”സുരേഷ് ​ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല; മറ്റൊന്ന് ഏറ്റുപോയതിനാൽ പരിപാടിയിൽ നിന്നൊഴിഞ്ഞു”; ആർഎൽവി രാമകൃഷ്ണൻ
1 min read

”സുരേഷ് ​ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല; മറ്റൊന്ന് ഏറ്റുപോയതിനാൽ പരിപാടിയിൽ നിന്നൊഴിഞ്ഞു”; ആർഎൽവി രാമകൃഷ്ണൻ

ർത്തികിയായ കലാമണ്ഡലം സത്യഭാമ കലാഭവൻ മണിയുടെ അനിയനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെ അപമാനിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. സത്യഭാമയുടെ വ്യക്തി അധിഷേപ പരാമർശങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട് നിരവധിയാളുകളാണ് രം​ഗത്തെത്തിയത്. സുരേഷ് ​ഗോപിയും അധിനെതിരെ പ്രതികരിച്ച് രം​ഗത്തെത്തിയിരുന്നു.

കൂടാതെ സുരേഷ് ​ഗോപിയുടെ കുടുംബ ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാൻ രാമകൃഷ്ണനെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ ആർഎൽവി രാമകൃഷ്ണൻ ആ ക്ഷണം നിരസിക്കുകയാണ് ചെയ്തത്. ഇപ്പോൾ എന്തുകൊണ്ടാണ് സുരേഷ് ​ഗോപിയുടെ ക്ഷണം നിരസിച്ചതെന്ന് വിശദമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് ആർഎൽവി രാമകൃഷ്ണൻ.

താൻ സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിറത്തിന്റെ പേരിൽ തനിക്കുണ്ടായ അനുഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്നും ഈ വിഷയത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ വിലമതിക്കുന്നതായും അദ്ദേഹം പറഞ്ഞു. കറുത്ത നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ട തൻഹ ഫാത്തിമ എന്ന പെൺകുട്ടി നായികയായ ‘കുരുവിപാപ്പ’ എന്ന സിനിമ കാണാനെത്തിയതായിരുന്നു ആർ.എൽ.വി. രാമകൃഷ്ണൻ. സുരേഷ് ഗോപി നൃത്തപരിപാടിക്ക് ക്ഷണിച്ചപ്പോൾ ഒഴിവായത് അതേ ദിവസം മറ്റൊന്ന് ഏറ്റു പോയത് കൊണ്ടാണ്.

അദ്ദേഹവുമായുള്ള ഫോൺസംഭാഷണം ഒരു റിപ്പോർട്ടറുടെ ഫോണിൽനിന്നായിരുന്നു. സുരേഷ്‌ ഗോപിയെ വിളിച്ചുതന്ന റിപ്പോർട്ടർ തന്നെയാണ് ലൗഡ് സ്പീക്കറിലിട്ടത്. കുറെക്കാലത്തിനു ശേഷമാണ് ഒരു സിനിമാനടനുമായി സംസാരിക്കുന്നത്. എല്ലാ പാർട്ടികളും പിന്തുണച്ചിട്ടുണ്ട്. വിക്ടോറിയ കോളേജിൽ പോയത് കെ.എസ്.യു.വിന്റെ ക്ഷണമനുസരിച്ചാണ്. ബി.ജെ.പി.യും കൂടെ നിന്നിട്ടുണ്ട്-രാമകൃഷ്ണൻ പറഞ്ഞു.