‘മേ ഹൂം മൂസ’ : മലപ്പുറം കാക്കയായി സുരേഷ്‌ ഗോപി!! ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ സിനിമ പ്രഖ്യാപിച്ച് ജിബു ജേക്കബ്
1 min read

‘മേ ഹൂം മൂസ’ : മലപ്പുറം കാക്കയായി സുരേഷ്‌ ഗോപി!! ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ സിനിമ പ്രഖ്യാപിച്ച് ജിബു ജേക്കബ്

സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റ പേര് മേ ഹൂം മൂസ എന്നാണ്. സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണ് മേ ഹൂം മൂസ. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി മേ ഹൂം മൂസ എന്ന ചിത്രത്തിനുണ്ട്. ചിത്രം ഇന്ത്യ ഒട്ടാകെയുള്ള വിവിധ നഗരങ്ങളിലായി ആണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവര്‍ സംയുക്തമായി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വാഗ ബോര്‍ഡര്‍ തുടങ്ങി രാജസ്ഥാന്‍, പഞ്ചാബ്, കാര്‍ഗില്‍, കൊടുങ്ങല്ലൂര്‍, പൊന്നാനി എന്നിവിടങ്ങളിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്യുന്നത്. വാഗ ബോര്‍ഡറില്‍ ഷൂട്ട് ചെയ്യുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും മേ ഹൂം മൂസയ്ക്ക് ഉണ്ട്. ചിത്രത്തിന്റെ ഷൂട്ടിംങ് നിലവില്‍ കൊടുങ്ങല്ലൂരില്‍ പുരോഗമിക്കുകയാണ്. യഥാര്‍ഥ സംഭവങ്ങള്‍ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ഇന്ത്യയിലെ സമകാലിക സ്ഥിതിഗതികളും ചര്‍ച്ച ചെയ്യപ്പെടുമെന്നും വളരെ ഗൗരവമുള്ള വിഷയമായിരിക്കും ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നും സംവിധായകന്‍ ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു. ഗൗരവമുള്ള വിഷയമാണെങ്കിലും ചിത്രത്തില്‍ നര്‍മ്മത്തിന് ഒരു കുറവുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1998ല്‍ തുടങ്ങി 2018ല്‍ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. നടന്ന സംഭവങ്ങളും ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്. മൂസ ഒറു മലപ്പുറം സ്വദേശിയാണെന്നും മൂസ ആയി സുരേഷ് ഗോപി എത്തുന്നതെന്നും ജിബു പറയുന്നു. ചിത്രത്തില്‍ നായികയായി എത്തുന്നത് പൂനം ബജ്വയാണ്. സുരേഷ് ഗോപിയെയും പൂനത്തെയും കൂടാതെ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മാസ് എന്റടെയ്‌നര്‍ ആയിരിക്കും ഈ ചിത്രമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍ ഈ ചിത്രത്തെ നോക്കികാണുന്നത്.

സുരേഷ് ഗോപിയുടെ റിലീസിനൊരുങ്ങി ഇരിക്കുന്ന ചിത്രമാണ് പാപ്പന്‍. ആരാധകരെല്ലാം ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ജോഷി സുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്നതുകൊണ്ട് തന്നെ ആകാംഷ കുറച്ച് കൂടുതല്‍ തന്നെയാണ്. കൂടാതെ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അച്ഛനും മകനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ‘എബ്രഹാം മാത്യൂസ് പാപ്പന്‍ ഐ.പി.എസ്’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കിംഗ് ആന്റ് ദി കമ്മീഷണര്‍ ചിത്രത്തിന് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ 252 – മത്തെ ചിത്രമാണ് പാപ്പന്‍.