‘അയാള്‍ കഥയെഴുതുകയാണ് പരാജയപ്പെട്ടതിന് കാരണം ഞങ്ങള്‍ തന്നെ’ ; കാരണം വെളിപ്പെടുത്തി സിദ്ദിഖ്
1 min read

‘അയാള്‍ കഥയെഴുതുകയാണ് പരാജയപ്പെട്ടതിന് കാരണം ഞങ്ങള്‍ തന്നെ’ ; കാരണം വെളിപ്പെടുത്തി സിദ്ദിഖ്

കമലിന്റെ സംവിധാനത്തില്‍ 1998-ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് അയാള്‍ കഥയെഴുതുകയാണ്. മോഹന്‍ലാല്‍, ശ്രീനിവാസന്‍, നന്ദിനി, കൃഷ്ണ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ കഥ സിദ്ദിഖിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ശ്രീനിവാസന്‍ ആണ്.

മോഹന്‍ലാല്‍ ഈ ചിത്രത്തില്‍, സാഗര്‍ കോട്ടപ്പുറം എന്ന ഒരു പൈങ്കിളി നോവല്‍ എഴുത്തുകാരനായാണ് വേഷമിട്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രം ഇന്നും ജനപ്രിയമാണ്. സിനിമയ്ക്കുണ്ടായ പരാജയത്തെ പറ്റി സിദ്ദിഖ് മുമ്പൊരിക്കല്‍ സംസാരിച്ചിരുന്നു. സിനിമയുടെ ആദ്യ പകുതിയും രണ്ടാം പകുതിയും രണ്ട് ധ്രുവങ്ങളില്‍ ആയതിനാലാണ് പ്രേക്ഷകര്‍ സ്വീകരിക്കാഞ്ഞതെന്നാണ് സിദ്ദിഖ് പറയുന്നത്.

 

 

ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ സൗന്ദര്യയെ ആണ് ആദ്യം തീരുമാനിച്ചത്. സൗന്ദര്യയെയാണ് ആദ്യം തീരുമാനിച്ചതെന്നും, പിന്നീട് ആന്ധ്ര ഇലക്ഷന്‍ പ്രചരണ സമയത്ത്് ഫ്‌ലൈറ്റ് ആക്‌സിഡന്റില്‍ മരിച്ചു. അതിനൊക്കെ മുന്‍പായിരുന്നു ഈ സിനിമ. പക്ഷെ ആ അവസാന ഘട്ടത്തില്‍ അവര്‍ക്ക് വേറൊരു സിനിമ വരികയും ഈ സിനിമയില്‍ വരാന്‍ പറ്റില്ലെന്ന് പറയുകയും ചെയ്തു. പിന്നീടാണ് നന്ദിനി ആ വേഷം ചെയ്തത്. എന്നാല്‍ ആ സിനിമ തരക്കേടില്ലാത്ത ഒരു വിജയം നേടിയെടുത്തു.

വലിയ വിജയം ഉണ്ടായില്ല, എന്നാല്‍ വലിയ പരാജയവും ഉണ്ടായില്ല. സിദ്ദിഖ് പറഞ്ഞു. സിനിമ വന്‍ വിജയം ആവാത്തതിന് കാരണം നമ്മുടെയൊക്കെ തകരാര്‍ തന്നെയാണെന്നും, ആ സിനിമയുടെ കഥ രണ്ട് ഭാഗങ്ങളായി നിന്നു. പിന്നീട് സിനിമ കണ്ടപ്പോഴാണ് നമുക്കത് മനസ്സിലാവുന്നതെന്നും സിദ്ദിഖ് പറയുന്നു. അതേസമയം, പിഎ ലത്തീഫ്, വിന്ധ്യന്‍ എന്നിവരായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചത്.