റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ മോഹന്‍ലാലിന്റെ ‘റാം’ ; പുതിയ അപ്‌ഡേറ്റ് 
1 min read

റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ മോഹന്‍ലാലിന്റെ ‘റാം’ ; പുതിയ അപ്‌ഡേറ്റ് 

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് റാം. വീണ്ടും ആ ഹിറ്റ് കൂട്ട്‌കെട്ട് ഒന്നിക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒരു മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രത്തിനുപരി ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താര സുന്ദരി തൃഷ വീണ്ടും മലയാളത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് റാം. മോഹന്‍ലാലിനോടൊപ്പം ഒരു വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജീത്തു ജോസഫിന്റെ പുതിയ മോഹന്‍ലാല്‍ ചിത്രം റാം പല കാരണങ്ങളാല്‍ നീണ്ടുപോയതാണ്. എന്നാല്‍ ചിത്രീകരണം വീണ്ടും തുടങ്ങുന്നുവെന്നും ചിത്രം 2024ല്‍ റിലീസ് ചെയ്യുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മോഹന്‍ലാന്‍ നായകനാകുന്ന എമ്പുരാന്റെ ഇടവേളയില്‍ സംവിധായകന്‍ ജീത്തു ജോസഫിന്റെ റാം തീര്‍ക്കാനാണ് ആലോചന. വിദേശത്തെ ചില ലൊക്കേഷനില്‍ അനുമതിയില്ലാത്തതായിരുന്നു ചിത്രം വൈകാന്‍ ഒരു കാരണം. 2024 പകുതിയോടെ റിലീസ് ചെയ്യുന്നതിനായി ചിത്രത്തിന്റെ ചിത്രീകരണം തീര്‍ക്കാനാണ് ജീത്തു ജോസഫിന്റെ ശ്രമം എന്നുമാണ് റിപ്പോര്‍ട്ടുകള്‍ നിന്ന് വ്യക്തമാകുന്നത്. റാം പാര്‍ട്ട് വണ്‍ എന്ന ചിത്രം തൃഷ നായികയായിട്ടാണ് എത്തുക. ഇന്ദ്രജിത്ത്, അനൂപ് മേനോന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ സംയുക്ത മേനോന്‍, സുമന്‍, സിദ്ധിഖ് സായ് കുമാര്‍ തുടങ്ങിയവരുമുണ്ട്. പഠാന് പിന്നാലെ റോ ഏജന്റ് കഥാപാത്രം മോഹന്‍ലാലിന്റെ റാമിലും നായകനാകുമ്പോള്‍ വമ്പന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. ആദില്‍ ഹുസൈനും ഒരു പ്രധാന കഥാപാത്രമാകുമ്പോള്‍ മോഹന്‍ലാലിന്റെ റാമിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. സംഗീതം വിഷ്ണു ശ്യാമാണ്.

മോഹന്‍ലാല്‍ നായകനായെത്തുന്ന റാം സിനിമയുടെ ഒടിടി റൈറ്റ്‌സ് വിറ്റുപോയി എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടിടി റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് നേടിയത് എന്നും റാമിന് ലഭിച്ചത് വന്‍ തുകയാണെന്നും മലയാളത്തില്‍ ഇത് റെക്കോര്‍ഡാകും എന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ജീത്തു ജോസഫിന്റെ പുതിയ മോഹന്‍ലാല്‍ ചിത്രമായ നേര് ഡിസംബര്‍ 21ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ ഹൈപ്പുമൊന്നുമില്ലാതിരുന്ന ഒരു മോഹന്‍ലാല്‍ ചിത്രമായിരുന്നു നേര്. എന്നാല്‍ പോകെപ്പോകെ കാത്തിരിപ്പ് ഏറ്റുന്ന ഒരു ചിത്രമായി മാറുകയാണ് നേര് എന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പലയിടങ്ങളിലും വ്യാപകമായി നേരിന്റെ ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നുണ്ട്. മോഹന്‍ലാലിന്റേതായി പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം ‘വൃഷഭ’യും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നന്ദ കിഷോര്‍ ആണ്. സഹ്‌റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം.