19 Mar, 2025
1 min read

‘ഒരു കഥാപാത്രത്തിന്റെ ആന്തരികമായ മാനസിക വ്യാപാരങ്ങളെ ഉള്‍ക്കൊള്ളാന്‍ പോന്ന കാലിബര്‍ ഉള്ള നടനാണ് മോഹന്‍ലാല്‍’; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാളത്തിന്റെ മഹാനടനാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടനവിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാള സിനിമാ ബോക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണവും മോഹന്‍ലാലിന് തന്നെയാണ് ഇന്നും സ്വന്തം. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ മോഹന്‍ലാലിന്റെ വിരലുകള്‍ പോലും അദ്ദേഹത്തോടൊപ്പം അഭിനയിക്കുമെന്നാണ് പല […]

1 min read

ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പം നിവിൻ പോളി ചിത്രം റിലീസ് ചെയ്യില്ല; സാറ്റർഡേ നൈറ്റിന്റെ റിലീസ് മാറ്റി

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. നവീൻ ഭാസ്കറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രമായാണ് നിവിൻപോളി എത്തുന്നത്. ഇപ്പോൾ ഇതാ സാറ്റർഡേ നൈറ്റിന്റെ റിലീസിംഗ് തീയതി മാറ്റിവെച്ചു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബർ 29 – ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ഒക്ടോബർ ആദ്യ ആഴ്ചയ്ക്ക് ശേഷമായിരിക്കും സാറ്റർഡേ നൈറ്റ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ […]

1 min read

ഭീഷ്മ പർവ്വമൊക്കെ എന്തിനാണ് മമ്മൂട്ടി അഭിനയിക്കുന്നത്, അതിൽ എന്ത് സന്ദേശം? സമദ് മങ്കട ചോദിക്കുന്നു

പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ഊർജ്ജവും ഉള്ള മലയാള സിനിമയുടെ വല്യേട്ടനാണ് മമ്മൂട്ടി. ഓരോ ദിവസവും സ്വയം അപ്ഡേറ്റ് ചെയ്യുന്ന നടൻ എന്ന നിലയിൽ മമ്മൂട്ടി പുതിയ തലമുറയ്ക്ക് ഏറെ പ്രചോദനമാണ്. ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളാണ് ഈ വർഷം തന്നെ മമ്മൂട്ടി ചെയ്തത്. ഈ വർഷത്തെ തീയറ്ററുകൾ ഇളക്കിമറിച്ച മമ്മൂട്ടിയുടെ ഏറ്റവും വലിയ റിലീസ് ആയിരുന്നു ‘ഭീഷ്മ പർവ്വം’. അമൽ നീരദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അബൂ സലീം, ഷൈൻ ടോം […]

1 min read

മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി സിനിമ വരുന്നു ; അപ്‌ഡേറ്റ് കേട്ട് ആവേശഭരിതരായി സിനിമാ പ്രേമികള്‍

മലയാളത്തിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ജല്ലിക്കട്ട് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനാണ് ലിജോ ജോസ്. ജല്ലിക്കട്ടിന് പിന്നാലെ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു ചുരുളി. ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അദ്ദേഹത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കം. ഇതിനിടയില്‍ ലിജോ ജോസിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ വാര്‍ത്തകേട്ട് സിനിമാ പ്രേമികള്‍ ഏറെ ആവേശത്തിലാണ്. മോഹന്‍ലാല്‍ – ലിജോ ജോസ് […]

1 min read

‘മോഹന്‍ലാല്‍ ഒരു കലാകാരന്‍ ആണ്, സിനിമ അഭിനയം മാത്രമല്ല കല എന്ന് ദയവായി ‘സ്വയം പ്രഖ്യാപിത കലാ പണ്ഡിതന്മാര്‍’ അറിയുക ‘; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാളികളുടെ പ്രിയ താരമാണ് മോഹന്‍ലാല്‍. കാലങ്ങള്‍ നീണ്ട സിനിമാ ജീവത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയത്. സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ താരമാണ് അദ്ദേഹം. കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. ഇപ്പോഴിതാ ഒരു മോഹന്‍ലാല്‍ ആരാധകന്‍ സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ലാലേട്ടന്‍ എന്തേലും പരസ്യത്തിലോ സ്റ്റേജ് […]

1 min read

ലക്കി സിംഗായി മോഹൻലാൽ… വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്ററിന് പ്രതീക്ഷകളേറെ; റിലീസ് തീയതി ഒക്ടോബർ 21 – ന്

‘പുലിമുരുകൻ’ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിനുശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മോൺസ്റ്റർ’. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ കൃഷ്ണ തന്നെയാണ് മോൺസ്റ്ററും ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ആരാധകർ ആഘോഷമാക്കിയിരുന്നു. ലക്കീ സിംഗ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുക. ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. പഞ്ചാബി പശ്ചാത്തലത്തിൽ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. ആദ്യത്തേത് കുഞ്ചാക്കോ ബോബനും ഉണ്ണിമുകുന്ദനും പ്രധാന വേഷങ്ങളിൽ […]

1 min read

‘മോഹന്‍ലാല്‍ ചെയ്ത ചമ്മലോ നാണമോ അനുരാഗമോ വില്ലത്തരമോ വിരഹമോ ഇക്കാലത്തെ നടന്മാര്‍ക്ക് ലെവലില്‍ ചെയ്യാന്‍ പറ്റിയിട്ടില്ല’; കുറിപ്പ് ശ്രദ്ധ നേടുന്നു

സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ മലയാളത്തിന്റെ സ്വന്തം നടനാണ് മോഹന്‍ലാല്‍. കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തില്‍ നിന്നും നായക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ലാല്‍ മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത ഒരു കൂട്ടം കഥാപാത്രങ്ങളെയും അഭിനയ മൂഹൂര്‍ത്തങ്ങളുമാണ് സമ്മാനിച്ചിട്ടുളളത്. അദ്ദേഹത്തിന്റെ സിനിമകളും ജീവിതത്തിലെ നേട്ടങ്ങളും ചെറിയ […]

1 min read

“മോഹൻലാൽ വളരെ ഫ്രാങ്കാണ്… മമ്മൂട്ടിയോടാണ് കൂടുതൽ അടുപ്പം” ; കുഞ്ചൻ മനസ്സുതുറക്കുന്നു

ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അഭിനയ മികവ് തെളിയിച്ച സിനിമ വ്യക്തിത്വമാണ് കുഞ്ചൻ. ഹാസ്യ വേഷങ്ങളിലൂടെ സിനിമ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരം കൂടിയാണ് കുഞ്ചൻ. മലയാളത്തിൽ 650 ഓളം ചിത്രങ്ങളാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ആദ്യത്തെ സിനിമ ‘മനൈവി’ എന്ന തമിഴ് ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയരംഗത്തെത്തുന്നതെങ്കിലും ഈ ചിത്രം റിലീസ് ചെയ്തില്ല. കുഞ്ചന്റെ റിലീസ് ചെയ്ത ആദ്യ സിനിമയാണ് ‘റെസ്റ്റ് ഹൗസ്’. ചില സിനിമകളിൽ ചെറിയ റോളുകൾ മാത്രമാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്. എന്നിരുന്നാലും […]

1 min read

‘ഹേറ്റേഴ്‌സിന്റെ ഈ കരച്ചില്‍ കാണാന്‍ തന്നെ ആണോ മോഹന്‍ലാല്‍ ഇങ്ങനെ ചെയ്യുന്നേ എന്ന് തോന്നാറുണ്ട് പലപ്പോഴും’; കുറിപ്പ് ശ്രദ്ധ നേടുന്നു

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സിനിമാ ജീവിതം മുന്നോട്ട് തുടരുകയാണ്. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. ഇപ്പോഴിതാ […]

1 min read

‘മോഹന്‍ലാലിനെയും മമ്മൂട്ടിയേയും വെച്ച് എംടിയുടെ സ്‌ക്രിപ്റ്റില്‍ ജൂലിയസ് സീസര്‍…’ ; സിബി മലയില്‍ വെളിപ്പെടുത്തുന്നു

മലയാളത്തിന്റെ ഐക്കോണിക് സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. ദശരഥം, കിരീടം പോലെ മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ക്ലാസിക്കുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കൊത്ത്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിനേയും മമ്മൂട്ടിയേയുംവെച്ച് […]