Mohanlal
86 കോടിയോളം നേടിയ നേര് ടെലിവിഷൻ പ്രീമിയറിന്… ; ഉടൻ എത്തും
മോഹൻലാല്‍–ജീത്തു ജോസഫ് ടീമിന്റെ ബ്ലോക്ബസ്റ്റർ ചിത്രമാണ് ‘നേര്’. ബോക്സ്ഓഫിസിലും വമ്പൻ വിജയമായ സിനിമ 86 കോടി നേടിയിരുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആഗോള കലക്‌ഷനാണിത്. തിയറ്റര്‍ വ്യവസായത്തിനും വലിയ നേട്ടമാണ് ഈ ചിത്രം സമ്മാനിച്ചത്. 2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും ഇതോടെ ഈ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കി. തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ നേര് ഉടൻ ടെലിവിഷനിലും ആഗോള പ്രീമിയറായി എത്തും എന്നതാണ് പുതിയ റിപ്പോര്‍ട്ട്. […]
“മോഹൻലാൽ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടൻ” ; നടിയുടെ കുറിപ്പ് വൈറൽ
പ്രേക്ഷക ശ്രദ്ധ ഏറെ നേടിയ അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് ശ്രുതി ജയൻ. പിന്നീട് ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയ വേഷത്തിൽ എത്തിയ ശ്രുതി ഷോർട് ഫിലിമുകളും വെബ് സിരീസുകളിലും സജീവം ആണ്. ഇപ്പോഴിതാ നടൻ മോഹൻലാലിനെ കുറിച്ച് ശ്രുതി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. മോഹൻലാലിനെ കണ്ട സന്തോഷം ആണ് ശ്രുതി ജയൻ പങ്കുവയ്ക്കുന്നത്. ഒപ്പം തന്റെ അനുജൻ ആയിരുന്നു വലിയ മോഹൻലാൽ ഫാൻ എന്നും സെറിബ്രൽ പാൽസിയോട് കൂടി ജനിച്ച […]
കമന്റിട്ടാലേ ബിസ്‍ക്കറ്റ് കഴിക്കൂവെന്ന് ആരാധകർ, ഒടുവിൽ മോഹൻലാലിൻ്റെ ആ കമൻ്റ്
അടുത്തിടെ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നതാണ് താരങ്ങളുടെ കമന്റുകള്‍ ആവശ്യപ്പെട്ട് ആരാധകര്‍ എത്തുന്നത്. പ്രിയപ്പെട്ട നടനോ നടിയോ കമന്റിട്ടാലേ താൻ പഠിക്കൂ അല്ലെങ്കില്‍ ഭക്ഷണം കഴിക്കൂ എന്നൊക്കെയാണ് ആരാധകര്‍ സമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കാറുള്ളത്. ആരാധകര്‍ക്ക് മലയാളത്തിലെയും നിരവധി പ്രധാന താരങ്ങള്‍ മറുപടിയുമായി എത്തിയിരുന്നു. മോഹൻലാലും അങ്ങനെ ഒരു കമന്റുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആരോമല്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോയ്‍ക്കാണ് മോഹൻലാലും കമന്റിട്ടത്. ഈ ബിസ്‍ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടൻ വീഡിയോയ്‍ക്ക് കമന്റിടണമെന്നായിരുന്നു ആവശ്യം. കഴിക്ക് മോനേ, ഫ്രണ്ട്‍സിനും കൊടുക്കൂവെന്നായിരുന്നു താരത്തിന്റെ മറുപടി […]
വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന് അന്ന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചു, ഇന്ന് എന്ത് പറ്റി?; ഓളവും തീരവും വൈകുന്നതിനെക്കുറിച്ച് ഹരീഷ് പേരടി
മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ എത്തിയതോടെ മലയാള സിനിമയുടെ സീൻ മാറുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്ക് പ്രിയത കൂടി ഇവിടെ. എന്നാൽ ഇതിനിടെ ചർച്ചകളിൽ നിറയുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ചിത്രീകരിച്ച മറ്റൊരു സിനിമയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എവിടെ എന്ന ചോദ്യമാണ് സൈബർ ലോകത്തെ ചർച്ചകളിൽ ഇടം നേടുന്നത്. എംടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി 10 സംവിധായകർ ഒരുക്കിയ ആന്തോളജി ചിത്രത്തിലെ […]
”ഡ്യൂപ്പിനെ വെച്ച് ചെയ്യാമെന്ന് ലാലേട്ടൻ പറഞ്ഞു, ഞാൻ സമ്മതിച്ചില്ല”; ഗുണകേവിലെ അപകടം പിടിച്ച അനുഭവം വെളിപ്പെത്തി അനന്യ
ചിദംബരം സംവിധാനം ചെയ്‌ത മഞ്ഞുമ്മൽ ബോയ്സ് ചിത്രീകരിച്ച കൊടൈക്കനാലിലെ ഗുണ കേവിലാണ് വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രം എം പദ്മകുമാറിന്റെ സംവിധാനത്തിൽ ചിത്രീകരിച്ചത്. ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച അനന്യയെ ഗുണ കേവിലുള്ള അപകടകരമായ പാറക്കെട്ടുകൾക്കിടയിൽ തൂക്കിയിട്ട് വില്ലൻ വിലപേശുന്ന ഒരു രംഗം ചിത്രീകരിച്ചിട്ടുണ്ട്. ഈ ക്ളൈമാക്സ് സീനിനെക്കുറിച്ച് മോഹൻലാലും സംവിധായകൻ പദ്മകുമാറും ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഈ സാഹസിക രംഗത്തിൽ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് നടി അനന്യ. ആ ക്ളൈമാക്സ് രംഗത്തിൽ […]
”പൃഥ്വിയുടേത് നോക്കുമ്പോൾ ഞാൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒരു കഷ്ടപ്പാടല്ല”: അഭിനന്ദനങ്ങളുമായി മോഹൻലാൽ
പ്രേക്ഷകർ ഏറെ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ചിത്രത്തിന് പ്രശംസകൾ ലഭിക്കുകയാണ്. ഇതിനിടെ സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയത്തെ അഭിനന്ദിച്ച് മോഹൻലാൽ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് പൃഥ്വിരാജിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള ട്രാൻസ്ഫോർമേഷനെ കുറിച്ച് താരം സംസാരിച്ചത്. പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോൾ ബ്ലെസിയുടെ തന്നെ തന്മാത്രയിൽ താൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒന്നും ഒരു കഷ്ടപ്പാടായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് മോഹൻലാൽ പറഞ്ഞത്. ”പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോൾ നഗ്നനായി അഭിനയിച്ചതും […]
“ജയപരാജയങ്ങളെ കുറിച്ച് ബോദേർഡ് ആകുന്ന ഒരു phase കഴിഞ്ഞിരിക്കുന്നു ” ; മോഹൻലാലിനെ കുറിച്ച് കുറിപ്പ്
മലയാളത്തിന്റെ അഭിനയ വിസ്മയമാണ് മോഹൻലാൽ. നിരവധി സിനിമകളിലൂടെ ലോകമെമ്പാടും ഉള്ള പ്രേക്ഷകരുടെ മനസിലിടം നേടാൻ മോഹൻലാലിന് സാധിച്ചു. എണ്ണിത്തീരാൻ കഴിയാത്ത അത്രയും അഭിനയത്തിന്റെ മാസ്മരിക മുഹൂർത്തങ്ങളാണ് നാല് പതിറ്റാണ്ടിൽ ഏറെയായി മോഹൻലാൽ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷൻ രംഗങ്ങളായാലും റൊമാന്റിക് രംഗങ്ങളായാലും ഇമോഷണൽ സീനുകളായാലും മോഹൻലാലിന് പകരം വെയ്ക്കാന്‍ മലയാള സിനിമയിൽ ആരുമില്ല. എന്നാൽ ഈ അടുത്തായി ഇറങ്ങിയ സിനിമകൾ ആരാധകർക്ക് സന്തോഷം നൽകുന്ന സിനിമകൾ ആയിരുന്നില്ല. നേര് മാത്രമായിരുന്നു മോഹൻലാലിൻ്റെ വിജയ ചിത്രമെന്ന് പറയാൻ സാധിക്കുക. ഇങ്ങനൊക്കെ […]
ഓപ്പണിങ് കളക്ഷനിൽ ഒന്നാമത് ആ മോഹൻലാൽ ചിത്രം; സർവ്വകാല റക്കോർഡ് തകർക്കാനാകാതെ പുതിയ ചിത്രങ്ങൾ
മലയാള സിനിമാലോകം മാറ്റത്തിന്റെ പാതയിലാണ്. പുതിയ അഭിനേതാക്കളുടെ പല ചിത്രങ്ങളും റക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് പോവുന്നു. ആഖ്യാനത്തിലെ പുതുമയാൽ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുകയാണ് നവ സംവിധായകരും താരങ്ങളും. എന്നാൽ റെക്കോർഡുകൾ പുതുക്കിപ്പണിയുമ്പോഴും ഇന്നും ഒരു വിഭാഗത്തിൽ മോഹൻലാൽ ഒന്നാമനായി തലയുയർത്തി നിൽക്കുന്നു എന്നാണ് ബോക്സ് ഓഫീസ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. മലയാളത്തിൽ നിന്നുള്ള എക്കാലത്തയും ഓപ്പണിംഗ് കളക്ഷന്റെ ആഗോളതലത്തിലെ കണക്കെടുക്കുമ്പോൾ ഇന്നും ഒന്നാമത് മോഹൻലാലാണ്. മോഹൻലാൽ നായകനായി പ്രദർശനത്തിന് എത്തിയ ചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹം ആണ് റിലീസ് […]
മോഹൻലാൽ മമ്മൂട്ടിയേക്കാൾ മികച്ച നടനാണോ..? കുറിപ്പ് വായിക്കാം
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹൻലാലും. ഇവരെ പോലെ മലയാളി പ്രേക്ഷകരെ സ്വാധീനിച്ച മറ്റു താരങ്ങൾ ഉണ്ടോ എന്നത് പോലും സംശയമാണ്. മലയാള സിനിമയിലെ ഉറപ്പുള്ള രണ്ട് തൂണുകളായാണ് ഇവരുവരെയും സിനിമാലോകം വിശേഷിപ്പിക്കുന്നത്. ഫാൻസുകാർ തമ്മിൽ വാക്കേറ്റം ആണെങ്കിലും മോഹൻലാലിനും മമ്മൂട്ടിക്കും സഹോദരതുല്യമായ സ്നേഹമാണുള്ളത്. അക്കാര്യം പലപ്പോഴും താരങ്ങൾ തുറന്നുപറഞ്ഞിട്ടുമുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധനേടുന്നത്. മോഹൻലാൽ ആണോ മമ്മൂട്ടി ആണോ എന്ന മികച്ച നടൻ […]
“ഇത് ലാലേട്ടന്‍ തന്നെ…”, മീശപിരിച്ചും ആടിപ്പാടിയും പ്രണവ്; ‘വർഷങ്ങൾക്കു ശേഷം’ ആദ്യഗാനം
2022ൽ റിലീസ് ചെയ്ത് കേരളമൊട്ടാകെ വലിയ തരംഗമായി മാറിയ സിനിമയാണ് ഹൃദയം. ഈ ചിത്രത്തിന്റെ അണിയറക്കാർ വീണ്ടും ഒന്നിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ പ്രേക്ഷക ആവേശം വളരെ വലുതായിരുന്നു. ഒടുവിൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ‘വർഷങ്ങൾക്കു ശേഷം’ ഒരുങ്ങി. ഹിറ്റ് ലിസ്റ്റിൽ ഇടംനേടാൻ ‘വർഷങ്ങൾക്കു ശേഷം’ സിനിമയിലെ ആദ്യഗാനം റിലീസ് ചെയ്തു. മധു പകരൂ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അമൃത് രാംനാഥ് ആണ്. കർണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീയുടെ മകൻ ആണ് അമൃത്. ചിത്രത്തിന്റെ രചന നടത്തി […]