‘മോഹന്‍ലാലിനെയും മമ്മൂട്ടിയേയും വെച്ച് എംടിയുടെ സ്‌ക്രിപ്റ്റില്‍ ജൂലിയസ് സീസര്‍…’ ; സിബി മലയില്‍ വെളിപ്പെടുത്തുന്നു
1 min read

‘മോഹന്‍ലാലിനെയും മമ്മൂട്ടിയേയും വെച്ച് എംടിയുടെ സ്‌ക്രിപ്റ്റില്‍ ജൂലിയസ് സീസര്‍…’ ; സിബി മലയില്‍ വെളിപ്പെടുത്തുന്നു

ലയാളത്തിന്റെ ഐക്കോണിക് സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. ദശരഥം, കിരീടം പോലെ മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ക്ലാസിക്കുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കൊത്ത്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിനേയും മമ്മൂട്ടിയേയുംവെച്ച് എംടി വാസുദേവന്‍ നായരുടെ സ്‌ക്രിപ്റ്റില്‍ സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

എംടി സാര്‍ ആദ്യം എന്നോട് പറഞ്ഞത് മോഹന്‍ലാലിനേയും മമ്മൂട്ടിയേയുംവെച്ച് ജൂലിയസ് സീസര്‍ ചെയ്യാമെന്നായിരുന്നു. സദയത്തിന് മുമ്പ് എംടി സാറുമായി ഇങ്ങനൊരു സിനിമ ചെയ്യാന്‍ പറ്റുമോ എന്നും ഒന്നും എനിക്ക് അറിയില്ലായിരുന്നു. ഏറ്റവും വിദൂര സ്വപ്‌നത്തില്‍ പോലും അങ്ങനൊരു കാര്യത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല. സെവന്‍ ആര്‍ട്‌സ് വിജയകുമാറാണ് ഞാന്‍ പ്രണവത്തിന് വേണ്ടി ചെയ്ത സിനിമകളുടെ എല്ലാം ഡിസ്ട്രിബ്യൂഷന്‍. എംടി സാറിന്റെ സ്‌ക്രിപ്റ്റില്‍ നമുക്ക് സിനിമ പ്ലാന്‍ ചെയ്താലോ എന്ന് വിജയകുമാറാണ് പറഞ്ഞത്. വിജയകുമാറും അദ്ദേഹവും നല്ല സൗഹൃദം ഉള്ളത്‌കൊണ്ട് അവന്‍ എംടിയോട് സ്‌ക്രിപ്റ്റ് ചോദിക്കാമെന്ന് പറഞ്ഞു.

എനിക്കൊന്നും അപ്രേച്ച് ചെയ്യാന്‍ പറ്റിയ ആളേ അല്ല എംടി സാര്‍. അദ്ദേഹത്തെപോലൊരു വ്യക്തിയുടെ അടുത്ത് എന്നെപോലൊരാള്‍ക്ക് ചെല്ലാന്‍ പറ്റില്ലല്ലോ. അങ്ങനെ വിജയകുമാര്‍ സംസാരിച്ചു എംടി സാറിനോട്. അദ്ദേഹം എന്നോട് പറഞ്ഞത് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വച്ചിട്ട് ജൂലിയസ് സീസര്‍ ചെയ്യാമെന്നായിരുന്നു. അപ്പോള്‍ എനിക്ക് അത് എന്റെ കയ്യിലേക്ക് ഒതുങ്ങുന്ന സിനിമയാണോ എന്ന് ഓര്‍ത്ത് ഭയമായിരുന്നു. എന്നാലും എംടി സാറിന്റെ സ്‌ക്രിപ്റ്റ് ഉണ്ടല്ലോ, വിജയകുമാറും കൂടെ ഉണ്ട്. ആ ധൈര്യത്തില്‍ അതുമായി കുറച്ച് മുന്നോട്ട് പോയി. അതിന്റെ ലൊക്കേഷന്‍ കാണാനൊക്കെയായി മൈസൂര്‍ പാലസുകളൊക്കെ പോയി കണ്ടു. പക്ഷേ സിനിമയുടെ കാസ്റ്റിംങ് വന്നപ്പോഴേക്കും വലിയ ബജറ്റ് സിനിമയായി. മലയാളത്തില്‍ അന്ന് ഇത്രയും ബജറ്റ് ഉള്ള സിനിമ എടുക്കാന്‍ പറ്റില്ലായിരുന്നുവെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

അങ്ങനെ സിനിമയുടെ ബജറ്റ് കൂടിയപ്പോള്‍ അതെല്ലാം ആലോചിച്ച് ഈ സിനിമ ചെയ്യണ്ട എന്ന് തീരുമാനിചച്ു. അന്ന് എംടി സാറുമായുള്ള എന്റെ എല്ലാ സ്വപ്‌നങ്ങളും അവസാനിച്ചുവെന്ന് വിചാരിച്ചു. പക്ഷേ അദ്ദേഹത്തിന്റെ അടുത്ത് വലിയ കഥയുണ്ടെന്ന് സാര്‍ പറഞ്ഞു. അങ്ങനെയാണ് ശത്രു എന്ന കഥയുടെ ബേസിക്ക് തോട്ട് മനസില്‍ വന്നത്. സദയം എന്ന സിനിമയ്ക്ക് പേരിട്ടത് എംടി സാര്‍ ആണെന്നും സിബി മലയില്‍ വ്യക്തമാക്കുന്നു.