20 Mar, 2025
1 min read

സസ്‌പെന്‍സ് നിറച്ച് ‘എമ്പുരാന്‍’ ; പുതിയ അപ്‌ഡേറ്റ് പങ്കുവെച്ച് മോഹന്‍ലാല്‍ 

മമ്മൂട്ടി നായകനായെത്തിയ കണ്ണൂര്‍ സ്‌ക്വാഡാണ് ഇപ്പോള്‍ മലയാള സിനിമയിലും സോഷ്യല്‍ മീഡിയകളിലുമെല്ലാം ചര്‍ച്ചാവിഷയം. പുതുതായി ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടാന്‍ ഒരുങ്ങുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തിയ ചിത്രം പ്രശംസിക്കപ്പെടുന്നതിനിടെ മറ്റൊരു ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. പൃഥ്വിരാജിന്റെ ഔദ്യോഗിക നെറ്റ്വര്‍ക്ക് പേജായ ‘Poffactio’ ആണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ‘Poffactio’ല്‍ നാളെ ഒരു അപ്‌ഡേറ്റ് വരുമെന്ന് അറിയിച്ചിരുന്നു. പിന്നാലെ പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്ന സലാറിന്റെയും എമ്പുരാന്റെയും […]

1 min read

ഷാരൂഖിനോടും പ്രഭാസിനോടും ഏറ്റുമുട്ടാൻ മോഹൻലാൽ എത്തുന്നു ….!

ക്രിസ്‍മസിന് വിവിധ ഭാഷകളിലുള്ള വമ്പൻ ചിത്രങ്ങളാണ് ഇന്ത്യയില്‍ റിലീസിന് തയ്യാറെടുത്തിരിക്കുന്നത്. ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ഡങ്കിയായി അതിലൊന്ന്. പ്രഭാസ് നായകനായി വൻ ഹൈപ്പുള്ള ചിത്രം സലാറും റിലീസ് ചെയ്യുക ഡിസംബര്‍ 22നാണ് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ ചിത്രം നേരും ക്രിസ്‍മസ് പോരാട്ടത്തിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.  ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. മോഹൻലാലും പ്രിയമണിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ആണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് ഏറെ […]

1 min read

ബോക്‌സ് ഓഫീസ് കിംഗ് മോഹന്‍ലാലോ മമ്മൂട്ടിയോ?

മലയാള സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് മോ?ഹന്‍ലാലും മമ്മൂട്ടിയും. രണ്ട് പേരും കരിയറില്‍ ഇതിനകം നേടിയെടുത്ത നേട്ടങ്ങള്‍ നിരവധി ആണ്. അഭിനയ മികവും താരമൂല്യവും ഒരുപോലെ ലഭിച്ച മോഹന്‍ലാലും മമ്മൂട്ടിയും ആദ്യ കാലത്ത് നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് രണ്ട് പേരും അഭിനയ രം?ഗത്തേക്ക് ചുവടുറപ്പിക്കുന്നത്. ഏകദേശം ഒരേ കാലഘട്ടത്തില്‍ ആണ് ഇരുവരും താരപദവിയിലേക്ക് ഉയരുന്നത്. മോഹന്‍ലാല്‍ ഹാസ്യം നിറഞ്ഞ രസകരമായ നായക കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ മമ്മൂട്ടി സ്‌ക്രീന്‍ പ്രസന്‍സുള്ള നായക […]

1 min read

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സൂപ്പര്‍താരം മോഹന്‍ലാല്‍

തലമുറകള്‍ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍ കേരളക്കരയുടെ മനസ്സില്‍ ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹന്‍ലാല്‍ എന്ന നടവിസ്മയും തിരശ്ശീലയില്‍ ആടിത്തീര്‍ത്തത് എത്രയോ മികച്ച കഥാപാത്രങ്ങള്‍. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങള്‍. ലാലിന്റെ കഥാപാത്രങ്ങള്‍ എടുത്തെടുത്ത് പറഞ്ഞുപരിചയം പുതുക്കേണ്ടതില്ല മലയാളികള്‍ക്ക്. വില്ലനായും കോമാളിയായും രക്ഷകനായും മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ നടത്തിയ പകര്‍ന്നാട്ടങ്ങള്‍ സ്വന്തമെന്ന പോലെ ചിരപരിചിതരാണ് നമുക്ക്. നാല് പതിറ്റാണ്ടുകള്‍ […]

1 min read

രാജമൗലിയുടെ ഓഫര്‍ നിരസിച്ചവരുടെ ലിസ്റ്റില്‍ മോഹന്‍ലാല്‍ 

ഇന്ത്യയില്‍ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള സംവിധായകനാരാണെന്ന് ചോദിച്ചാല്‍ ആദ്യം വരുന്ന പേര് എസ്എസ് രാജമൗലിയുടേതായിരിക്കും. ബാഹുബലി എന്ന സിനിമയിലൂടെ ഇന്ത്യയില്‍ തരംഗം സൃഷ്ടിച്ച രാജമൗലി ഇന്ന് ആര്‍ആര്‍ആര്‍ എന്ന സിനിമയിലൂടെ ആഗോള തലത്തില്‍ ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ്. മികച്ച ഗാനത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ആര്‍ആര്‍ആറിന് ലഭിച്ചു. ഓസ്‌കാറിന് പുറമെ നിരവധി അന്താരാഷ്ട്ര വേദികളില്‍ ആര്‍ആര്‍ആര്‍ പ്രശംസ നേടി. ദേശം ഭാഷ വ്യത്യാസമില്ലാതെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. മിക്ക താരങ്ങളുടേയും ആഗ്രഹം രാജമൗലി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുക എന്നതാണ്. […]

1 min read

മോഹൻലാലും ധോണിയും ഒറ്റ ഫ്രയിമിൽ ….! സിനിമ വരുമോ എന്ന് ആരാധകർ

തങ്ങൾ ആരാധിക്കുന്ന സിനിമ, സ്പോർട്സ് താരങ്ങളുടെ ഫോട്ടോകൾ ഞൊടിയിട കൊണ്ടാണ് ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുന്നത്. ദിവസേന ഇത്തരത്തിൽ ഒട്ടനവധി ഫോട്ടോകളാണ് സോഷ്യൽ മീഡിയ വാളുകളിൽ നിറയുക. അത്തരത്തിലൊരു ഫോട്ടോയാണ് ഇന്നലെ മുതൽ സോഷ്യൽ ലോകത്ത് ചർച്ചകൾക്ക് വഴിവച്ചത്. ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒരാളായ ധോണിയും ഇന്ത്യൻ സിനിമയിലെ ഇതിഹാസ നടനായ മോഹൻലാലും ഒരുമിച്ചുള്ള ചിത്രമാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇരുവരും ഒരുമിച്ച് നിൽക്കുന്നത് ഏതെങ്കിലും ചിത്രത്തിന്റെ ഭാഗമായിട്ടാണോ എന്നത് […]

1 min read

സോഷ്യല്‍ മീഡിയയില്‍ തരംഗമായ രണ്ട് പോസ്റ്ററുകള്‍ , ഭ്രമയുഗം റിലീസ് എന്ന് ? 

സിനിമ പ്രമോഷന്‍ മെറ്റീരിയലുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന പറയുന്നത് ചിത്രങ്ങളുടെ പോസ്റ്ററുകളാണ്. ഒരു സിനിമയുടെ പ്രഖ്യാപനം മുതല്‍ റിലീസ് ചെയ്ത് കഴിയുന്നത് വരെയും വളരെ പ്രധാനപ്പെട്ട റോളാണ് ഈ പോസ്റ്ററുകള്‍ വഹിക്കുന്നത്. ഫസ്റ്റ് ലുക്കില്‍ നിന്നുതന്നെ സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കും എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ അത്രത്തോളം പ്രാധാന്യത്തോടെയാണ് ഓരോ പോസ്റ്ററും അണിയറക്കാര്‍ തയ്യാറാക്കുകയും പുറത്തുവിടുകയും ചെയ്യുന്നത്. അത്തരത്തില്‍ മലയാള സിനിമയില്‍ സമീപകാലത്ത് തരംഗമായി മാറിയ രണ്ട് പോസ്റ്ററുകള്‍ ഉണ്ട്. ഒന്ന് ലിജോ ജോസ് […]

1 min read

‘രാജാവിന്റെ മകനില്‍ നിന്നും ഉടലെടുത്ത സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളുടെ കോംബോ’; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാളികളുടെ ജീവിതത്തിലേക്ക് പാട്ടുരൂപത്തില്‍ വന്നൊരു വസന്തമാണ് എസ്.പി വെങ്കടേഷ്. കഴിഞ്ഞ മുപ്പതു വര്‍ഷത്തില്‍, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങള്‍ക്കു സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയിരുന്നു അദ്ദേഹം. സത്യന്‍ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലന്‍ എം.എയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി നിന്നു കൊണ്ട് പശ്ചാത്തല സംഗീതമൊരുക്കി അദ്ദേഹം. പിന്നീടാണ് മലയാള സിനിമകളില്‍ സംഗീത സംവിധായകനായി സജീവമാകുന്നത്. ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമായിരുന്നു എസ്.പി വെങ്കടേഷിനെ മലയാളത്തില്‍ കൂടുതല്‍ പരിചിതനാക്കിയത്. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലെ […]

1 min read

അതിരപ്പള്ളി മനോഹര സ്ഥലമെന്ന് പ്രശംസിച്ച് രജനീകാന്ത് ; ‘ജയിലര്‍’ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലര്‍. ചിത്രത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് ആരാധകര്‍ മാത്രമല്ല മലയാളികളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാലും എത്തുന്നുണ്ട്. ആക്ഷന്‍ കോമഡി ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിന്റെ ഭാഗമായാണ് രജനി കേരളത്തില്‍ എത്തിയത്. ഇന്നലെ കൊച്ചിയില്‍ വിമാനമിറങ്ങിയ രജനിക്ക് […]

1 min read

ബറോസില്‍ പ്രണവിന് ആക്ഷന്‍ പറഞ്ഞ് മോഹന്‍ലാല്‍! വൈറലായി വീഡിയോ

മലയാളത്തിന്റെ ‘നടനവിസ്മയം’ മോഹന്‍ലാല്‍ ആദ്യമായി സംവിധാന കുപ്പായമണിയുന്ന ചിത്രമാണ് ബറോസ്. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയിലുള്ള ‘ബറോസ്’ 2023ല്‍ ഏറ്റവും ‘ഹൈപ്പി’ല്‍ ഉള്ള ചിത്രങ്ങളില്‍ ഒന്നാണ്. വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. നേരത്തെ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിരുന്നില്ല. ചിത്രീകരണ സമയത്ത് പുറത്തെത്തിയ ചിത്രങ്ങളില്‍ പ്രണവിനെ കണ്ടെന്നത് വാര്‍ത്തകള്‍ക്ക് […]