Mohanlal
‘പുന്നാര കാട്ടിലെ പൂവനത്തിൽ…’; സോഷ്യൽ മീഡിയ തിരഞ്ഞ ആ നടനും നടിയും ഇവരാണ്!
മലയാള സിനിമാലോകത്തെ ശ്രദ്ധേയനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ വിശേഷങ്ങള്‍ ഓരോ ദിവസവും സോഷ്യൽമീഡിയയിൽ ഒട്ടേറെയാണ്. സിനിമയുടെ ഒഫീഷ്യൽ ടീസറിന് പിന്നാലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പുന്നാര കാട്ടിലെ പൂവനത്തിൽ…’ എന്ന ഗാനം വന്നതുമുതൽ എല്ലാവരും ആ ഗാനരംഗത്തിൽ അഭിനയിച്ച നടനേയും നടിയേയും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഗാന രംഗത്ത് അഭിനയിച്ചിരിക്കുന്ന നടി ഒരു കൊൽക്കത്ത സുന്ദരിയാണ്. ബംഗാളി നടിയും മോഡലുമായ കഥ നന്ദി ആണ് ഈ ഗാന രംഗത്തിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. […]
‘പുതിയ കുട്ടികളുടെ കഥ കേൾക്കാറുണ്ട്, അതൊന്നും എക്സൈറ്റ് ചെയ്യിക്കുന്നില്ല’: മോഹൻലാൽ
പുതിയ ആളുകളുടെ കഥകള്‍ കേള്‍ക്കാറുണ്ടെങ്കിലും അതൊന്നും തന്നെ എക്സൈറ്റ് ചെയ്യിക്കാത്തതിനാലാണ് അവയിൽ അഭിനയിക്കാത്തതെന്ന് വ്യക്തമാക്കി നടൻ മോഹൻലാൽ മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്ന പുതിയ ചിത്രമായ ‘നേരി’ന്‍റെ പ്രൊമോഷന്‍റെ ഭാഗമായി മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞിരിക്കുന്നത്. ‘ഞാൻ കൂടുതലും എന്‍റെ തന്നെ പ്രൊഡക്ഷനിൽ വര്‍ക്ക് ചെയ്യാൻ ആഗ്രഹിക്കുന്നയാളാണ്. അപ്പോള്‍ നമുക്ക് കൂടുതൽ സ്വാതന്ത്ര്യമുണ്ടാകും. നേര്, എമ്പുരാൻ, ബറോസ് അതൊക്കെ അങ്ങനെ വരുന്നതാണ്. പുതിയതായി വരുന്ന കുട്ടികളുടെ കഥകള്‍ കേള്‍ക്കാറുണ്ട്, പക്ഷേ അതൊന്നും എന്നെ […]
‘പുന്നാരക്കാട്ടിലെ പൂവനത്തിൽ കഥ പറഞ്ഞൊരാണും പെണ്ണും’: മലൈക്കോട്ടെ വാലിബനിലെ ആദ്യ ഗാനം പുറത്ത്
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പുറത്ത്. പുന്നാര കാട്ടിലെ പൂവനത്തിൽ” എന്ന് തുടങ്ങുന്ന ഗാനം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. പി എസ് റഫീഖ് രചന നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയുമാണ്. “മലയാളത്തിന്റെ ഗാനശാഖ അതിമനോഹരവും അതിവിശാലവും ആണ്. വളരെ വിപുലമാണ് നമ്മുടെ പാട്ടുകളുടെ ചരിത്രം. അതിൽ ഓരോ പ്രണയഗാനവും നമുക്ക് ഇഷ്ടമുള്ള ഒന്നാണ്. വാലിബനിലെ എല്ലാ ഗാനങ്ങളോടും എനിക്ക് ഇഷ്ടമാണെങ്കിലും ഈ […]
അഡ്വ.പോൾ മുതൽ അഡ്വ.വിജയമോഹൻ വരെ; ‘നേരി’ന് മുമ്പ് മോഹൻലാൽ വക്കീലായി ഞെട്ടിച്ച സിനിമകൾ ഇവയാണ്!
ജോർജ്ജുകുട്ടി ധ്യാനത്തിന് പോയ വർഷം. മലയാള സിനിമാലോകത്ത് 2013 എന്ന വർഷം അറിയപ്പെടുന്നത് അങ്ങനെയാണ്. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ‘ദൃശ്യം’ എന്ന സൂപ്പർഹിറ്റ് ചിത്രം പുറത്തിറങ്ങിയത് ആ വർഷം ഡിസംബറിലായിരുന്നു. ഇപ്പോഴിതാ കൃത്യം പത്ത് വർഷങ്ങൾക്ക് ശേഷം ഡിസംബർ മാസത്തിൽ തന്നെ ഇവർ ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രമായ ‘നേര്’ റിലീസിനായി ഒരുങ്ങുകയാണ്. ഈ മാസം ഡിസംബർ 21നാണ് സിനിമയുടെ റിലീസ്. അഡ്വ.വിജയമോഹൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മുമ്പും ഒട്ടേറെ സിനിമകളിൽ […]
”ജോര്‍ജ്ജുകുട്ടിയേക്കാള്‍ സാധാരണക്കാരനാണ് ‘നേരി’ലെ നായകൻ”: ജീത്തു ജോസഫ്
ചരിത്ര വിജയം നേടിയ ‘ദൃശ്യം’ എന്ന മോഹൻലാൽ സിനിമയുടെ പത്താം വാര്‍ഷികമാണ് ഡിസംബർ 19ന്. മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി അവരുടെ സിനിമകളെ ഏറ്റെടുത്തിട്ടുണ്ട്. ‘ദൃശ്യ’ത്തിന് ശേഷം ഇവരൊരുമിച്ച ‘ദൃശ്യം 2’, ‘ട്വൽത് മാൻ’ എന്നീ സിനിമകള്‍ കൊവിഡ് കാലത്ത് ഒടിടി റിലീസായിട്ടായിരുന്നു എത്തിയിരുന്നത്. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന നാലാമത്തെ സിനിമയായ ‘നേര്’ ഈ വരുന്ന ഡിസംബർ 21ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. കോർട്ട് റൂം ഡ്രാമയായെത്തുന്ന ചിത്രം നിർമ്മിക്കുന്നത് ആന്‍റണി പെരുമ്പാവൂരാണ്. പ്രിയാമണിയാണ് […]
പാതിരാത്രിയിൽ കോടതി പ്രവർത്തിക്കുമോ? മോഹൻലാൽ നായകനായെത്തുന്ന ‘നേര്’ സിനിമയുടെ ട്രെയിലറിന് പിന്നാലെ ചർച്ചയായി ആ ഡയലോഗ്!
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ‘നേര്’ എന്ന സിനിമ ഈ മാസം 21ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. സിനിമയുടേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ വലിയ ചർച്ചയായിരിക്കുകയാണ്. ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്നത്. ട്രെയിലറിൽ കേൾക്കുന്നൊരു ഡയലോഗ് സിനിമാ ഗ്രൂപ്പുകളിൽ ഉള്‍പ്പെടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ”കേരളത്തിലൊരു കോടതി രാത്രി സിറ്റിംഗ് നടത്തുന്നു എന്ന അസാധാരണമായിട്ടുള്ള സംഭവമാണ് ഇപ്പോള്‍ […]
റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ മോഹന്‍ലാലിന്റെ ‘റാം’ ; പുതിയ അപ്‌ഡേറ്റ്
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് റാം. വീണ്ടും ആ ഹിറ്റ് കൂട്ട്‌കെട്ട് ഒന്നിക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒരു മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രത്തിനുപരി ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താര സുന്ദരി തൃഷ വീണ്ടും മലയാളത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് റാം. മോഹന്‍ലാലിനോടൊപ്പം ഒരു വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജീത്തു ജോസഫിന്റെ പുതിയ മോഹന്‍ലാല്‍ ചിത്രം റാം പല കാരണങ്ങളാല്‍ നീണ്ടുപോയതാണ്. എന്നാല്‍ ചിത്രീകരണം വീണ്ടും […]
‘തേന്മാവിന്‍ കൊമ്പത്ത്’ റീമേക്ക് ചെയ്തപ്പോള്‍ രജനികാന്ത് ; ചിത്രം റി-റിലീസിന്
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ഒരു കാലത്ത് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയവയെല്ലാം തുടര്‍ച്ചയായ വിജയ ചിത്രങ്ങളായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ കൂടുതലായി പുറത്തിറങ്ങിയിരുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുളള ചിത്രങ്ങളിലൂടെയാണ് ഈ കൂട്ടുകെട്ട് കൂടുതല്‍ തിളങ്ങിയിരുന്നത്. തേന്മാവിന്‍ കൊമ്പത്ത് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിജയ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിന് ഇന്നും കാഴ്ചക്കാര്‍ ഏറെയാണ്. കേരളത്തില്‍ വന്‍ […]
വക്കീൽ കുപ്പായമണിഞ്ഞ് താരരാജാവ്…! മോഹൻലാൽ ചിത്രം നേര് ഒഫീഷ്യൽ പോസ്റ്റർ വൈറൽ
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം നേര് റിലീസിന് തയ്യാറെടുക്കുന്നു. നേരത്തെ ക്രിസ്മസ് റിലീസായി മോഹൻലാൽ ചിത്രം എത്തുമെന്ന് അണിറയറപ്രവർത്തകർ അറിയിച്ചുരുന്നു. നീതി തേടുന്നു എന്ന ടാഗ്ലൈനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രമെന്നാണ് സൂചന. ‘നേര്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ മുപ്പത്തിമൂന്നാമത് നിർമാണ സംരംഭമാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്റ് വൈറൽ ആവുകയാണ്. വക്കീൽ കുപ്പായമണിഞ്ഞ് നിൽക്കുന്ന മോഹൻലാലിനെ കാണിച്ചുകൊണ്ടുള്ളതാണ് പോസ്റ്റർ. പ്രേക്ഷകരേവരും ഏറ്റെടുത്ത […]
സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവട് വെച്ച് വിഎ ശ്രീകുമാര്‍ ; ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
മോഹന്‍ലാല്‍ നായകനായ ഒടിയനിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറിയ ആളാണ് വി എ ശ്രീകുമാര്‍. വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ അതിനൊത്ത വിജയം നേടാനായില്ല. അതേസമയം ചിത്രം ബോക്‌സ് ഓഫീസില്‍ വിജയിച്ച ചിത്രവുമാണ്. ഇപ്പോഴിതാ വി എ ശ്രീകുമാര്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. മിന്നല്‍ മുരളി, ആര്‍ഡിഎക്‌സ് എന്നീ സിനിമകളുടെ സഹനിര്‍മ്മാതാവ് അന്‍ജന ഫിലിപ്പിന്റെ അന്‍ജനാ ടാക്കീസും വി എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വാര്‍സ് സ്റ്റുഡിയോസും സംയുക്തമായാണ് സിനിമകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഇതിന്റെ ലോഗോ […]