Latest News

‘മോഹന്‍ലാല്‍ ഒരു കലാകാരന്‍ ആണ്, സിനിമ അഭിനയം മാത്രമല്ല കല എന്ന് ദയവായി ‘സ്വയം പ്രഖ്യാപിത കലാ പണ്ഡിതന്മാര്‍’ അറിയുക ‘; കുറിപ്പ് ശ്രദ്ധ നേടുന്നു

ലയാളികളുടെ പ്രിയ താരമാണ് മോഹന്‍ലാല്‍. കാലങ്ങള്‍ നീണ്ട സിനിമാ ജീവത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയത്. സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ താരമാണ് അദ്ദേഹം. കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. ഇപ്പോഴിതാ ഒരു മോഹന്‍ലാല്‍ ആരാധകന്‍ സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ലാലേട്ടന്‍ എന്തേലും പരസ്യത്തിലോ സ്റ്റേജ് ഷോയിലോ പെര്‍ഫോമന്‍സ് ചെയ്യാന്‍ വന്ന് എന്ന് അറിഞ്ഞാല്‍ ചിലര്‍ സദാചാര കമന്റുകളുമായെത്തുമെന്നും മോഹന്‍ലാല്‍ എന്ന് പറയുന്നത് ഒരു കലാകാരന്‍ ആണ്. അല്ലാതെ സാമൂഹ്യ സേവകനോ ഒരുപാട് പേര്‍ക്ക് വഴികാട്ടുന്ന അധ്യാപകനോ ഒന്നുമല്ലെന്നും കുറിപ്പില്‍ ഭദ്രിനാഥ് പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഈ അടുത്തായി കണ്ട് വരുന്ന ഒരു പ്രതിഭാസം ഉണ്ട്..
ലാലേട്ടന്‍ എന്തേലും പരസ്യത്തിലോ സ്റ്റേജ് ഷോയിലോ പെര്‍ഫോമന്‍സ് ചെയ്യാന്‍ വന്ന് എന്ന് അറിഞ്ഞാല്‍ അപ്പോ തുടങ്ങും ഒരു കൂട്ടര്‍
‘ദേ വീണ്ടും എയറില്‍ കയറിയെ.. ഇങ്ങേര്‍ക്ക് നാണം ഇല്ലേ… ഉള്ള വില കളയല്ലേ’ തുടങ്ങിയ സദാചാര കമന്റ്‌സ് & പോസ്റ്റുകള്‍??
ബേസിക്കലി ശ്രീ മോഹന്‍ലാല്‍ എന്ന് പറയുന്നത് ഒരു കലാകാരന്‍ ആണ്.. അല്ലാതെ സാമൂഹ്യ സേവകനോ ഒരുപാട് പേര്‍ക്ക് വഴികാട്ടുന്ന അധ്യാപകനോ ഒന്നുമല്ല..

കലാകാരന്‍ ചെയുന്ന ജോലി എപ്പോഴും കലാപരമായതാകും അത് പാട്ടാകാം ഡാന്‍സ് ആകാം മിമിക്രി ആകാം കഥാപ്രസംഗം ആകും മോണോ ആക്ട് ആകാം എന്തും ആകാം… അല്ലാതെ സിനിമ അഭിനയം മാത്രമല്ല കല എന്ന് ദയവായി ‘സ്വയം പ്രഖ്യാപിത കലാ പണ്ഡിതന്മാര്‍’ അറിയുക..
ഇനി കാര്യത്തിലേക്കു വരാം ഇപ്പൊ ലാലേട്ടന്‍ ചെയ്തിരിക്കുന്ന ഏറ്റവും വലിയ കുറ്റങ്ങള്‍ ഒരു ഐസ് ക്രീം കമ്പനിയുടെയും ഇന്റര്‍നാഷണല്‍ പെയിന്റ് കമ്പനിയുടെയും പരസ്യ ചിത്രത്തില്‍ അഭിനയിച്ചു എന്നത്..
ഒരു പരസ്യം എന്ന് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നമുക്കു അറിയാം 2 min ദൈര്‍ഘ്യത്തില്‍ താഴെ ആളുകളെ ആ പ്രോഡക്റ്റിനെ കുറിച്ച് അറിയിക്കുക അവരെ അതിനെ പറ്റി സംസാരിപ്പിക്കുക.. അവരെ ആ പ്രോഡക്റ്റ് വാങ്ങിപ്പിക്കുക…

ഇതാണ് ഒരു പരസ്യത്തിന്റെ ഉദ്ദേശം.. അല്ലാതെ ചെയുന്നത് മഹത്തരം ആകണം എന്നോ മേക്കിങ് ക്വാളിറ്റി ടോപ് നോച്ച് ആകണം എന്നോ ഒന്നും നിര്‍ബന്ധം ഇല്ല… പക്ഷെ ഒരു കാര്യം നിര്‍ബന്ധം ഉണ്ട്..
ആ പരസ്യത്തില്‍ അഭിനയിക്കുന്ന ആള്‍ക്ക് സ്റ്റാര്‍ വാല്യൂ വേണം.. കാരണം ആ സ്റ്റാര്‍ വാല്യൂവിന്റെ പിന്‍ബലത്തില്‍ ആണ് അത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തുന്നത്.. അതുകൊണ്ടാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരസ്യ വരുമാനം ഉള്ള താരങ്ങളായി കോഹ്ലിയും ധോണിയും രണ്‍വീര്‍ സിങ്ങും ഷാരുഖ് ഖാനും എല്ലാം ആകുന്നതു..

മലയാളത്തില്‍ ഏറ്റവും സ്റ്റാര്‍ വാല്യൂ ഉള്ള താരം ആരാണ് എന്നുള്ളതില്‍ ആര്‍ക്കും സംശയം ഇല്ല.. അത് കൊണ്ട് തന്നെയാണ് ഏറ്റവും കൂടുതല്‍ റെമ്യൂണറേഷന്‍ വാങ്ങുന്ന നടന്‍ ആയി മോഹന്‍ലാല്‍ മാറിയത്..
ഇദ്ദേഹം മുന്‍പ് ചെയ്തു വന്‍ ഹിറ്റ് ആയ MCR, ബൈജുസ്, MyG, മണപ്പുറം ഗോള്‍ഡ് ഒകെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്ന ബ്രാണ്ടുകള്‍ ആണ്..
അത് കൊണ്ട് തന്നെ പുതിയ വന്‍കിട ബ്രാണ്ടുകള്‍ ഇങ്ങേരെ തേടി വരുകയും ഹൈ പൈഡ് സാലറി കൊടുക്കുകയും ചെയ്യും.. അഭിനയം എന്നത് പുണ്യപ്രവര്‍ത്തി അല്ലാത്തത് കൊണ്ട് ഇങ്ങേര് ക്യാഷ് വാങ്ങി അഭിനയിക്കുക്കയും ചെയ്യും..

പക്ഷെ അങ്ങേര് എന്ത് ചെയ്യണം ചെയ്യണ്ട എന്ന് തീരുമാനിക്കുന്നത് ഫേസ്ബുക്കിലെ ഒരു വിഭാഗം ആണ്.. അത് കൊണ്ട് അവരോടു പറയാന്‍ ഉള്ളത് ലാലേട്ടന്‍ അവസാനം കൊടുത്ത ഒരു ഇന്റര്‍വ്യൂയിലെ വാക്കുകള്‍ ആണ്..

‘എനിക്കിപ്പോ 60 വയസ്സ് കഴിഞ്ഞു.. ഇനി ആരെയും പേടിച്ചു ഒന്നും ചെയ്യാതെ ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല.. നമുക്കു ഇഷ്ടമുള്ള കാര്യങ്ങള്‍ എല്ലാം ചെയ്തു നോക്കണം.. അത് കൊണ്ട് ഞാന്‍ എനിക്ക് ഇഷ്ടമുള്ളതും ആഗ്രഹം ഉള്ളതുമായ കാര്യങ്ങള്‍ ചെയുക തന്നെ ചെയ്യും ഇനിയും ‘??