07 Jan, 2025
1 min read

“ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം, അത് തുടരും” ; സുരേഷ് ഗോപിയുടെ ‘ ജെ എസ് കെ ‘ പോസ്റ്റർ

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെ. എസ്. കെ’ . ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് JSK യുടെ പൂർണരൂപം. ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ. എസ്. കെ യിൽ എത്തുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ […]

1 min read

മമ്മൂട്ടിക്കമ്പനിയുടെ അടുത്ത നായകൻ സുരേഷ് ​ഗോപി; കോരിത്തരിപ്പിക്കുന്നതെന്ന് നടൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും ഉജ്ജ്വല വിജയം സ്വന്തമാക്കിയിരിക്കുകയാണ് എംപിയും നടനും കൂടിയായ സുരേഷ് ​ഗോപി. രണ്ട് തവണ പരാജയപ്പെട്ടിട്ടും അദ്ദേഹത്തിന്റെ നിശ്ചദാർഢ്യം കൊണ്ടാണ് മൂന്നാം തവണ ഇത്തരമൊരു വലിയ വിജയം നേടാനായത് എന്നാണ് അണികൾ പറയുന്നത്. തൃശ്ശൂരിലേത് ദൈവികമായ വിധിയെന്ന് പറഞ്ഞ സുരേഷ് ​ഗോപി കമ്മിറ്റ് ചെയ്ത സിനിമകൾ പൂർത്തിയാക്കുമെന്നും അറിയിച്ചു. ഇനിയും സിനിമകൾ ചെയ്യുമോ എന്ന ചോദ്യത്തിന് “എണ്ണമൊന്നും പറയുന്നില്ല എന്നാണ് നടൻ പ്രമുഖ ന്യൂസ് ചാനലിനോട് പ്രതികരിച്ചത്. പക്ഷേ കുറെ അധികം സിനിമകൾ […]

1 min read

“കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു”

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വൻ വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിയ്ക്ക് ആശംസയുമായി സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ അഭിനന്ദന സന്ദേശം എന്ന് കുറിച്ച് കൊണ്ടാണ് ബാലചന്ദ്ര മേനോൻ തുടങ്ങിയത്. രണ്ടുതവണ ശ്രമിച്ചു വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു എന്ന് ബാലചന്ദ്ര മേനോൻ പറഞ്ഞു. ബാലചന്ദ്ര മേനോന്റെ വാക്കുകൾ    “ഇത് ഞാൻ എന്റെ സുഹൃത്തും […]

1 min read

2023 ലെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിൽ ഇരട്ടി വിജയത്തിൽ ഗരുഡൻ

സുരേഷ് ഗോപിയെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത സിനിമയാണ് ഗരുഡന്‍. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2023 നവംബര്‍ 3 നാണ് തിയറ്ററുകളിലെത്തിയത്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ആദ്യദിനം തന്നെ പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായം നേടുന്നതില്‍ വിജയിച്ച ചിത്രം മികച്ച കളക്ഷനും നേടിയിരുന്നു. ഇപ്പോഴിതാ 2023 ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് […]

1 min read

എല്ലാം കൊണ്ടും ചോരക്കളി….!! സീൻ മാറ്റാൻ സുരേഷ് ഗോപിയും; ‘വരാഹം’ വൻ അപ്ഡേറ്റ്

സനൽ വി. ദേവൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ചിത്രമാണ് ‘വരാഹം’. സുരേഷ് ​ഗോപിക്കൊപ്പം ​ഗൗതം മേനോനും നവ്യ നായരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകരും ആരാധകരും. ഇപ്പോഴിതാ വരാഹത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സുരേഷ് ​ഗോപി. വരാഹത്തിന്റെ മോഷൻ പോസ്റ്റർ ആണ് പുറത്തുവിട്ടിരിക്കുന്നത്. നി​ഗൂഢത ഉണർത്തുന്ന പശ്ചാത്തല സം​ഗീതത്തിന് ഒപ്പമെത്തി പോസ്റ്റർ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചോരപുരണ്ട ആയുധമേന്തിയുള്ള കൈയ്ക്ക് ഒപ്പം […]

1 min read

”സുരേഷ് ​ഗോപിയുടെ പാർ‌ട്ടിയോട് എനിക്ക് താൽപര്യമില്ല”; ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ പഴുതുകളുണ്ടെന്ന് ശ്രീനിവാസൻ

സുരേഷ് ഗോപിയുടെ പാർട്ടിയോട് തനിക്ക് താൽപര്യമില്ലെന്ന് വെളിപ്പെടുത്തി നടൻ ശ്രീനിവാസൻ രം​ഗത്ത്. തൃപ്പൂണിത്തുറയിൽ വോട്ട് ചെയ്ത ശേഷമാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനാധിപത്യത്തിൽ തനിക്ക് താൽപര്യമില്ലെന്നും ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ കുറേ പഴുതുകളുണ്ട് എന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു. ”സുരേഷ് ഗോപിയെ വ്യക്തിപരമായി എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പാർട്ടിയോടൊന്നും എനിക്ക് താൽപര്യമില്ല. പക്ഷെ അദ്ദേഹത്തോട് എനിക്ക് താൽപര്യമുണ്ട്” എന്നാണ് ശ്രീനിവാസൻ പറയുന്നത്. പിണറായിക്ക് എതിരെയുള്ള ജനവിധിയാണോ മോദിക്കെതിരെയുള്ള ജനവിധിയാണോ എന്ന ചോദ്യത്തോടും ശ്രീനിവാസൻ പറയുന്നത്. ”ഇത് […]

1 min read

”സുരേഷ് ​ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല; മറ്റൊന്ന് ഏറ്റുപോയതിനാൽ പരിപാടിയിൽ നിന്നൊഴിഞ്ഞു”; ആർഎൽവി രാമകൃഷ്ണൻ

നർത്തികിയായ കലാമണ്ഡലം സത്യഭാമ കലാഭവൻ മണിയുടെ അനിയനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെ അപമാനിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. സത്യഭാമയുടെ വ്യക്തി അധിഷേപ പരാമർശങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട് നിരവധിയാളുകളാണ് രം​ഗത്തെത്തിയത്. സുരേഷ് ​ഗോപിയും അധിനെതിരെ പ്രതികരിച്ച് രം​ഗത്തെത്തിയിരുന്നു. കൂടാതെ സുരേഷ് ​ഗോപിയുടെ കുടുംബ ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാൻ രാമകൃഷ്ണനെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ ആർഎൽവി രാമകൃഷ്ണൻ ആ ക്ഷണം നിരസിക്കുകയാണ് ചെയ്തത്. ഇപ്പോൾ എന്തുകൊണ്ടാണ് സുരേഷ് ​ഗോപിയുടെ ക്ഷണം നിരസിച്ചതെന്ന് വിശദമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് ആർഎൽവി രാമകൃഷ്ണൻ. താൻ സുരേഷ് […]

1 min read

മമ്മൂട്ടിയും സുരേഷ് ​ഗോപിയും വീണ്ടും ഒന്നിക്കുന്നു; മഹേഷ് നാരായണൻ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

മമ്മൂട്ടി- മഹേഷ് നാരായണൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന് വേണ്ടി പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ബി​ഗ് ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപിച്ചത് മുതൽ സിനിമാ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. വലിയ ബഡ്ജറ്റിൽ കഥ പറയുന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഉൾപ്പടെ വമ്പൻ താരനിര ഭാഗമാകുമെന്ന വാർത്തകളുണ്ട്. ആ താരനിരയിലേക്ക് സുരേഷ് ഗോപിയുടെ പേര് കൂടി ചേർക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. മമ്മൂട്ടിയും സുരേഷ് ​ഗോപിയും വളരെ കാലത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ടാകും ഈ ചിത്രത്തിന്. […]

1 min read

‘മമ്മൂട്ടി കാവിപ്പടയുടെ നിരന്തര വേട്ടമൃ​ഗം’; എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?

നടനും മുൻ രാജ്യസഭാം​ഗവുമായ സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹം ചലച്ചിത്രലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ​ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം കുടുംബസമേതം എത്തിയിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, മേനക, ഖുശ്ബു, സുരേഷ് കുമാർ എന്നിവരെല്ലാം വധൂവരൻമാരെ നേരിട്ട് ആശംസിക്കാൻ വേദിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു വിവാഹ വേദിയിലെ പ്രധാന ആകർഷണം. വധൂവരൻമാർക്ക് വരണമാല്യം എടുത്ത് നൽകിയത് മോദിയായിരുന്നു. മോദി പങ്കെടുക്കുന്ന ചടങ്ങായതിനാൽ വൻ സുരക്ഷാസന്നാഹങ്ങളോടെയാണ് വിവാഹം നടന്നത്. ഇതിനിടെ ചിലർ […]

1 min read

”മമ്മൂട്ടി- ജോഷി കൂട്ടുകെട്ട് എനിക്ക് പാഠപുസ്തകമാണ്”; സുരേഷ് ​ഗോപി

മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരിലൊരാളാണ് ജോഷി. കൂടുതലും ആക്ഷൻ ത്രില്ലർ ജോണറിൽപ്പെട്ട സിനിമകൾ ചെയ്യുന്ന ഇദ്ദേഹത്തിന്റെ കൂടെ മലയാളത്തിലെ എല്ലാ പ്രധാന താരങ്ങളും ഭാ​ഗമായിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി തുടങ്ങിയ നടൻമാരെല്ലാം ജോഷിയുടെ സിനിമകളുടെ ഭാ​ഗമായിട്ടുണ്ട്. മമ്മൂട്ടിയും ജോഷിയും ഒന്നിച്ച ന്യൂഡൽഹി എക്കാലത്തേയും ക്ലാസിക് ആണ്. ഇപ്പോൾ മമ്മൂട്ടി – ജോഷി കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. ആ കൂട്ടുകെട്ട് തനിക്ക് പാഠപുസ്തകമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ”ജോഷിയും മമ്മൂട്ടിയും […]