“പ്രേം നസീർ സാറിനെ കുറിച്ച് അന്ന് അയാൾ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ കേട്ടുനിൽക്കാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് പ്രതികരിച്ചത്” : മോഹൻലാൽ
1 min read

“പ്രേം നസീർ സാറിനെ കുറിച്ച് അന്ന് അയാൾ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ കേട്ടുനിൽക്കാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് പ്രതികരിച്ചത്” : മോഹൻലാൽ

സിനിമ താരങ്ങളുടെ പല പ്രവർത്തികളും സ്വന്തം ജീവിതത്തിൽ സായത്വം ആക്കാനും അത് തങ്ങളുടെ ദിനചര്യയുടെ ഭാഗം ആക്കാനും പല ആരാധകരും ശ്രമിക്കാറുണ്ട്. അത് പല താരങ്ങളോടും ഉള്ള ആരാധകരുടെ സ്നേഹം കൊണ്ട് മാത്രമാണ്. യഥാർത്ഥത്തിൽ ജീവിതത്തിൽ പാഠം ആക്കേണ്ട പല കാര്യങ്ങളും ഉണ്ടെങ്കിലും താരങ്ങളെ ഫോളോ ചെയ്യാനാണ് പലരും ആഗ്രഹിക്കുന്നത്. കാരണം അവരുടെ പല പ്രവർത്തികളും ആരാധകരെ ആകർഷിക്കാറുണ്ട്. എന്നാൽ ഈ താരങ്ങൾക്കും തങ്ങളുടേതായ വ്യക്തി സ്വാതന്ത്ര്യം ഉണ്ട് എന്ന് പലപ്പോഴും ആരാധകർ മറക്കാറുണ്ട്. അതാണ് പല സമയത്തും താരങ്ങളെ കാണുമ്പോൾ ആരാധകർ ഭ്രമതോടെ അടുത്തേക്ക് പോവുകയും അവർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ പല പ്രവർത്തികൾ ചെയ്യുകയും ചെയ്യുന്നത്.

ഇന്ന് മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കും പല ആരാധകരുടെയും പ്രവർത്തികൾ അലോസരം ആയ സന്ദർഭവും ഉണ്ടായിട്ടുണ്ട്. അത് അവർ തന്നെ പല ഇന്റർവ്യൂകളിലും പല സന്ദർഭങ്ങളിലും തുറന്നു പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ അത്തരത്തിലുള്ള ഒരു പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കാലത്ത് മലയാള സിനിമയെ മുൻപോട്ട് നയിച്ച നടന്മാരിലൊരാളായ പ്രേം നസീറിനെ കുറിച്ച് ഒരാൾ മോശമായ രീതിയിൽ കളിയാക്കിയപ്പോൾ അയാളെ അടിക്കാൻ പോലും മോഹൻലാൽ തയ്യാറായി. എന്താണ് അങ്ങനെ ഒരു സംഭവം നടക്കാൻ കാരണമെന്ന അവതാരകന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ മോഹൻലാലിന് ഉണ്ട്.

തങ്ങൾ ഒരു പാട് ബഹുമാനിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് ഒരാൾ കുറെ സമയം മോശമായ രീതിയിൽ കളിയാക്കിയപ്പോൾ അത് കേട്ടു നിൽക്കാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല താനും ഒരു മനുഷ്യനാണ്. ഇന്ന് താനൊരു താരമാണ് തന്നെക്കുറിച്ച് മറ്റുള്ളവർ മോശമായി പറയുകയോ തന്നെ ഏതെങ്കിലും തരത്തിൽ വിഷമിപ്പിക്കുകയും ചെയ്താൽ അത് ചോദിക്കാൻ തനിക്ക് ചുറ്റും ആളുകൾ ഉണ്ട്. അതു കൊണ്ട് റെസ്പോണ്ട് ചെയ്യാൻ പലപ്പോഴും തനിക്ക് കഴിയാറില്ല അഥവാ കഴിയേണ്ട അവസ്ഥ വരാറില്ല. എന്നാൽ പ്രേം നസീറിനെ കുറിച്ച് അന്ന് ഒരാൾ കുറേ സമയം മോശമായ രീതിയിൽ പറയുകയും വിമർശിക്കുകയും കളിയാക്കുകയും ചെയ്തപ്പോൾ തനിക്ക് അത് കേട്ടു നിൽക്കാൻ സാധിച്ചില്ല എന്ന് അതുകൊണ്ട് മാത്രമാണ് പ്രതികരിച്ചത് എന്നുമാണ് മോഹൻലാൽ പറഞ്ഞത്.