സേതുരാമയ്യരടക്കം ഒരുപിടി മലയാളസിനിമകള്‍ ഒടിടി റിലീസുകളായി എത്തുന്നു!
1 min read

സേതുരാമയ്യരടക്കം ഒരുപിടി മലയാളസിനിമകള്‍ ഒടിടി റിലീസുകളായി എത്തുന്നു!

കോവിഡ് കാലമാണ് മലയാളി പ്രേക്ഷകരെ ഒടിടി പ്ലാറ്റ് ഫോമുകളിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. ഇതോടെ മലയാളികള്‍ സിനിമ കാണുന്ന രീതിതന്നെ മാറിയിരിക്കുകയാണ്. ഇപ്പോഴിതാ നിരവധി ചിത്രങ്ങളാണ് ഈ മാസം ഒടിടി റിലീസിന് ഒരുങ്ങുന്നത്. ഇതില്‍ തിയേറ്റര്‍ റിലീസിന് ശേഷമെത്തുന്നത് മുതല്‍ നേരിട്ട് ഒ.ടി.ടി റിലീസിന് വരുന്നത് വരെയുണ്ട്. ഇതില്‍ ആദ്യം എടുത്തു പറയേണ്ട സിനിമ ഡിജോ ജോസ് സംവിധാനം ചെയ്ത ജനഗണമന എന്ന ചിത്രമാണ്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്ത് തുടങ്ങി. തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറി ചിത്രമായിരുന്നു പൃഥ്വിരാജ് നായകനായെത്തിയ ജനഗണമന. സമകാലിന ഇന്ത്യന്‍ രാഷ്ട്രീയ വിഷയങ്ങളെല്ലാമാണ് ചിത്രത്തില്‍ പ്രതിപാതിച്ചത്.

ജൂണ്‍ മൂന്നിനാണ് കെജിഎഫ് ചാപ്റ്റര്‍ ടൂവിന്റെ ഒടിടി റിലീസ്. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ കന്നഡ സൂപ്പര്‍ താരം യഷ് നായകനായ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ വന്‍ ആരവമായിരുന്നു സൃഷ്ടിച്ചത്. ഇപ്പോഴിതാ ഒടിടിയില്‍ റിലീസ് ചെയ്യന്നത് ആമസോണ്‍ പ്രൈമിലൂടെയാണ്. സഞ്ജയ് ദത്ത്, രവീണ ടണ്ടന്‍, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാശ് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 1200 കോടി കടന്നിരുന്നു. ഹിന്ദി മൊഴിമാറ്റ പതിപ്പ് മാത്രം നാനൂറ് കോടിയിലേറെയാണ് വാരിക്കൂട്ടിയത്. കേരളത്തില്‍ 50 കോടിയിലേറെ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചു.

രമേശ് പിഷാരടി നായകനായ നോ വേ ഔട്ട് ആണ് അടുത്തതായി ഒടിടിയില്‍ റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം. ജൂണ്‍ മൂന്നിന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ഏപ്രില്‍ 22നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ആസിഫ് അലി, നിമിഷ സജയന്‍, ആന്റണി വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഇന്നലെ വരെ എന്ന ചിത്രം ജൂണ്‍ ഒമ്പതിന് നേരിട്ട് സോണി ലിവില്‍ റിലീസ് ചെയ്യും. ജിസ് ജോയിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത ചിത്രം ഡോണ്‍ ജൂണ്‍ 10 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും. ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന ചിത്രം മെയ് 13നായിരുന്നു തിയേറ്ററുകളിലെത്തിയത്. അടുത്ത് ഒടിടി റിലീസ് ചിത്രം അനൂപ് മേനോന്‍ നായകനായെത്തിയ 21 ഗ്രാംസ് ആണ്. ജൂണ്‍ 10ന് ഹോട്സ്റ്റാറില്‍ ചിത്രം റിലീസ് ചെയ്യും. ബിബിന്‍ കൃഷ്ണയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. തിയേറ്ററില്‍ വന്‍ ഹിറ്റായ സിബിഐ 3 ദ ബ്രെയിനും ഒടിടിയില്‍ റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടി-കെ.മധു-എസ്.എന്‍ സ്വാമി കൂട്ടുകെട്ടിലെത്തിയ സി.ബി.ഐ 5 ദി ബ്രെയ്ന്‍ ജൂണ്‍ 12ന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും.

മഞ്ജു വാര്യര്‍ നായികയായെത്തിയ പുതിയ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ ആമസോണ്‍ പ്രൈമിലൂടെ റിലീസിന് ഒരുങ്ങുകയാണ്. മെയ് 20നായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്തത്. അതുപോലെ ജോ ആന്‍ഡ് ജോ എന്ന ചിത്രവും ഉടന്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രം മെയ് 13നാണ് തിയേറ്ററുകളിലെത്തിയത്.