ഓപ്പണിങ് കളക്ഷനിൽ ഒന്നാമത് ആ മോഹൻലാൽ ചിത്രം; സർവ്വകാല റക്കോർഡ് തകർക്കാനാകാതെ പുതിയ ചിത്രങ്ങൾ
1 min read

ഓപ്പണിങ് കളക്ഷനിൽ ഒന്നാമത് ആ മോഹൻലാൽ ചിത്രം; സർവ്വകാല റക്കോർഡ് തകർക്കാനാകാതെ പുതിയ ചിത്രങ്ങൾ

ലയാള സിനിമാലോകം മാറ്റത്തിന്റെ പാതയിലാണ്. പുതിയ അഭിനേതാക്കളുടെ പല ചിത്രങ്ങളും റക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് പോവുന്നു. ആഖ്യാനത്തിലെ പുതുമയാൽ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുകയാണ് നവ സംവിധായകരും താരങ്ങളും. എന്നാൽ റെക്കോർഡുകൾ പുതുക്കിപ്പണിയുമ്പോഴും ഇന്നും ഒരു വിഭാഗത്തിൽ മോഹൻലാൽ ഒന്നാമനായി തലയുയർത്തി നിൽക്കുന്നു എന്നാണ് ബോക്സ് ഓഫീസ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

മലയാളത്തിൽ നിന്നുള്ള എക്കാലത്തയും ഓപ്പണിംഗ് കളക്ഷന്റെ ആഗോളതലത്തിലെ കണക്കെടുക്കുമ്പോൾ ഇന്നും ഒന്നാമത് മോഹൻലാലാണ്. മോഹൻലാൽ നായകനായി പ്രദർശനത്തിന് എത്തിയ ചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹം ആണ് റിലീസ് കളക്ഷനിൽ ആഗോളതലത്തിൽ ഒന്നാമതുള്ള മലയാള സിനിമ. മരക്കാറിന് ആഗോളതലത്തിൽ റിലീസിന് 20.40 കോടി രൂപയാണ് നേടാനായത്. കൊവിഡ് പശ്ചാത്തലത്തിൽ അന്ന് നിയന്ത്രണങ്ങളോടെയായിരുന്നു തിയറ്റർ റിലീസ് അനുവദിച്ചിരുന്നതെങ്കിലും ഓപ്പണിംഗിൽ വലിയ സ്വീകരണം ഏറ്റുവാങ്ങിയ മരക്കാർ: അറബിക്കടലിന്റെ സിംഹത്തിന് പിന്നീട് ബോക്സ് ഓഫീസിൽ കുതിപ്പ് നിലനിർത്താനായില്ല എന്ന് മാത്രമല്ല പരാജയപ്പെടാനുമായിരുന്നു വിധി.

രണ്ടാം സ്ഥാനത്ത് നടൻ ദുൽഖറാണ്. ദുൽഖറിന്റെ എക്കാലത്തെയും മികച്ച വിജയ ചിത്രമായി മാറിയിരുന്നു കുറുപ്പ് എന്നാണ് ആഗോള ബോക്സ് ഓഫീസ് റിപ്പോർട്ട്. ഇന്നും സംസ്ഥാന പോലീസ് സേനയ്ക്ക് ഒരു മരീചികയായി തുടരുന്ന സുകുമാര കുറുപ്പിന്റെ ജീവിത കഥയായിരുന്നു സിനിമയ്‍ക്ക് പ്രചോദനമായത് എന്ന ഒരു പ്രത്യേകതയുമുണ്ട്. കുറുപ്പ് റിലീസിന് ആഗോളതലത്തിൽ 19.20 കോടി രൂപയാണ് നേടിയത്.

മൂന്നാമതും ഈ പട്ടികയിൽ ഒരു മോഹൻലാൽ ചിത്രമാണ് ഇടം പിടിക്കുന്നത്. ഓപ്പണിംഗിൽ മോഹൻലാൽ- ശ്രീകുമാർ മേനോൻ ചിത്രം ഒടിയൻ നേടിയത് 18.10 കോടി രൂപയോളമാണ്. നാലാമത് വീണ്ടും ദുൽഖർ ചിത്രമാണ്. വൻ ഹൈപ്പുണ്ടായിട്ടും ദുൽഖറിന്റെ പരാജയ ചിത്രമായി മാറിയ കിംഗ് ഓഫ് കൊത്തയ്‍ക്ക് ആഗോള ബോക്സ് ഓഫീസിൽ റിലീസിന് 15.50 കോടി രൂപ നേടാൻ കഴിഞ്ഞിരുന്നു.