മോഹൻലാലും ധോണിയും ഒറ്റ ഫ്രയിമിൽ ….! സിനിമ വരുമോ എന്ന് ആരാധകർ
1 min read

മോഹൻലാലും ധോണിയും ഒറ്റ ഫ്രയിമിൽ ….! സിനിമ വരുമോ എന്ന് ആരാധകർ

തങ്ങൾ ആരാധിക്കുന്ന സിനിമ, സ്പോർട്സ് താരങ്ങളുടെ ഫോട്ടോകൾ ഞൊടിയിട കൊണ്ടാണ് ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുന്നത്. ദിവസേന ഇത്തരത്തിൽ ഒട്ടനവധി ഫോട്ടോകളാണ് സോഷ്യൽ മീഡിയ വാളുകളിൽ നിറയുക. അത്തരത്തിലൊരു ഫോട്ടോയാണ് ഇന്നലെ മുതൽ സോഷ്യൽ ലോകത്ത് ചർച്ചകൾക്ക് വഴിവച്ചത്. ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒരാളായ ധോണിയും ഇന്ത്യൻ സിനിമയിലെ ഇതിഹാസ നടനായ മോഹൻലാലും ഒരുമിച്ചുള്ള ചിത്രമാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറലായത്.

ഇരുവരും ഒരുമിച്ച് നിൽക്കുന്നത് ഏതെങ്കിലും ചിത്രത്തിന്റെ ഭാഗമായിട്ടാണോ എന്നത് ആദ്യം പലരും സംശയിച്ചിരുന്നു. ശേഷമാണ് ഇൻഡിഗോ പെയ്ന്റുമായി ബന്ധപ്പെട്ട പരസ്യ ചിത്രത്തിനാണ് ഇരുവരും ഒന്നിച്ചത് എന്ന റിപ്പോർട്ട് വന്നത്. ഗ്രീൻ ഷർട്ടും മുണ്ടും ധരിച്ച് നിൽക്കുന്ന മോഹൻലാലിനൊപ്പം റെഡ് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ക്യാഷ്വൽ വെയർ ധരിച്ച് നിൽക്കുന്ന ധോണിയെ കാണാം.

ഒരു പെയിന്റിന്റെ പരസ്യത്തിനായാണ് ധോണിയും മോഹൻലാലും ഒന്നിച്ചത്. മുംബൈയിൽ വച്ചായിരുന്നു ഷൂട്ട്. ക്രിക്കറ്റ്- മോളിവുഡ് പുലികൾ ഒറ്റ ഫ്രെയിമിൽ എന്ന് പറഞ്ഞാണ് ആരാധകർ ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. ഏറെ കാണാൻ ആഗ്രഹിച്ചൊരു കോമ്പോ ആണിതെന്നും ഇരുവരും ചേർന്നൊരു ഒരു സിനിമ ഉണ്ടാകുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

അതേസമയം, ഒരുപിടി മികച്ച ചിത്രങ്ങളാണ് മോഹന്‍ലാലിന്‍റേതായി അണിയറിയില്‍ ഒരുങ്ങുന്നത്. ബറോസ്, മലൈക്കോട്ടൈ വാലിബന്‍ എന്നീ ചിത്രങ്ങളുടെ റിലീസിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. ബറോസ് ഈ വര്‍ഷം ക്രിസ്മസിനും വാലബന്‍ 2024 ജനുവരി 25നും തിയറ്ററിലെത്തും. നേര് എന്ന ജീത്തു ജോസഫ് സിനിമയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ട്വല്‍ത്ത് മാന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും ജീത്തുവും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. വൃഷഭ, റാം തുടങ്ങിയ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.