‘കക്ഷി രാഷ്ട്രീയത്തിലേക്ക് ഇല്ല, അത് എനിക്ക് പറ്റിയ പണിയല്ല’ ; മോഹന്‍ലാല്‍
1 min read

‘കക്ഷി രാഷ്ട്രീയത്തിലേക്ക് ഇല്ല, അത് എനിക്ക് പറ്റിയ പണിയല്ല’ ; മോഹന്‍ലാല്‍

മിഴ് നാട്ടില്‍ രാഷ്ട്രീയവും സിനിമയുമെല്ലാം വളരെയധികം ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണെങ്കില്‍ മലയാളികള്‍ക്ക് രണ്ടും തമ്മില്‍ അത്ര ചേര്‍ന്ന് നില്‍ക്കുന്ന കാര്യമല്ല. എന്നാല്‍ സിനിമയും രാഷ്ട്രീയവും തമ്മില്‍ തീര്‍ത്തും അന്യമല്ല. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ നിരവധി താരങ്ങള്‍ കേരളത്തിലുണ്ട്. സൂപ്പര്‍സ്റ്റാറുകളുടെ കാര്യത്തില്‍ സുരേഷ് ഗോപിയാണ് സിനിമയും രാഷ്ട്രീയവും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന താരം. മമ്മൂട്ടിയുടെ ഇടതുഅനുഭാവം പരസ്യമായ രഹസ്യമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ മത്സര രംഗത്തേക്ക് അദ്ദേഹത്തിന്റെ പേരും അഭ്യൂഹങ്ങളായി ഉയര്‍ന്ന് വരാറുമുണ്ട്. അത്തരത്തില്‍ മോഹന്‍ലാലിന്റെ പേരും ഉയര്‍ന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് എന്തെന്ന് പറയുകയാണ് മോഹന്‍ലാല്‍. രാഷ്ട്രീയം തന്റെ പണിയല്ലെന്നും കക്ഷി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും അദ്ദേഹം തുറന്ന് പറയുന്നു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

രാഷ്ട്രീയം ഒരിക്കലും എക്‌സൈന്റ്‌മെന്റായി എനിക്ക് തോന്നിയിട്ടില്ല. എന്റെ ഒരു കപ്പ് ഓഫ് ടീ അല്ലത്. ഒരു കക്ഷി രാഷ്ട്രീയത്തിലേക്ക് പോകാന്‍ എനിക്ക് താല്പര്യമില്ല. കാര്യം എനിക്കത് അറിയില്ല. ഞാനൊരു പാര്‍ട്ടിയുമായി ബന്ധപ്പെടുക ആണെങ്കില്‍, ഒരുപാട് ആശയങ്ങളോട് നമുക്ക് താല്പര്യം തോന്നാം. ഏത് പാര്‍ട്ടിയുടെയും നല്ല ആശയങ്ങളോട് നമുക്ക് സഹകരിക്കാം അവയിലൂടെ സഞ്ചരിക്കുന്ന ആളാണ്. പക്ഷേ കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോള്‍, അതിനെ കുറിച്ചൊരു ധാരണ വേണം. ഒരുപാട് പേര്‍ ആ ധാരണകള്‍ ഇല്ലാതെയാണ് സംസാരിക്കുന്നത്. ഒരു പാര്‍ട്ടിയെ കുറിച്ച് പഠിച്ച് കഴിഞ്ഞിട്ടെ നമുക്കൊരു അഭിപ്രായം പറയാന്‍ സാധിക്കൂ. എല്ലാ ദിവസവും എല്ലാടത്തും മാറ്റങ്ങള്‍ സംഭവിക്കുകയാണ്. ആ മാറ്റത്തിലൂടെ സഞ്ചരിച്ചു പോകുന്നു. എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

എന്റെ ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞു. ഇനി മറ്റുള്ളവരെ പേടിച്ചോ അവരുടെ വിമര്‍ശനങ്ങളെ പേടിച്ചോ ജീവിക്കാന്‍ പറ്റില്ല. നമ്മള്‍ ഒരു തെറ്റ് ചെയ്താല്‍ അത് അക്‌സപ്റ്റ് ചെയ്യാന്‍ തയ്യാറാണ്. പക്ഷേ അങ്ങനെ തെറ്റ് ചെയ്താല്‍പോലും തെറ്റാണെന്ന് എനിക്ക് തോന്നണം. വിമര്‍ശനങ്ങളെ ഞാന്‍ ഗൗരവമായി എടുക്കാറില്ല. പിന്നെ എല്ലാ ദിവസവും അതിന്റെ മുകളില്‍ തന്നെ ഇരിക്കേണ്ടി വരും. അവയെ ശ്രദ്ധിക്കാതിരിക്കാനെ പറ്റുള്ളൂവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്റേതായി പുറത്തുവരാന്‍ നിരവധി സിനിമകളാണ് ഉള്ളത്. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍, ഷാജി കൈലാസ് ചിത്രം എലോണ്‍, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്നിവയാണ് ചിത്രങ്ങള്‍.