21 Jan, 2025
1 min read

മലയാള സിനിമയുടെ പെരുന്തച്ചൻ വിടവാങ്ങിയിട്ട് 12 വര്‍ഷം; ഇന്നും പ്രസക്തമായി തിലകന്‍റെ ഓര്‍മ്മ

മലയാളത്തിന്റെ അതുല്യ കലാകാരനാണ് നടൻ തിലകൻ. കാലയവനികയ്ക്ക് ഉള്ളിൽ മറഞ്ഞുവെങ്കിലും മറ്റാരാലും പകർന്നാടാനാകാത്ത വിധം ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇന്നും മലയാളികളുടെ മനസിൽ ജീവിക്കുകയാണ്. മലയാള സിനിമയുടെ അഭിനയത്തിലെ പെരുന്തച്ചന്‍ തിലകന്‍ വിടവാങ്ങിയിട്ട് 12 വര്‍ഷങ്ങള്‍ പിന്നിട്ടുകയാണ്. തിലകന്‍ നടത്തിയ പോരാട്ടങ്ങള്‍ക്കും വെട്ടിത്തുറന്ന് പറഞ്ഞ അഭിപ്രായങ്ങളും കാലം ശരിവയ്ക്കുന്ന സമയത്താണ് അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ വീണ്ടും കടന്നുപോകുന്നത്. തന്‍റേടവും നിലപാടും ആയിരുന്നു എന്നും തിലകന്‍റെ മുഖമുദ്ര. ആരുടെ മുന്നിലും തല കുനിയ്ക്കാത്ത,പറയാന്‍ ഉള്ളത് പറഞ്ഞത് കൊണ്ടുള്ള നഷ്ടങ്ങളെ വകവയ്ക്കാത്ത […]

1 min read

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻ തിലകൻ എന്ന മലയാളിയുടെ തിലകകുറി മാഞ്ഞിട്ട് 10 വർഷം

മലയാള സിനിമയുടെ അഭിമാനമായ മഹാനടൻ ശ്രീ തിലകൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 10 വർഷം പൂർത്തിയാവുന്നു. മലയാള സിനിമയിൽ അദ്ദേഹം തനിക്കു കിട്ടിയ കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു . തന്റേതായ ശൈലിയിൽ പകരം വെയ്ക്കാൻ ഇല്ലാത്ത അഭിനയ മികവിലൂടെ അദ്ദേഹം തീർത്ത ഓരോ കഥാപാത്രങ്ങളും മലയാളികളുടെ ഉള്ളിൽ എന്നും ജീവിക്കും. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും […]

1 min read

‘ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായിട്ടുള്ള തരത്തിലുള്ള വാര്‍ ഒന്നും ഇവര്‍ തമ്മില്‍ ഉണ്ടായിട്ടില്ല’ ; മമ്മൂട്ടി – തിലകന്‍ പിണക്കത്തെ കുറിച്ച് ഷമ്മിതിലകന്‍

മലയാളസിനിമയിലെ എക്കാലത്തേയും മികച്ച നടന്മാരില്‍പെടുന്ന രണ്ട് പേരാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും തിലകനും. ഇരുവരും ഒന്നിച്ച് ചെയ്ത നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ മുന്‍പ് പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഷമ്മിതിലകന്‍ ഇരുവരും തമ്മിലുള്ള വഴക്കിനെപറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു അഭിമുഖത്തിലൂടെ. അങ്ങനെയൊരു വഴക്കായിട്ടല്ലെന്നും ആശയപരമായ ഒരു സംഘട്ടനം മമ്മൂക്കയും അച്ഛനും തമ്മില്‍ ഉണ്ടായിരുന്നുവെന്നും ഷമ്മി തിലകന്‍ പറയുന്നു. ഒരു കാര്യം പറയുമ്പോള്‍ അവരവര്‍ക്കുള്ള വിശ്വാസമാണ് നമ്മളെ വഴക്കാളികളാക്കുന്നത്. ഒരാളുടെ വിശ്വാസത്തിന് […]

1 min read

‘ഇന്നുവരെ ആ രഹസ്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല ആർക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല’; തിലകൻ ഇല്ലാത്ത ക്ലൈമാക്സിനേക്കുറിച്ച് സത്യൻ അന്തിക്കാട് പറയുന്നു

ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമാണ് ‘നാടോടിക്കാറ്റ്’. 1987 – ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹൻലാൽ, ശ്രീനിവാസൻ, ശോഭന, തിലകൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹൻലാലും ശ്രീനിവാസനും മത്സരിച്ചഭിനയിച്ച ദാസൻ വിജയൻ കഥാപാത്രങ്ങൾ ഇന്നും മലയാള മനസ്സുകളിൽ മായാതെ നിൽക്കുന്നുണ്ട്. ആ കാലഘട്ടത്തിലെ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മയായിരുന്നു ചിത്രത്തിന്റെ പ്രമേയം. നാടോടിക്കാറ്റിന്റെ തുടർച്ചയായി പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ എന്നീ ചിത്രങ്ങൾ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി. സത്യൻ അന്തിക്കാട് തന്നെയായിരുന്നു ഈ […]

1 min read

‘മലയാള സിനിമയിലെ ജാതി – മത വെറി അതിജീവിച്ചത് മമ്മൂട്ടി’ ; ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്

ഏതൊരു മേഖലയിലെയും വിഷയങ്ങളെക്കുറിച്ച് തന്റേതായ ഉറച്ച നിലപാടുകൾ വ്യക്തമാക്കുന്ന ആളാണ് ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. സാമൂഹ്യവിരുദ്ധമായി പൊതുസമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ എതിർക്കുകയും അവ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ബിഷപ്പ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. ഇഷ്ട നായകനായ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഇദ്ദേഹം സിനിമ മേഖലയിൽ നടക്കുന്ന വേർതിരിവുകളെ ചൂണ്ടിക്കാട്ടിയത്.ജാതി, മതം, രാഷ്ട്രീയം എന്നിവയുടെ പേരിൽ സിനിമ മേഖലകളിൽ ഒരുപാട് വേർതിരിവുകൾ നടക്കുന്നുണ്ട് എന്ന് ബിഷപ്പ് […]

1 min read

”മമ്മൂട്ടി, നിങ്ങളില്ലാതെ പത്ത് വര്‍ഷം മലയാള സിനിമ മുന്നോട്ട് പോകില്ല” ; അന്ന് മഹാനടന്‍ തിലകന്‍ പറഞ്ഞത്

മലയാള സിനിമയില്‍ നായകനെന്ന ഔദ്യോഗിക പ്രതിഷ്ഠ പേറാതെ തന്നെ സിനിമകളില്‍ യഥാര്‍ഥ നായകനായി തിളങ്ങുകയും ആരാധന പിടിച്ചു വാങ്ങുകയും ചെയ്ത നടനാണ് തിലകന്‍. നടനത്തില്‍ പൂര്‍ണത എന്ന വാക്ക് പലപ്പോഴും അദ്ദേഹത്തിന്റെ പ്രകടനങ്ങളിലൂടെ ഓര്‍മ്മപ്പെടുത്താറുണ്ട്. അദ്ദേഹം ചെയ്ത വേഷങ്ങളില്‍ ഭൂരിഭാഗവും കരുത്തുറ്റ വേഷങ്ങളായിരുന്നു. തിലകന്റെ ശബ്ദഗാംഭീര്യം ഇന്നും ആരാധകരും മറ്റ് അഭിനേതാക്കളും എടുത്തുപറയുന്ന ഒരു കാര്യമാണ്. പെരുന്തച്ചനിലെ തച്ചനും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളിയും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതന്‍ […]

1 min read

‘തിലകനേക്കാള്‍ മികച്ചൊരു നടനെ ഇനിയും കണ്ടുമുട്ടേണ്ടിയിരിക്കുന്നു’ ; ജിതേഷ് മംഗലത്തിന്റെ കുറിപ്പ് ശ്രദ്ധനേടുന്നു

നായകന്‍ എന്ന ഔദ്യോഗിക പ്രതിഷ്ഠ പേറാതെ തന്നെ സിനിമകളില്‍ യഥാര്‍ഥ നായകനായി തിളങ്ങുകയും പ്രേക്ഷകരുടെ മനസില്‍ ഇടം നേടുകയും ചെയ്ത മലയാള സിനിമയുടെ പെരുന്തച്ചന്‍ ആണ് നടന്‍ തിലകന്‍. നടനത്തില്‍ പൂര്‍ണത എന്ന വാക്ക് പലപ്പോഴും ഓര്‍മ്മപ്പെടുത്തുന്നത് സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളാണ്. അഭിനയിച്ച ചിത്രങ്ങളില്‍ കഥാപാത്രമേതായാലും അദ്ദേഹം ഫ്രെയിമില്‍ നിറഞ്ഞ് നില്‍ക്കാറുണ്ടായിരുന്നു. മലയാളി ജീവിച്ചിരിക്കുന്നിടത്തോളം കാലം ഓര്‍ത്തിരിക്കാന്‍ ഒട്ടനവധി കഥാപാത്രങ്ങളെ ബാക്കിയാക്കിയ തിലകന്‍ ഇന്നും പ്രേക്ഷകരുടെ മനസ്സിലെ നിറസാന്നിധ്യമാണ്. ഗൗരവക്കാരനായ കഥാപാത്രങ്ങളില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ സ്വതസിദ്ധമായ […]

1 min read

“അച്ഛൻ ഒരാളെക്കുറിച്ച് നല്ലത് പറയാൻ ഏറെ പ്രയാസമാണ്, എന്നാൽ ദുൽഖറിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകൾ എന്നെ അമ്പരപ്പെടുത്തി” : ഷോബി തിലകൻ വെളിപ്പെടുത്തുന്നു

ദുൽഖർ സൽമാൻ്റെ സിനിമാ ജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് അൻവർ റഷീദിൻ്റെ സംവിധാനാത്തിൽ പിറന്ന ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം. ഫൈസി എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ചത്. ഫൈസിയുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവവികാസങ്ങളെ ഭംഗിയായി അവതരിപ്പിച്ച ദുൽഖറിൻ്റെ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദേശീയ പുരസ്‌കാരങ്ങൾ ഒന്നല്ല മൂന്നെണ്ണം ചിത്രത്തെ തേടിയെത്തി. മലയാള സിനിമയിലെ അഭിനയ കുലപതി തിലകനോടപ്പം അഭിനയിക്കുവാൻ ദുൽഖറിന് അവസരം നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ‘ഉസ്താദ് ഹോട്ടൽ’. ഉസ്താദ് ഹോട്ടലിലെ ദുല്‍ഖറിൻ്റെ […]