മോഹന്‍ലാലാണോ മമ്മൂട്ടിയാണോ നല്ല നടന്‍ എന്ന് ചോദിച്ചാല്‍ മമ്മൂട്ടിയാണ് എന്നെ പറയൂ ; മുന്‍ഷി രഞ്ജിത്ത്
1 min read

മോഹന്‍ലാലാണോ മമ്മൂട്ടിയാണോ നല്ല നടന്‍ എന്ന് ചോദിച്ചാല്‍ മമ്മൂട്ടിയാണ് എന്നെ പറയൂ ; മുന്‍ഷി രഞ്ജിത്ത്

ലയാളികള്‍ക്ക് സുപരിചിതമായ താരമാണ് മുന്‍ഷി രഞ്ജിത്ത്. ഏഷ്യാനെറ്റില്‍ വര്‍ഷങ്ങളായി മുടങ്ങാതെ തുടര്‍ന്ന്‌കൊണ്ടിരിക്കുന്ന പ്രോഗ്രാമാണ് മുന്‍ഷി. വെറും മൂന്ന് മിനുറ്റ് മാത്രമുള്ള പരിപാടി അവതരണ രീതി കൊണ്ട് മലയാളികള്‍ക്ക് പുതിയൊരു അനുഭവം തന്നെ നല്‍കിയ ഒന്നായിരുന്നു. വാര്‍ത്താധിഷ്ടിതമാണ് മുന്‍ഷിയൊരുക്കുന്നത്. ഈ പരിപാടിയിലൂടെ വന്ന് പിന്നീട് മലയാള സിനിമയിലും ടെലിവിഷനിലുമെല്ലാം താരമായി മാറുകയായിരുന്നു രഞ്ജിത്ത്. സോഷ്യല്‍മീഡിയകളിലൂടെ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവ സാന്നിധ്യമാണ് താരം.

ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും നേരില്‍ കണ്ടപ്പോഴുള്ള അനുഭവമാണ് മുന്‍ഷി രഞ്ജിത്ത് മാസ്റ്റര്‍ ബിന്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോ നല്ല നടന്‍ എന്ന് ആരെങ്കിലും ചോദിച്ചാല്‍ മമ്മൂട്ടിയാണ് എന്നായിരിക്കും താന്‍ പറയുന്ന മറുപടിയെന്ന് താരം പറയുന്നു. മമ്മൂട്ടിയെ ആദ്യമായി കാണുന്നത് കമ്മത്ത് ആന്‍ഡ് ക്മത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ലൊക്കേഷനില്‍ വെച്ചാണ്. അദ്ദേഹത്തെ കണ്ടപ്പോള്‍ എന്നെ പരിജയപ്പെടുത്തിയത് ഏഷ്യാനെറ്റിലെ ഒരു പ്രതിനിധിയായിരുന്നു. കണ്ടപ്പോള്‍ തന്നെ അദ്ദേഹം വളരെ മാന്യമായിട്ടായിരുന്നു തന്നോട് പെരുമാറിയതെന്നും ആദ്യമേ ഷേക്ക് ആന്റ് ഒക്കെ തന്നതിന് ശേഷമാണ് അദ്ദേഹം തന്നോട് സംസാരിച്ചതെന്നും തന്‍െ പ്രോഗ്രാമിന്റെ വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്‌തെന്നും മുന്‍ഷി രഞ്ജിത്ത് പറയുന്നു. അദ്ദേഹത്തെ കാണാന്‍ ചെല്ലുമ്പോള്‍ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് വീണ പൂക്കള്‍ തന്റെ തലമുടിയില്‍ ഉണ്ടായിരുന്നു. അത് എടുത്ത് കളഞ്ഞത് മമ്മൂട്ടിയായിരുന്നു. അദ്ദേഹം തലയില്‍ കൈവെച്ച് അനുഗ്രഹിച്ച ഒരു ഫീലായിരുന്നു അന്ന് എനിക്ക് ഉണ്ടായത്.

അതേസമയം മോഹന്‍ലാലിന്റെ അടുത്ത് നിന്ന് എനിക്ക് ലഭിച്ച അനുഭവം മറ്റൊന്നായിരുന്നു. ഒരുനാള്‍ വരും എന്ന ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചായിരുന്നു മോഹന്‍ലാലിനെ ഞാന്‍ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ അടുത്ത് പരിചയപ്പെടാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം സ്‌ക്രിപ്റ്റ് എന്തോ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തിട്ടും ഒരു നോട്ടം മാത്രം അല്ലാതെ അദ്ദേഹം ഒന്ന് സംസാരിക്കുകയോ പേരുപോലും ചോദിക്കുകയോ ചെയ്തില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കുന്നു. ആളുകള്‍ക്ക് എപ്പോഴും ഇടപെടാന്‍ നല്ലത് മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടി നമുക്ക് എപ്പോഴും ഒരു പരിഗണന നല്‍കുന്ന ആളാണെന്നും താരം കൂട്ടിച്ചേര്‍ത്തു.