22 Dec, 2024
1 min read

ഇത് റോബിന്റെ നല്ല കാലം! ; നായകനായി ദിൽഷയ്ക്കൊപ്പം! ഒപ്പം ഉണ്ണിമുകുന്ദനും! മാസ്സ് സിനിമ ദിവസങ്ങൾക്കുള്ളിൽ ഷൂട്ടിംഗ്

ബിഗ് ബോസ് സീസൺ 4ലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായ താരം ആണ് ഡോ.റോബിൻ രാധാകൃഷ്ണൻ. വ്യത്യസതമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചും സ്വന്തം നിലപാടുകൾ വ്യക്തമാക്കിയും എന്നും ബിഗ് ബോസ് വീട്ടിൽ നിറഞ്ഞു നിൽക്കാൻ റോബിന് സാധിച്ചിട്ടുണ്ട്.റോബിന് ദിൽഷയോട് തോന്നിയ അടുപ്പവും ബിഗ് ബോസിന് അകത്തും പുറത്തും ഒരുപോലെ ചർച്ച ചെയ്യപ്പെട്ട കാര്യം ആണ്.പരിഹസിക്കുന്നവർ ചുറ്റും ഉണ്ടായിരുന്നിട്ട് കൂടി അവർക്കിടയിൽ പിടിച്ചു നിൽക്കാനും ബിഗ് ബോസിന്റെ അവസാന റൗണ്ടുകൾ വരെ എത്തിപ്പെടാനും റോബിന് സാധിച്ചിട്ടുണ്ട്. ഒരുപക്ഷേ ബിഗ് ബോസിന്റെ വിന്നർ എന്നു […]

1 min read

‘മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കുന്നു, അതൊരു ഹെവി പടമായിരിക്കും’ ; ഷാജി കൈലാസ്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഷാജി കൈലാസ്. സുരേഷ് ഗോപിയെ നായകനാക്കി ന്യൂസ് എന്ന ചിത്രം ഒരുക്കിയാണ് സംവിധായകനായത്. ചിത്രത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലും നിരവധി ചിത്രങ്ങളായിരുന്നു പുറത്തിറങ്ങിയത്. ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, അലിഭായ്, റെഡ് ചില്ലീസ് എന്നിവയായിരുന്നു ഈ കോംബോയില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി ഒരു മാസ് ചിത്രം സംവിധാനം ചെയ്യാനായി കാത്തിരിക്കുകയാണെന്നാണ് […]

1 min read

മാസ്സ് പോലീസ് വേഷത്തില്‍ വീണ്ടും മമ്മൂട്ടി ; കരിയറിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രം ഒരുങ്ങുന്നു

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. മലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആകാനുള്ള പൗരഷവും ശരീരവുമെല്ലാം മമ്മൂട്ടിക്ക് തന്നെയാണ് എന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല. 1982ലാണ് മമ്മൂട്ടി ആദ്യമായി കാക്കി അണിയുന്നത്. കെജി ജോര്‍ജ് സംവിധാനം യവനികയില്‍. ജേക്കബ് ഈറലി എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് തുടക്കം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പോലീസ് ഉദ്യോഗസ്ഥനായി മികച്ച അഭിനയം കാഴ്ചവെച്ച് പ്രേക്ഷകരുടെ കയ്യടികള്‍ നേടുകയുണ്ടായി. ഇപ്പോഴിതാ പോലീസ് […]

1 min read

വീണ്ടും പുതുമുഖ സംവിധായകന് ഡേറ്റ് നൽകി മെഗാസ്റ്റാർ മമ്മൂട്ടി! ബിഗ്ബഡ്ജറ്റ് ത്രില്ലർ സിനിമ വരുന്നു

സിനിമയുടെ മറ്റൊരു പര്യായമാണ് മലയാളികള്‍ക്ക് മമ്മൂട്ടി. ഏതൊരു പുതുമുഖ നടനേക്കാളും ഉന്മേഷത്തോടെയും അടങ്ങാത്ത അഭിനിവേശത്തോടെയുമാണ് മമ്മൂട്ടി ഇന്നും സിനിമയെ സമീപിക്കാറുള്ളത്. കരിയറിന്റെ ഓരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ ഏറ്റവുമധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കിയ മറ്റൊരു സൂപ്പര്‍സ്റ്റാര്‍ വേറെ ഉണ്ടാവില്ല. പുതുമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് തനിക്ക് എപ്പോഴും താല്‍പര്യമുള്ള കാര്യമാണെന്നും രസകരമായ കാര്യങ്ങള്‍ അവര്‍ക്ക് അവരുടെ കഥകളിലൂടെ പറയാനുണ്ടാവുമെന്നും മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു പുതുമുഖ സംവിധായകനൊപ്പം പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് മമ്മൂട്ടി. നവാഗതനായ […]

1 min read

“റോഷോക്ക് സൈക്കോ കഥാപാത്രം അല്ല.. പക്ഷെ സൈക്കോ ട്രീറ്റ്മെന്റ് ആണ്..” : മമ്മൂട്ടി വെളിപ്പെടുത്തുന്നു

കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമക്ക് ശേഷം നിസാം ബഷീര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകരില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഫസ്റ്റ്‌ലുക്ക് ഡിസൈനും ഏറെ പുതുമ പുലര്‍ത്തുന്നതായിരുന്നു. മുഖംമൂടിയണിഞ്ഞ ഒരാളെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. സൈക്കോ ത്രില്ലര്‍ സ്വഭാവമെന്ന് തോന്നുന്ന തരത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഇപ്പോഴിതാ റോഷാക്ക് ചിത്രത്തെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തലുമായി മമ്മൂട്ടി എത്തിയിരിക്കുകയാണ്. […]

1 min read

ആരാണ് റോഷാക്ക്? ; ആകാംഷ നിറച്ച് മമ്മൂട്ടി ചിത്രം! ; 1921 ല്‍ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ‘ഹെര്‍മന്‍ റോഷാക്ക്’ ആണ് ഇത് കണ്ടുപിടിച്ചത് ; കൂടുതല്‍ അറിയാം

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും നിസ്സാം ബഷീറും ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രത്തിന് റോഷാക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ചോരപുരണ്ട തുണി മുഖത്തണിഞ്ഞ് കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് സിനിമ നിര്‍മ്മിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ശേഷം […]

1 min read

‘മേ ഹൂം മൂസ’ : മലപ്പുറം കാക്കയായി സുരേഷ്‌ ഗോപി!! ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ സിനിമ പ്രഖ്യാപിച്ച് ജിബു ജേക്കബ്

സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റ പേര് മേ ഹൂം മൂസ എന്നാണ്. സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണ് മേ ഹൂം മൂസ. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി മേ ഹൂം മൂസ എന്ന ചിത്രത്തിനുണ്ട്. ചിത്രം ഇന്ത്യ ഒട്ടാകെയുള്ള വിവിധ നഗരങ്ങളിലായി […]

1 min read

മമ്മൂട്ടിയും മഞ്ജുവാര്യരും വീണ്ടും !! രണ്ടും കൽപ്പിച്ച് ബി. ഉണ്ണികൃഷ്ണൻ

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ആറാട്ട്’. ആറാട്ടിന് ശേഷം മമ്മൂട്ടിയെ നായകനാക്കി പുതിയൊരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ഉണ്ണികൃഷ്ണൻ. നിരവധി സിനിമകൾക്ക് വ്യത്യസ്തവും, പുതുമയുള്ളതുമായ തിരക്കഥകൾ എഴുതി കഴിവു തെളിയിച്ച തിരക്കഥാകൃത്ത് ഉദയ കൃഷ്ണയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ചിത്രം ഒരു മാസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കുവാനാണ് സാധ്യത. വലിയ കാൻവാസിൽ ആയിരിക്കും ചിത്രം പ്രേക്ഷകർക്ക് മുൻപിലേയ്ക്ക് എത്തുക. ഒരു യാതാർത്ഥ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. […]

1 min read

“കഴിഞ്ഞ അഞ്ച് വർഷക്കാലം കൊണ്ട് ഭാവനയുടെ വലിയ ആരാധകനായി” : പൃഥ്വിരാജ് സുകുമാരൻ തുറന്നുപറയുന്നു

മലയാളത്തിലും തെന്നിന്ത്യന്‍ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് നടി ഭാവന. 2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയില്‍ എത്തുന്നത്. പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഭാവന. മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക്, കന്ന ഭാഷകളിലും നടി സജീവമായിരുന്നു. വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയും കന്നഡയില്‍ സജീവമാവുകയുമായിരുന്നു. കന്നഡ സിനിമാ നിര്‍മ്മാതാവ് നവീനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. 2017-ല്‍ പുറത്തിറങ്ങിയ ‘ആദം […]

1 min read

പ്രേക്ഷകരേ തിയറ്ററിൽ പിടിച്ചിരുത്തി ‘21 ഗ്രാംസ്’ ക്ലൈമാക്സ്‌ രംഗങ്ങൾ; ത്രസിപ്പിക്കുന്ന എക്സ്പീരിയൻസ് എന്ന് പ്രേക്ഷകർ

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരം അനൂപ് മേനോനെ നായകനാക്കി യുവ സംവിധായകനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് “21 ഗ്രാംസ്”. ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിട്ടാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. മാർച്ച് – 18 (ഇന്നലെ ) ആയിരുന്നു ചിത്രം റിലീസായത്.  സിനിമ റിലീസ് ആവുന്നതിന് മുൻപേ തന്നെ പ്രിവ്യൂ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇന്നേ വരെ മലയാള സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് മികച്ചതും,വ്യത്യസ്‍തവുമായ സസ്പെൻസ് […]