“ജയപരാജയങ്ങളെ കുറിച്ച് ബോദേർഡ് ആകുന്ന ഒരു phase കഴിഞ്ഞിരിക്കുന്നു ” ; മോഹൻലാലിനെ കുറിച്ച് കുറിപ്പ്
1 min read

“ജയപരാജയങ്ങളെ കുറിച്ച് ബോദേർഡ് ആകുന്ന ഒരു phase കഴിഞ്ഞിരിക്കുന്നു ” ; മോഹൻലാലിനെ കുറിച്ച് കുറിപ്പ്

മലയാളത്തിന്റെ അഭിനയ വിസ്മയമാണ് മോഹൻലാൽ. നിരവധി സിനിമകളിലൂടെ ലോകമെമ്പാടും ഉള്ള പ്രേക്ഷകരുടെ മനസിലിടം നേടാൻ മോഹൻലാലിന് സാധിച്ചു. എണ്ണിത്തീരാൻ കഴിയാത്ത അത്രയും അഭിനയത്തിന്റെ മാസ്മരിക മുഹൂർത്തങ്ങളാണ് നാല് പതിറ്റാണ്ടിൽ ഏറെയായി മോഹൻലാൽ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷൻ രംഗങ്ങളായാലും റൊമാന്റിക് രംഗങ്ങളായാലും ഇമോഷണൽ സീനുകളായാലും മോഹൻലാലിന് പകരം വെയ്ക്കാന്‍ മലയാള സിനിമയിൽ ആരുമില്ല. എന്നാൽ ഈ അടുത്തായി ഇറങ്ങിയ സിനിമകൾ ആരാധകർക്ക് സന്തോഷം നൽകുന്ന സിനിമകൾ ആയിരുന്നില്ല. നേര് മാത്രമായിരുന്നു മോഹൻലാലിൻ്റെ വിജയ ചിത്രമെന്ന് പറയാൻ സാധിക്കുക. ഇങ്ങനൊക്കെ ആണെങ്കിലും മോഹൻലാൽ വളരെ ഹാപ്പി ആയി നടക്കുന്നുവെന്നും അദ്ദേഹത്തിൻ്റെ പോസിറ്റീവ് വൈബിനെ കുറിച്ചും സിനി ഫൈൽ ഗ്രൂപ്പിൽ വന്ന കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം 

 

സിനിമകൾ പരാജയപ്പെടുന്നതൊന്നും ഇദ്ദേഹത്തെ ഒരു പരിധിയിൽ കൂടുതൽ ബാധിക്കാറില്ല എന്ന് തോന്നിയിട്ടുണ്ട്. എപ്പോഴും happy ആയി നല്ല പോസിറ്റീവ് വൈബ് ഇൽ ആണ് അദ്ദേഹം.

ലോക സിനിമകൾ പോയിട്ട് സ്വന്തം സിനിമകൾ പോലും കാണാതെ outdated ആയി പോയതാണ് career ഇൽ ഇപ്പോൾ സംഭവിച്ചിരിക്കുന്ന slump ന് കാരണം. ഇക്കാര്യത്തിൽ improve ആകാൻ conscious effort ഒന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല, ഇനിയൊട്ട് ഉണ്ടാകുമെന്നും തോന്നുന്നില്ല. കാരണം മോഹൻലാൽ future നെ കുറിച്ച് അധികം bothered ആകാതെ,വലിയ പ്ലാനിങ് ഒന്നുമില്ലാതെ carefree ആയി, happy ആയി മുന്നോട്ടു പോകുന്ന ആൾ ആണ്.Career ഇൽ ലാലേട്ടൻ എപ്പോഴും അങ്ങനെ തന്നെയായിരുന്നു. എന്നാൽ നല്ല സ്ക്രിപ്റ്റുകൾ എന്നും അദ്ദേഹത്തെ തേടി വന്നിരുന്നു.

ജയപരാജയങ്ങളെ കുറിച്ച് bothered ആകുന്ന ഒരു phase കഴിഞ്ഞിരിക്കുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം. He is just enjoying now. വളരെ പ്രോമിസിങ് ആയ ഒരു ലൈൻ up ഉണ്ട് അദ്ദേഹത്തിന്. കഴിഞ്ഞ 15 കൊല്ലത്തിനിടത്തിൽ ഉള്ള peak physical form ഇലും ആണ് ലാലേട്ടൻ ഇപ്പോൾ. So Its only a matter of time before he comes back and rock the box office again. 🤩