‘Most Anticipated Movie In india’! ; ബോക്സ്‌ ഓഫീസും ജനഹൃദയങ്ങളും ഒരുമിച്ച് കീഴടക്കാൻ രക്ഷിത് ഷെട്ടി ചിത്രം ‘777 ചാര്‍ളി’ വരുന്നു!
1 min read

‘Most Anticipated Movie In india’! ; ബോക്സ്‌ ഓഫീസും ജനഹൃദയങ്ങളും ഒരുമിച്ച് കീഴടക്കാൻ രക്ഷിത് ഷെട്ടി ചിത്രം ‘777 ചാര്‍ളി’ വരുന്നു!

തമിഴ്-ബോളിവുഡ് സിനിമകളെ തകര്‍ത്തെറിയാന്‍ വീണ്ടുമൊരു കന്നട ചിത്രം പാന്‍ ഇന്ത്യന്‍ തരംഗമാകുന്നു. രക്ഷിത് ഷെട്ടി നായകനായി എത്തുന്ന ‘777 ചാര്‍ളി’യാണ് പുത്തന്‍ തരംഗം സൃഷ്ടിക്കുന്നത്. തമിഴ് നടന്‍ കമല്‍ഹാസന്റെ ‘വിക്രം’ എന്ന സിനിമയും, അക്ഷയ് കുമാറിന്റെ ‘പൃഥ്വിരാജ്’ എന്ന സിനിമയും അടുത്ത ആഴ്ച റിലീസ് ആകാന്‍ ഒരുങ്ങുമ്പോഴാണ് കന്നടയില്‍ നിന്നും ഒരു സൂപ്പര്‍ ഹിറ്റ് ചിത്രം കൂടി എത്തുന്നത്. ഇതോടെ വമ്പന്‍ പോരാട്ടം തന്നെയാകും വരും ദിവസങ്ങളില്‍ കാണാന്‍ സാധിക്കുക. കമല്‍ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടിന്റെ മെഗാ-മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘വിക്രം’ ഈ വരുന്ന ജൂണ്‍ 3ന് തിയേറ്ററുകളില്‍ എത്തും. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ഹാസന്റെ വിക്രം. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് വരെ പുരോഗമിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, ബോളിവുഡില്‍ അക്ഷയ് കുമാര്‍-യാഷ് രാജ് കൂട്ടുക്കെട്ടിന്റെ ഒരുങ്ങുന്ന ചിത്രമാണ് ‘പൃഥ്വിരാജ്’. പൃഥ്വിരാജ് ചൌഹാന്റെ ജീവിതകഥ പറയുന്ന ചിത്രമാണിത്.ചിത്രത്തില്‍ പൃഥ്വിരാജ് ചൌഹാന്റെ ടൈറ്റില്‍ റോളിലാണ് അക്ഷയ് കുമാര്‍ എത്തുക. എന്നാല്‍ ഈ രണ്ട് വമ്പന്‍ സിനിമകളും റിലീസ് ആകുന്നതിനിടയിലാണ് രാജ്യമെങ്ങും ‘777 ചാര്‍ളി’ തരംഗമായി മാറിയത്. ഐഎംഡിബി യുടെ ഈ മാസത്തെ ഏറ്റവും പ്രേക്ഷക പ്രതീക്ഷയുള്ള ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ ഏറ്റവുമധികം പോളിംഗ് ലഭിച്ച ചിത്രമായി മാറിയിരിക്കുകയാണ് 777 ചാര്‍ളി. Most Anticipated New Indian Movies and Shows, എന്ന പേരില്‍ ഓരോ മണിക്കൂറിലും അപ്ഡേറ്റ് ചെയ്യപെട്ടുകൊണ്ടിരിക്കുന്ന വോട്ടിംഗ് അടിസ്ഥാനത്തില്‍, സിനിമകളുടെ ഹൈപ് നിര്‍ണയിക്കുന്ന ലിസ്റ്റിലാണ് വീണ്ടും ഒരു കന്നഡ ചിത്രം മറ്റ് ഭാഷ വമ്പന്മാരെ പിന്തള്ളി ആധിപത്യം സ്ഥാപിച്ചത്.

അതുപോലെ കന്നഡ സിനിമയുടെ മുഖഛായ തന്നെ മാറ്റിയെഴുതിയ ചിത്രമായിരുന്നു യഷ് നായകനായി എത്തിയ കെ ജി എഫ് 2. ഇത് തമിഴ് നടന്‍ വിജയിയുടെ ബീസ്റ്റ് എന്ന ചിത്രത്തെ പോലും പിന്തള്ളി മുന്നേറുകയായിരുന്നു. അതുപോലെ വരും ദിവസങ്ങളില്‍ റിലീസിനൊരുങ്ങുന്ന ‘വിക്രം’ എന്ന സിനിമയേയും, ‘പൃഥ്വിരാജ്’ എന്ന സിനിമയേയും പിന്തള്ളി ‘777 ചാര്‍ളി’മുന്നേറുമെന്ന ഉറപ്പിലും വിശ്വാസത്തിലും കന്നഡ സിനിമാലോകവും കര്‍ണാടക പ്രേക്ഷകരും ഒന്നടങ്കം ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. അതേസമയം, മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി രക്ഷിത് ഷെട്ടി നായകനായി പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും 777 ചാര്‍ളിക്ക് ഉണ്ട്. ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴില്‍ കാര്‍ത്തിക് സുബ്ബരാജും, തെലുങ്കില്‍ നാനിയും ആണ് വിതരണം ചെയ്യുന്നത്. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായിക. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.