സേതുരാമയ്യർക്കൊപ്പം നാഗവല്ലിയും!! മമ്മൂട്ടിയും ശോഭനയും വീണ്ടും !! വീഡിയോ പങ്കുവെച്ച് മമ്മൂട്ടി
1 min read

സേതുരാമയ്യർക്കൊപ്പം നാഗവല്ലിയും!! മമ്മൂട്ടിയും ശോഭനയും വീണ്ടും !! വീഡിയോ പങ്കുവെച്ച് മമ്മൂട്ടി

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ശോഭന.  ഒട്ടുമിക്ക എല്ലാ നായകന്മാർക്കുമൊപ്പം അഭിനയിക്കുവാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിട്ടുണ്ട്.  ചെയ്യുന്ന വേഷങ്ങളും, ലഭിക്കുന്ന കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാക്കുവാൻ അവർ ശ്രമിക്കാറുണ്ട്. ശോഭനയുമായി ബന്ധപ്പെട്ട ഒരു പുതിയ വിശേഷമാണ് ഇപ്പോൾ പുറത്തു വരുന്നത്. ശോഭനയും, മമ്മൂട്ടിയും മലയാളത്തിലെ താര ജോഡികളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇരുവരും തമ്മിലുള്ള സൗഹൃദവും ഇന്നും നല്ല രീതിയിൽ സൂക്ഷിക്കുന്നു. അതേസമയം മമ്മൂട്ടിയെ നായകനാക്കി കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് സിബിഐ 5 .

മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും പ്രാധനപ്പെട്ട കഥാപാത്രമായ സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരുടെ അഞ്ചാം വരവാണ് ഈ ചിത്രം.  ചിത്രത്തിൻ്റെ ഇതുവരെ പുറത്തിറങ്ങിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ പ്രേക്ഷകകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.  മലയാള സിനിമ ചരിത്രത്തിലെ തന്നെ കുറ്റാന്വേഷണ സിനിമകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ സിനിമയാണ് സിബിഐ സിരീസ്.  സിബിഐ അഞ്ചാം ഭാഗം പ്രേക്ഷർക്ക് മുൻപിലേയ്ക്ക് എത്തുമ്പോൾ പുതിയ കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് എസ് എന്‍ സ്വാമി ഉൾപ്പടെയുള്ള ആളുകൾ അഭിപ്രായപ്പെടുന്നത്.

പഴയകാലത്തെ നായിക – നായകന്മാരുടെ ഹൃദ്യ പ്രണയത്തെ ഓർമിപ്പിക്കും വിധം മമ്മൂട്ടിയും ശോഭനയും ഒരേ ലൊക്കേഷനിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.  സിബിഐ 5 – ൻ്റെ ഷൂട്ടിംങ്ങ് സമയത്തെ വീഡിയോയാണ് ആണ് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി ഇന്നലെ പങ്കുവെച്ചത്.  ചിത്രത്തിൻ്റെ റിലീസ് മെയ് – 1നാണ്.   ചിത്രത്തിൻ്റെ ലൊക്കേഷനിൽ ശോഭന എത്തുന്നതും,   മമ്മൂട്ടിയുൾപ്പടെയുള്ളവർ ചേർന്ന് ശോഭനയെ സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്.  തുടർന്ന് മമ്മൂട്ടിയും, ശോഭനയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് ഒരു സെൽഫിയെടുത്ത ശേഷമാണ് ഇരുവരും മടങ്ങിയത്.  തൻ്റെ ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമെന്റുകളുമായി എത്തിയത്.  മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രണ്ട് വ്യക്തികളെ ഒരുമിച്ച് വീണ്ടും സന്തോഷകരമായ സാഹചര്യത്തിൽ തങ്ങൾക്ക് കാണാൻ സാധിച്ചത് ഭാഗ്യമെന്നും, സന്തോഷം നൽകുന്ന കാഴ്ചയെന്ന നിലയ്‌ക്കുമാണ് വീഡിയോക്ക് നേരേ ആരധകരുടെ പ്രതികരണം. ചിത്രത്തിൻ്റെ രചന എസ്.എൻ സ്വാമിയും, സംവിധനം കെ. മധുവുമാണ്.