ബറോസില്‍ പ്രണവിന് ആക്ഷന്‍ പറഞ്ഞ് മോഹന്‍ലാല്‍! വൈറലായി വീഡിയോ
1 min read

ബറോസില്‍ പ്രണവിന് ആക്ഷന്‍ പറഞ്ഞ് മോഹന്‍ലാല്‍! വൈറലായി വീഡിയോ

മലയാളത്തിന്റെ ‘നടനവിസ്മയം’ മോഹന്‍ലാല്‍ ആദ്യമായി സംവിധാന കുപ്പായമണിയുന്ന ചിത്രമാണ് ബറോസ്. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയിലുള്ള ‘ബറോസ്’ 2023ല്‍ ഏറ്റവും ‘ഹൈപ്പി’ല്‍ ഉള്ള ചിത്രങ്ങളില്‍ ഒന്നാണ്. വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

Barroz, Mohanlal's debut film as director, is not based anymore on Jijo's script | The News Minute

നേരത്തെ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിരുന്നില്ല. ചിത്രീകരണ സമയത്ത് പുറത്തെത്തിയ ചിത്രങ്ങളില്‍ പ്രണവിനെ കണ്ടെന്നത് വാര്‍ത്തകള്‍ക്ക് പിന്‍ബലം നല്‍കിയെങ്കിലും സഹ സംവിധായകനാണോ എന്നും സംശയമുണ്ടായിരുന്നു.

പ്രണവ് അഭിനയിക്കുന്നു, ടേക്ക് എടുത്ത് മോഹൻലാൽ; 'ബറോസ്' വൈറൽ വിഡിയോ | Mohanlal Pranav Mohanlal Barroz

ഇപ്പോഴിതാ, മോഹന്‍ലാലും പ്രണവും ബറോസ് സെറ്റില്‍ ഒന്നിച്ചുള്ള വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ പ്രണവിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. പടിക്കെട്ടുകള്‍ ഇറങ്ങി വരുന്ന പ്രണവിനോട് ഷോട്ട് വിവരിക്കുകയാണ് മോഹന്‍ലാല്‍. ടി കെ രാജീവ് കുമാര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസന തുടങ്ങിയവരെയും വീഡിയോയില്‍ കാണാം.

Barroz (2023) - IMDb

മോഹന്‍ലാലിന്റെ സംവിധാന ചിത്രമെന്ന നിലയില്‍ ‘ബറോസ്’ പ്രഖ്യാപിക്കുന്നത് 2019 ഏപ്രിലില്‍ ആണ്. 2021 മാര്‍ച്ച് 24നായിരുന്നു ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ച്. ബറോസ് ആദ്യം അവതരിപ്പിക്കുക ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമില്‍ ആയിരിക്കുമെന്നാണ് ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞത്. ഈ വര്‍ഷം ഓണം റിലീസ് ആയി തിയേറ്ററില്‍ എത്തുമെന്ന് അടുത്തിടെ കലാസംവിധായകന്‍ സന്തോഷ് രാമന്‍ പറഞ്ഞിരുന്നു.

പ്രണവിന് ആക്ഷൻ പറഞ്ഞ് മോഹൻലാൽ; 'ബറോസ്' ലൊക്കേഷൻ വീഡിയോ വൈറൽ | Mohanlal directing Pranav Mohanlal Barroz location video

3ഡി ഫാന്റസി ചിത്രമായതിനാല്‍ ഗ്രാഫിക്‌സിന് അതീവ പ്രാധാന്യമുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പലതും വിദേശത്ത് പുരോഗമിച്ച് വരികയാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ.

മോഹൻലാൽ സംവിധായകൻ പ്രണവ് നടൻ! വൈറല്‍ ആയി 'ബറോസ്' ലൊക്കേഷന്‍ വീഡിയോ - Barroz location video of mohanlal and pranav - Malayalam News

പ്രമുഖ സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ ആണ് ബറോസില്‍ സഹ സംവിധായകന്‍. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ബറോസിന് പാശ്ചാത്തല സംഗീതം ഒരുക്കുന്നത് ബോളിവുഡ് സംഗീത സംവിധായകന്‍ മാര്‍ക്ക് കിലിയന്‍ ആണ്. വലിയ ബജറ്റില്‍ ത്രീഡി ഫോര്‍മാറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് പ്രശസ്ത സംവിധായകന്‍ ജിജോ പുന്നൂസാണ്.

Barroz Movie Latest Update location video with pranav mohanlal and mohanlal out now | Barroz Movie Update : മോഹന്‍ലാലിന്‍റെ സംവിധാനത്തില്‍ പ്രണവ് അഭിനയിക്കുന്നു? ബറോസിന്റെ ലൊക്കേഷൻ ...