വീണ്ടും പുതുമുഖ സംവിധായകന് ഡേറ്റ് നൽകി മെഗാസ്റ്റാർ മമ്മൂട്ടി! ബിഗ്ബഡ്ജറ്റ് ത്രില്ലർ സിനിമ വരുന്നു
1 min read

വീണ്ടും പുതുമുഖ സംവിധായകന് ഡേറ്റ് നൽകി മെഗാസ്റ്റാർ മമ്മൂട്ടി! ബിഗ്ബഡ്ജറ്റ് ത്രില്ലർ സിനിമ വരുന്നു

സിനിമയുടെ മറ്റൊരു പര്യായമാണ് മലയാളികള്‍ക്ക് മമ്മൂട്ടി. ഏതൊരു പുതുമുഖ നടനേക്കാളും ഉന്മേഷത്തോടെയും അടങ്ങാത്ത അഭിനിവേശത്തോടെയുമാണ് മമ്മൂട്ടി ഇന്നും സിനിമയെ സമീപിക്കാറുള്ളത്. കരിയറിന്റെ ഓരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ ഏറ്റവുമധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കിയ മറ്റൊരു സൂപ്പര്‍സ്റ്റാര്‍ വേറെ ഉണ്ടാവില്ല. പുതുമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് തനിക്ക് എപ്പോഴും താല്‍പര്യമുള്ള കാര്യമാണെന്നും രസകരമായ കാര്യങ്ങള്‍ അവര്‍ക്ക് അവരുടെ കഥകളിലൂടെ പറയാനുണ്ടാവുമെന്നും മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ വീണ്ടും ഒരു പുതുമുഖ സംവിധായകനൊപ്പം പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് മമ്മൂട്ടി. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനായെത്തുന്നത്. ത്രില്ലര്‍ ശ്രേണിയിലാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി എബ്രഹാമും ചേര്‍ന്നാണ്. പൃഥ്വിരാജ് നായകനായെത്തിയ ചിത്രം ‘കാപ്പ’ ടൊവിനൊ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്നീ ചിത്രങ്ങള്‍ക്കുശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് ഇത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ് സംവിധായകന്‍ ഡിനൊ ഡെന്നീസ്. ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം പുഴുവാണ്. രാഷ്ട്രീയം പറയുന്ന ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ അഭിനയത്തിനും റത്തീനയുടെ സംവിധാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് പുഴു ചിത്രം നിര്‍മ്മിച്ചത്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ആദ്യമായി ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ഉണ്ട’യ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതി ചിത്രമാണ് ‘പുഴു’.