12 Sep, 2024
1 min read

”മമ്മൂട്ടി, നിങ്ങളില്ലാതെ പത്ത് വര്‍ഷം മലയാള സിനിമ മുന്നോട്ട് പോകില്ല” ; അന്ന് മഹാനടന്‍ തിലകന്‍ പറഞ്ഞത്

മലയാള സിനിമയില്‍ നായകനെന്ന ഔദ്യോഗിക പ്രതിഷ്ഠ പേറാതെ തന്നെ സിനിമകളില്‍ യഥാര്‍ഥ നായകനായി തിളങ്ങുകയും ആരാധന പിടിച്ചു വാങ്ങുകയും ചെയ്ത നടനാണ് തിലകന്‍. നടനത്തില്‍ പൂര്‍ണത എന്ന വാക്ക് പലപ്പോഴും അദ്ദേഹത്തിന്റെ പ്രകടനങ്ങളിലൂടെ ഓര്‍മ്മപ്പെടുത്താറുണ്ട്. അദ്ദേഹം ചെയ്ത വേഷങ്ങളില്‍ ഭൂരിഭാഗവും കരുത്തുറ്റ വേഷങ്ങളായിരുന്നു. തിലകന്റെ ശബ്ദഗാംഭീര്യം ഇന്നും ആരാധകരും മറ്റ് അഭിനേതാക്കളും എടുത്തുപറയുന്ന ഒരു കാര്യമാണ്. പെരുന്തച്ചനിലെ തച്ചനും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളിയും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതന്‍ […]