനിരയോടൊപ്പം ഇതിനോടകം സിനിമകൾ ചെയ്തു കഴിഞ്ഞു. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു അറിയപ്പെടുന്നത്. ധനുഷിനോടൊപ്പം തമിഴിലും അഭിനയിച്ചിരുന്നു. ഇപ്പോൾ അജിത്തിന്റെ കൂടെ പുതിയ സിനിമയുടെ പണി പുരയിലാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി  ബൈക്കിൽ അജിത്തും മഞ്ജു വാര്യരും സിനിമയിലെ ക്രൂ മെമ്പേഴ്സും യാത്ര ചെയ്തിരുന്നു.

സ്കൂൾ യുവജനോത്സവ വേദിയിൽ നിന്നാണ് മഞ്ജു എന്ന സ്കൂൾ യുവജന വേദിയിൽ നിന്നാണ് മഞ്ജു എന്ന നടിയുടെ പുത്തൻ താരോദയം.കണ്ണ് തുറക്കുന്ന വേഗതയിലാണ് മലയാള സിനിമയിലെ മുൻനിര നായികമാർ അലങ്കരിച്ചിരുന്ന അഭിനയ സിംഹാസനം കരസ്ഥമാക്കിയത്. പിന്നീടങ്ങോട്ട് മലയാളസിനിമയിൽ വെന്നിക്കൊടി പാറിച്ച് തന്റെ ജൈത്രയാത്ര ആരംഭിച്ചു. കന്മദം സമ്മർ ഇൻ ബത്ലഹേം, തൂവൽ കൊട്ടാരം, സല്ലാപം,ഈ പുഴയും കടന്ന്, ആറാം തമ്പുരാൻ  തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. കൂടെ അഭിനയിച്ച ദിലീപുമായി പ്രണയത്തിലായ നടി  അദ്ദേഹത്തെ തന്നെ വിവാഹവും കഴിച്ചു. പിന്നീട് അഭിനയ ജീവിതത്തോട് വിട പറഞ്ഞു നല്ലൊരു കുടുംബിനിയായി വർഷങ്ങളോളം സിനിമ മേഖലയിൽ നിന്ന് വിട്ടു നിന്നു .

പിന്നീട് മലയാളികൾ അറിയുന്നത് ദിലീപുമായുള്ള വിവാഹമോചന വാർത്തയായിരുന്നു . തുടർന്ന് മലയാള സിനിമയിലേക്ക് ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ റോഷൻ ആൻഡ്രോയ്ഡ് സംവിധാനത്തിൽ തിരിച്ചുവന്നു. മരക്കാർ ഒരു അറബിക്കടലിന്റെ സിംഹം ജാക്ക് ആൻഡ് ജിൽ,പ്രീസ്റ്റ് ലൂസിഫർ, വേട്ട പാവാട, ഉദാഹരണം സുജാത,വില്ലൻ, ആമി, റാണി പത്മിനി,ഒടിയൻ,അസുരൻ, ചതുർമുഖം  തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അജിത്തിന്റെ കൂടെ തോന്നിയ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ മഞ്ജു വാര്യർ.14 വയസ്സുകാരിയുടെ അമ്മയാണെന്നു കണ്ടാൽ തോന്നാത്ത വിധം എളിമയുള്ള സ്വഭാവവും എടുത്തു പറയേണ്ട സവിശേഷതയാണ്. ഒരു രൂപ പോലും വിവാഹമോചനത്തിൽ നഷ്ട്ട പരിഹാരം വാങ്ങിക്കാതെ പൂജ്യത്തിൽ നിന്നും തുടങ്ങി ഇപ്പോൾ കോടികൾ വരുമാനം സമ്പാദിക്കുന്നു. ഒരുപാട് സ്ത്രീകൾക്കു റോൾ മോഡലായി തിളങ്ങുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഹിമാലയത്തിലെക്കാണ് ടീമംഗങ്ങൾ യാത്ര നടത്തിയത്. തന്റെ അമ്മയ്ക്ക് ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ക്യാൻസർ പേഷ്യൻസിനായുള്ള നിരവധി കാരുണ്യ പ്രവർത്തനങ്ങളും നടി നടത്തുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച നടിയുടെ പുതിയ ഫോട്ടോസും കുറിപ്പുമാണ്ഇ പ്പോൾ വൈറലായിരിക്കുന്നത്.

News summary : Manj Warrier Teaming Up With Tamil Thala Ajith Kumar.