കിങ്ങ് ഖാന്‍ ഇരട്ട വേഷത്തില്‍, നായികയായി നയന്‍ താര ; ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ ടൈറ്റില്‍ പുറത്ത്
1 min read

കിങ്ങ് ഖാന്‍ ഇരട്ട വേഷത്തില്‍, നായികയായി നയന്‍ താര ; ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ ടൈറ്റില്‍ പുറത്ത്

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നയന്‍താരയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രം. ഷാരൂഖ് ആദ്യമായി നയന്‍താരക്കൊപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. നീണ്ട നാല് വര്‍ഷത്തിന് ശേഷം ഈ ചിത്രത്തിലൂടെ ഷാരൂഖ് ഖാന്‍ ഗംഭീര തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ സംബന്ധിച്ച ചില വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തിന് പേര് ‘ജവാന്‍’ എന്നാണ് പേരിട്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഉടന്‍ തന്നെ ടീസര്‍ പുറത്തുവിട്ടുകൊണ്ട് പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനകളുണ്ട്. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ഇരട്ട വേഷമാണ് ചെയ്യുന്നത്. ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷമാണെന്നും രണ്ടാമത്തേത് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവിന്റെ വേഷമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര ചിത്രത്തിലെത്തുന്നത്.

വിഖ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതു വാക്കുല രണ്ട് കാതലായിരുന്നു നയന്‍താരയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതിയായിരുന്നു ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. സമാന്തയും ചിത്രത്തില്‍ ഒറു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ വിഘ്നേശ് ശിവന്‍ തന്നെയാണ് സിനിമ നിര്‍മിയ്ക്കുന്നതും. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

2018ല്‍ പുറത്തെത്തിയ ‘സീറോ’യ്ക്കുശേഷം ഷാരൂഖ് ഖാന്‍ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് പത്താന്‍. ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സല്‍മാന്‍ ഖാനും സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷമാണ് ചിത്രം റിലീസ് ചെയ്യുന്നത്.