“ബാബുവിന് വേറെ എന്തെങ്കിലും ബിസിനെസ്സ് ഉണ്ടോ?” : ബ്ലാക്ക് ലൊക്കേഷനിൽ വച്ചു മമ്മൂട്ടി ബാബു ആന്റണിയോട് ചോദിച്ച ചോദ്യം
തൊണ്ണൂറുകളില്‍ സിനിമ പ്രേമികളുടെ കയ്യടി നേടിയ ഒരേയൊരു വില്ലനായിരുന്നു ബാബു ആന്റണി. സിനിമയില്‍ വില്ലനായി ബാബു ആന്റണി എത്തുമ്പോള്‍ അദ്ദേഹത്തിന് കയ്യടിയുടെ മേളമായിരുന്ന ഒരു കാലമുണ്ടായിരുന്നു. മലയാള സിനിമയിലെ മുന്‍നിര നായകന്മാരുടെ വില്ലനായി നിരവധി സിനിമകളില്‍ ബാബു ആന്റണി തിളങ്ങിയിട്ടുണ്ട്. ഒരുകാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ സ്ഥിരം വില്ലനായിരുന്നു ബാബു ആന്റണി. ഇപ്പോഴിതാ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ […]
8 ശില്‍പികളുടെ മൂന്നര വര്‍ഷത്തെ പരിശ്രമം; ലോക റെക്കോര്‍ഡ് ശില്‍പം ഇനി മോഹന്‍ലാലിന് സ്വന്തം
മലയാളത്തിന്റെ താരരാജാവാണ് മോഹന്‍ലാല്‍. മലയാളത്തിലും മറ്റ് വിവിധ ഭാഷകളിലും അഭിനയിച്ച് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന നടന വിസ്മയം. മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. അതിലൂടെ തുടങ്ങിയ അഭിനയം ഇന്നും ആരാധകരെ ഞെട്ടിച്ചു കൊണ്ട് തുരടുന്നു. ആന്റിക് സാധനങ്ങള്‍ ഒക്കെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാള്‍ ആണ് മോഹന്‍ലാന്‍. അദ്ദേഹം ലോകത്ത് എവിടെ പോയാലും ഇഷ്ടപ്പെട്ട സാധനങ്ങള്‍ ലക്ഷങ്ങള്‍ വില കൊടുത്ത് വാങ്ങും. ആനകൊമ്പ് വീട്ടില്‍ വെച്ചതിനൊക്കെ മോഹന്‍ലാലിന് നിരവധി കേസ് വന്നിട്ടുമുണ്ട്. ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയാണ് […]
വീണ്ടും പുതുമുഖ സംവിധായകന് ഡേറ്റ് നൽകി മെഗാസ്റ്റാർ മമ്മൂട്ടി! ബിഗ്ബഡ്ജറ്റ് ത്രില്ലർ സിനിമ വരുന്നു
സിനിമയുടെ മറ്റൊരു പര്യായമാണ് മലയാളികള്‍ക്ക് മമ്മൂട്ടി. ഏതൊരു പുതുമുഖ നടനേക്കാളും ഉന്മേഷത്തോടെയും അടങ്ങാത്ത അഭിനിവേശത്തോടെയുമാണ് മമ്മൂട്ടി ഇന്നും സിനിമയെ സമീപിക്കാറുള്ളത്. കരിയറിന്റെ ഓരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ ഏറ്റവുമധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കിയ മറ്റൊരു സൂപ്പര്‍സ്റ്റാര്‍ വേറെ ഉണ്ടാവില്ല. പുതുമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് തനിക്ക് എപ്പോഴും താല്‍പര്യമുള്ള കാര്യമാണെന്നും രസകരമായ കാര്യങ്ങള്‍ അവര്‍ക്ക് അവരുടെ കഥകളിലൂടെ പറയാനുണ്ടാവുമെന്നും മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു പുതുമുഖ സംവിധായകനൊപ്പം പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് മമ്മൂട്ടി. നവാഗതനായ […]
‘എമ്പുരാനില്‍ വീഴാന്‍ പോകുന്ന വന്‍മരം ആര്?’ ; വെളിപ്പെടുത്തലുമായി ഇന്ദ്രജിത്ത്
മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാാണ് ഈ ചിത്രം. ലൂസിഫര്‍ വന്‍ ഹിറ്റായ ചിത്രങ്ങളില്‍ ഒന്നായിരുന്നു. 2019ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫര്‍ എന്ന് തന്നെ പറയാം. 200 കോടി ക്ലബില്‍ കയറിയ ചിത്രമായിരുന്നു ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. എമ്പുരാനിലും ഈ ടീം തന്നെയാണ് ഒന്നിക്കുന്നത്. ‘ലൂസിഫര്‍’ പോലെ തന്നെ […]
‘Most Anticipated Movie In india’! ; ബോക്സ് ഓഫീസും ജനഹൃദയങ്ങളും ഒരുമിച്ച് കീഴടക്കാൻ രക്ഷിത് ഷെട്ടി ചിത്രം ‘777 ചാര്‍ളി’ വരുന്നു!
തമിഴ്-ബോളിവുഡ് സിനിമകളെ തകര്‍ത്തെറിയാന്‍ വീണ്ടുമൊരു കന്നട ചിത്രം പാന്‍ ഇന്ത്യന്‍ തരംഗമാകുന്നു. രക്ഷിത് ഷെട്ടി നായകനായി എത്തുന്ന ‘777 ചാര്‍ളി’യാണ് പുത്തന്‍ തരംഗം സൃഷ്ടിക്കുന്നത്. തമിഴ് നടന്‍ കമല്‍ഹാസന്റെ ‘വിക്രം’ എന്ന സിനിമയും, അക്ഷയ് കുമാറിന്റെ ‘പൃഥ്വിരാജ്’ എന്ന സിനിമയും അടുത്ത ആഴ്ച റിലീസ് ആകാന്‍ ഒരുങ്ങുമ്പോഴാണ് കന്നടയില്‍ നിന്നും ഒരു സൂപ്പര്‍ ഹിറ്റ് ചിത്രം കൂടി എത്തുന്നത്. ഇതോടെ വമ്പന്‍ പോരാട്ടം തന്നെയാകും വരും ദിവസങ്ങളില്‍ കാണാന്‍ സാധിക്കുക. കമല്‍ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടിന്റെ മെഗാ-മള്‍ട്ടിസ്റ്റാര്‍ ചിത്രം […]
സേതുരാമയ്യരടക്കം ഒരുപിടി മലയാളസിനിമകള്‍ ഒടിടി റിലീസുകളായി എത്തുന്നു!
കോവിഡ് കാലമാണ് മലയാളി പ്രേക്ഷകരെ ഒടിടി പ്ലാറ്റ് ഫോമുകളിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. ഇതോടെ മലയാളികള്‍ സിനിമ കാണുന്ന രീതിതന്നെ മാറിയിരിക്കുകയാണ്. ഇപ്പോഴിതാ നിരവധി ചിത്രങ്ങളാണ് ഈ മാസം ഒടിടി റിലീസിന് ഒരുങ്ങുന്നത്. ഇതില്‍ തിയേറ്റര്‍ റിലീസിന് ശേഷമെത്തുന്നത് മുതല്‍ നേരിട്ട് ഒ.ടി.ടി റിലീസിന് വരുന്നത് വരെയുണ്ട്. ഇതില്‍ ആദ്യം എടുത്തു പറയേണ്ട സിനിമ ഡിജോ ജോസ് സംവിധാനം ചെയ്ത ജനഗണമന എന്ന ചിത്രമാണ്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്ത് തുടങ്ങി. […]
പൃഥ്വിരാജിന്റെ മാസ്സ് പൗരുഷം കൊണ്ട് ഇൻഡസ്ട്രിയെ വിറപ്പിക്കാൻ ‘കടുവ’ വരുന്നു! ഷാജി കൈലാസ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് തിയതി ഇതാ..
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. പ്രഖ്യാപന സമയം മുതല്‍ മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഓണം റിലീസ് ആയി ചിത്രം എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജൂണ്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ […]
തൊണ്ണൂറുകളില്‍ യുവാക്കളുടെ ഹരമായി മാറിയ ആക്ഷൻ കിംഗ് ബാബു ആന്റണി വീണ്ടും അതേ ലുക്കില്‍ തിരിച്ചുവരുന്നു ; ‘പവര്‍ സ്റ്റാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ആയിരുന്നു ബാബു ആന്റണി. മുടി നീട്ടി വളര്‍ത്തിയ അദ്ദേഹം യുവാക്കളുടെ ഇഷ്ടതാരമായിരുന്നു എന്ന് തന്നെ പറയാം. ഇപ്പോഴിതാ അതേ സ്‌റ്റെലില്‍ വീണ്ടും എത്തുകയാണ് ബാബു ആന്റണി. പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലാണ് പഴയ സ്‌റ്റെല്‍ ഓര്‍മ്മിപ്പിക്കുന്ന വേഷത്തില്‍ ബാബു ആന്റണി വീണ്ടും എത്തുന്നത്. ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. ബാബു ആന്റണി വീണ്ടും ആക്ഷന്‍ ഹീറോ വേഷത്തില്‍ എത്തുന്ന ചിത്രം […]
“ഒരു സൂപ്പര്‍ഹിറ്റ് ചിത്രം എന്നെ വെച്ച് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ മാത്രം പ്രശ്‌നമാണ്” ; സത്യന്‍ അന്തിക്കാടിനോട് മമ്മൂട്ടി
മലയാള സിനിമയിലെ പ്രമുഖ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. രേഖ സിനി ആര്‍ട്‌സിന്റെ സഹസംവിധായകനായാണ് അദ്ദേഹം ആദ്യം മലയാള സിനിമയില്‍ എത്തിത്. ഒരു മികച്ച ഗാനരചയിതാവ് എന്ന നിലയിലായിരുന്നു അദ്ദേഹത്തെ അറിയപ്പെടാന്‍ തുടങ്ങിയത്. ജീവിതഗന്ധിയായ നിരവധി സിനിമകള്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തിട്ടുണ്ട്. അതിലുപരി മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനായാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ ഒരോ സിനിമയിലൂടെയും വ്യത്യസ്ത സന്ദേശമാണ് മലയാളികള്‍ക്ക് നല്‍കുന്നത്. മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു അര്‍ത്ഥം. 1989 […]
കിങ്ങ് ഖാന്‍ ഇരട്ട വേഷത്തില്‍, നായികയായി നയന്‍ താര ; ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ ടൈറ്റില്‍ പുറത്ത്
പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നയന്‍താരയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രം. ഷാരൂഖ് ആദ്യമായി നയന്‍താരക്കൊപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. നീണ്ട നാല് വര്‍ഷത്തിന് ശേഷം ഈ ചിത്രത്തിലൂടെ ഷാരൂഖ് ഖാന്‍ ഗംഭീര തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ സംബന്ധിച്ച ചില വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തിന് പേര് ‘ജവാന്‍’ എന്നാണ് പേരിട്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉടന്‍ തന്നെ ടീസര്‍ പുറത്തുവിട്ടുകൊണ്ട് പ്രഖ്യാപനം ഉണ്ടാകുമെന്നും […]