Latest News

‘ഈ പോക്ക് പോകുകയാണെങ്കില്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും’ ; ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ മറുപടി

മലയാളികളുടേയും, മറ്റ് ഭാഷയിലെ സിനിമാ പ്രേമികളുടേയും ഇഷ്ടാനടന്മാരാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്നാണ് നമ്മള്‍ മമ്മൂട്ടിയെ അറിയപ്പെടാറ് തന്നെ, അദ്ദേഹം മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആണ്. ആരാധകര്‍ എല്ലാം അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നത് മമ്മൂക്ക എന്നാണ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മഹാനടനാണ് അദ്ദേഹം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. ആ പ്രിയ നടന്റെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ, നടനും അദ്ദേഹത്തിന്റെ മകന്‍ കൂടിയായി ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള സിനിമ വരാന്‍ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. ഇരുവരും തമ്മിലുള്ള സിനിമ എന്ന് ഉണ്ടാകും എന്ന ചോദ്യത്തിന് രസകരമായ മറുപടി പറയുകയാണ് ദുല്‍ഖര്‍. മമ്മൂട്ടിയോടൊപ്പമുള്ള ഒരു സിനിമ അത്ര നടക്കാത്ത സ്വപ്‌നം ഒന്നുമല്ലെന്ന് പറയുകയാണ് ദുല്‍ഖര്‍. മാത്രമല്ല, തനിക്ക് ഒന്നിച്ചൊരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അക്കാര്യത്തിലെ അവസാന തീരുമാനം മമ്മൂട്ടിയുടേതായിരിക്കുമെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.

ദുല്‍ഖറിന്റെ വാക്കുകള്‍ ഇങ്ങനെ….
‘ വാപ്പയും ഞാനും ഒരുമിച്ചുള്ള സിനിമ അത്ര വിദൂരമായ സ്വപ്‌നമൊന്നുമല്ല. അത് നടക്കും. ഞാനിവിടെ താടി കറുപ്പിക്കാന്‍ മസ്‌കാര പുരട്ടാന്‍ തുടങ്ങി, താടിയില്‍ ഇടയ്ക്കിടയ്ക്ക് പിടിക്കുന്നത് കൊണ്ട് മസ്‌കാര പറ്റി എന്റെ വിരലിന്റെ അറ്റം കറുത്തൊക്കെ ഇരിക്കും. ഞാന്‍ അങ്ങനെ ഒരു വയസനായി കൊണ്ടിരിക്കുകയാണ്…. പക്ഷെ എന്റെ വാപ്പയുടെ കാര്യം അങ്ങനെയല്ല. ആള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. ഈ പോക്ക് പോകുകയാണെങ്കില്‍ കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരുമെന്ന രസകരമായി മറപടിയാണ് ദുല്‍ഖര്‍ പറഞ്ഞത്. അതുപോലെ, താന്‍ വാപ്പയുടെ ഒരു ആരാധകന്‍ കൂടിയാണ്. അതുകൊണ്ട്് തനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ട്. പക്ഷെ അത് നടക്കണമെങ്കില്‍ വാപ്പ കൂടി വിചാരിക്കണം. ഫൈന്‍ തീരുമാനം അദ്ദേഹത്തിന്റേതാണ് ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.