Mohanlal
കെജിഎഫിന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിക്കുമോ മോഹന്‍ലാലിന്റെ ബറോസ് ; പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 20 ഭാഷകളില്‍ ചിത്രമെത്തും
പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ബറോസ്’. മലയാളികളുടെ സ്വന്തം താരരാജാവായ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ് ബറോസ് എന്ന ചിത്രം വൈറലാവാന്‍ കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിക്കാറുണ്ട്. 2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംങ് എല്ലാം തീര്‍ത്ത് ജൂലൈ 29നാണ് പാക്കപ്പ് പറഞ്ഞത്. ചിത്രം ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. വമ്പന്‍ ബഡ്ജറ്റില് […]
മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് മാറുകയാണ്, അതിനൊപ്പം മോഹൻലാലും
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ഒരു നടനെന്ന നിലയിൽ വലിയ മേഖലകൾ കീഴടക്കിക്കഴിഞ്ഞു അദ്ദേഹമിപ്പോൾ സ്വന്തം സംവിധാന ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് അവസാനഘട്ട പണിപ്പുരയിലാണ് സംവിധായകനും അണിയറ പ്രവർത്തകരും. മോഹൻലാൽ ഇപ്പോൾ കൂടുതൽ സംസാരിക്കുന്നത് തന്റെ ഏറ്റവും സ്വന്തം ചിത്രം ആയ ബറോസിനെ കുറിച്ചാണ്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ഏറ്റവും വലിയ ചിത്രമായിരിക്കും ബറോസ്. അതു കൊണ്ടു തന്നെ മലയാളം കണ്ട ഏറ്റവും വലിയ ചിത്രം എന്ന് ഈ സിനിമയെ വിളിക്കാം. ബഡ്ജറ്റിന്റെ അടിസ്ഥാനത്തിലും […]
“മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ ഭാഗ്യമാണ്” : ഫാസിൽ
മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും ഇവർക്ക് പകരം വയ്ക്കാൻ മലയാളത്തിൽ മറ്റൊരു താരങ്ങളും ഇല്ല എന്നത് യഥാർത്ഥമാണ്. ഈ കാലയളവിൽ മലയാളം സിനിമ ലോകത്തെ നിരവധി താരോദയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മോഹൻലാലിനും മമ്മൂട്ടിക്കും പകരം വെയ്ക്കാൻ മറ്റൊരു താരം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് ഉത്തരം. മലയാളത്തിലെ പ്രമുഖ താരങ്ങളായ ഇവരെ കുറിച്ച് പലർക്കും പല അഭിപ്രായങ്ങളും ആണ് എന്നാൽ സ്വഭാവ വ്യത്യാസങ്ങളുണ്ടെങ്കിലും മലയാള സിനിമ ലോകത്തിലെ ഏവർക്കും മോഹൻലാലും മമ്മൂട്ടിയും പാഠപുസ്തകങ്ങൾ തന്നെയാണ്. […]
“പ്രേം നസീർ സാറിനെ കുറിച്ച് അന്ന് അയാൾ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ കേട്ടുനിൽക്കാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് പ്രതികരിച്ചത്” : മോഹൻലാൽ
സിനിമ താരങ്ങളുടെ പല പ്രവർത്തികളും സ്വന്തം ജീവിതത്തിൽ സായത്വം ആക്കാനും അത് തങ്ങളുടെ ദിനചര്യയുടെ ഭാഗം ആക്കാനും പല ആരാധകരും ശ്രമിക്കാറുണ്ട്. അത് പല താരങ്ങളോടും ഉള്ള ആരാധകരുടെ സ്നേഹം കൊണ്ട് മാത്രമാണ്. യഥാർത്ഥത്തിൽ ജീവിതത്തിൽ പാഠം ആക്കേണ്ട പല കാര്യങ്ങളും ഉണ്ടെങ്കിലും താരങ്ങളെ ഫോളോ ചെയ്യാനാണ് പലരും ആഗ്രഹിക്കുന്നത്. കാരണം അവരുടെ പല പ്രവർത്തികളും ആരാധകരെ ആകർഷിക്കാറുണ്ട്. എന്നാൽ ഈ താരങ്ങൾക്കും തങ്ങളുടേതായ വ്യക്തി സ്വാതന്ത്ര്യം ഉണ്ട് എന്ന് പലപ്പോഴും ആരാധകർ മറക്കാറുണ്ട്. അതാണ് പല […]
50 കോടി നേടിയ ‘ന്നാ താന്‍ കേസ് കൊട്’ കഴിഞ്ഞ് ഒരു മോഹന്‍ലാല്‍ ചിത്രം ; രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ പുതിയ പ്രൊജക്ട് ഇങ്ങനെ
മലയാളികള്‍ക്ക് പരിചിതമായ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. സൗബിന്‍ ഷൗഹിറിനെ നായകനാക്കി ഒരുക്കിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25 സംവിധാനം ചെയ്താണ് സിനിമാരംഗത്തേക്ക് അരങ്ങേറുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. കനകം കാമിനി കലഹം, ഏലിയന്‍ അളിയന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏറ്റവും ഒടുവില്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആഗസ്റ്റ് 11ന് തിയറ്ററില്‍ എത്തിയ ചിത്രം […]
‘മമ്മൂട്ടി സി ക്ലാസ് നടന്‍, മോഹന്‍ലാല്‍ ഛോട്ടാ ഭീം’ ; അറസ്റ്റിലായ കെ.ആര്‍.കെയുടെ പരിഹാസത്തിനിരയായ മലയാളി താരങ്ങള്‍
ബോളിവുഡിലെ വിവാദ താരമാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. താരങ്ങളെക്കുറിച്ചും ബോളിവുഡിനെക്കുറിച്ചുമൊക്കെ കെആര്‍കെ നടത്തിയ പല പരാമര്‍ശങ്ങളും വിവാദമായി മാറിയിട്ടുണ്ട്. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയില്‍ വായില്‍ തോന്നുന്നത് എല്ലാം വിളിച്ചു പറയുന്ന കെആര്‍കെ വിവാദങ്ങള്‍ ഉണ്ടാക്കുന്നതും അതില്‍ ചെന്ന് ചാടുന്നതും സ്ഥിരമാണ്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെ കെആര്‍കെയ്ക്കെതിരെ നിയമ നടപടി വരെ സ്വീകരിക്കുകയുണ്ടായിട്ടുണ്ട്. സല്‍മാന്‍ ഖാന്‍, കങ്കണ റണാവത്, അക്ഷയ് കുമാര്‍, സോനാക്ഷി സിന്‍ഹ, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവര്‍ക്കൊക്കെ എതിരെ […]
‘ചിലര്‍ക്കൊപ്പം ജീവിക്കുക എന്ന് പറയുന്നത് ഒരു സൗഭാഗ്യം തന്നെയാണ് ‘; യേശുദാസിനെക്കുറിച്ച് മോഹന്‍ലാല്‍
മലയാളികളുടെ പ്രിയ ഗായകനാണ് യേശുദാസ്. തലമുറ വ്യത്യാസമില്ലാതെ അദ്ദേഹത്ത ആരാധിക്കുന്നവര്‍ നിരവധിയാണ്. അദ്ദേഹത്തത്തിന്റെ പാട്ടു കേള്‍ക്കാത്ത ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തില്‍ ഉണ്ടാകാറില്ല. മലയാളത്തിന് പുറമെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് ഗാനമാലപിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ കൂടുതലും ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ആണ്. മലയാളത്തിന്റെ ബിഗ് എമ്മുകളെന്നറിയപ്പെടുന്ന മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കെല്ലാം തന്നെ യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. ഇപ്പോഴിതാ യേശുദാസിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധനേടുന്നത്. ചിലര്‍ക്കൊപ്പം ജീവിക്കുക […]
‘തിരുവോണത്തിന് ഏഷ്യാനെറ്റില്‍ ബ്രോ ഡാഡി, ഈ സിനിമ തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്’ ; ആരാധകന്റെ കുറിപ്പ് വൈറല്‍
ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് പൃഥ്വിരാജ് സുകുമാരനും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളായെത്തിയ ബ്രോ ഡാഡി. ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച ചിത്രമായിരുന്നു ബ്രോ ഡാഡി. പൃഥ്വിരാജ് തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ജോണ്‍ കാറ്റാടി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മകനായ ഈശോ കാറ്റാടിയായി എത്തിയതും പൃഥ്വിരാജ് തന്നെ. ഓണാഘോഷത്തിന്റെ ഭാഗമായി ഏഷ്യാനെറ്റില്‍ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ആയി ബ്രോ ഡാഡിയും എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ബ്രോ ഡാഡി […]
‘ദശരഥം രണ്ടാം ഭാഗം എന്റെ നഷ്ടം, ഇനി മോഹന്‍ലാലിനെ സമീപിക്കില്ല, എന്നെ ആവശ്യമെങ്കില്‍ ഇങ്ങോട്ട് വരാം’ ; സിബി മലയില്‍
മലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-സിബി മലയില്‍ ടീം. ഇവരുടെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മോഹന്‍ലാലിന് കരിയറില്‍ വഴിത്തിരിവായ നിരവധി കഥാപാത്രങ്ങള്‍ സിബി മലയില്‍ സിനിമകളിലൂടെ ലഭിച്ചിരുന്നു. ഭരതം, കിരീടം, ഹിസ് ഹൈനസ് അബ്ദുളള, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ദശരഥം, സദയം, കമലദളം തുടങ്ങിയവയെല്ലാം ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളാണ്. തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന ചിത്രമാണ് ദശരഥം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച […]
‘ഇന്നുവരെ ആ രഹസ്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല ആർക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല’; തിലകൻ ഇല്ലാത്ത ക്ലൈമാക്സിനേക്കുറിച്ച് സത്യൻ അന്തിക്കാട് പറയുന്നു
ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമാണ് ‘നാടോടിക്കാറ്റ്’. 1987 – ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹൻലാൽ, ശ്രീനിവാസൻ, ശോഭന, തിലകൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹൻലാലും ശ്രീനിവാസനും മത്സരിച്ചഭിനയിച്ച ദാസൻ വിജയൻ കഥാപാത്രങ്ങൾ ഇന്നും മലയാള മനസ്സുകളിൽ മായാതെ നിൽക്കുന്നുണ്ട്. ആ കാലഘട്ടത്തിലെ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മയായിരുന്നു ചിത്രത്തിന്റെ പ്രമേയം. നാടോടിക്കാറ്റിന്റെ തുടർച്ചയായി പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ എന്നീ ചിത്രങ്ങൾ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി. സത്യൻ അന്തിക്കാട് തന്നെയായിരുന്നു ഈ […]