ഇനി സനിമ റിലീസ് ചെയ്ത് 48 മണിക്കൂർ കഴിഞ്ഞ് മതി റിവ്യൂ; വ്ലോ​ഗർമാർക്ക് തിരിച്ചടി, റിപ്പോർട്ട് സമർപ്പിച്ച് അമിക്കസ് ക്യൂറി
1 min read

ഇനി സനിമ റിലീസ് ചെയ്ത് 48 മണിക്കൂർ കഴിഞ്ഞ് മതി റിവ്യൂ; വ്ലോ​ഗർമാർക്ക് തിരിച്ചടി, റിപ്പോർട്ട് സമർപ്പിച്ച് അമിക്കസ് ക്യൂറി

ലയാള സിനിമ സിനിമ, വ്ലോ​ഗർമാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ ഷോ കഴിയുമ്പോഴേക്കും സിനിമയെ താറടിച്ച് കൊണ്ടുള്ള റിവ്യൂകൾ പുറത്തിറക്കുകയാണ് ഇത്തരക്കാർ. ഇവരുടെ അവതരണത്തിലെ പുതുമകൊണ്ടും പൊതുവെ നെ​ഗറ്റിവിറ്റിയോടുള്ള താൽപര്യം കൊണ്ടും ഇത്തരം വ്ലോ​ഗർമാർക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ.

ഇത് പലപ്പോഴും സിനിമ നല്ലതാണോ മോശമാണോ എന്ന് വിലയിരുത്താൻ ശ്രമിക്കാതെ ആളുകളെ തിയേറ്ററിൽ നിന്നും മാറ്റി നിർത്തുന്നു. ശേഷം, പലരും ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുമ്പോഴാണ് തിയേറ്ററിൽ പോകാതിരുന്നത് അബദമായെന്ന് തിരിച്ചറിയുന്നത്. ഇതിനെതിരെ തുടക്കത്തിൽ തന്നെ പല ചലച്ചിത്ര പ്രവർത്തകരും സാധാരണ ജനങ്ങളും ശബ്ദമുയർത്തിയിരുന്നുവെങ്കിലും പ്രത്യേകിച്ച് നടപടിയൊന്നും ഉണ്ടായിരുന്നില്ല.

ഇപ്പോഴിതാ റിവ്യൂ ബോംബിങ്ങിനതിരെ കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറുനുള്ളിൽ റിവ്യൂ പറയുന്നത് ഒഴിവാക്കണം എന്നാണ് അമിക്കസ് ക്യൂറിയുടെ നിർദേശം. ക്രിയാത്മകമായ വിമർശനങ്ങൾ ആകാമെന്നും അമിക്കസ് ക്യൂറി അഡ്വക്കേറ്റ് ശ്യാം പദ്മൻ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

സിനിമ റിലീസ് ചെയ്തതിന് തൊട്ടു പിന്നാലെ നടക്കുന്ന റിവ്യൂ ബോംബിങ് കാഴ്ചക്കാരെ ബാധിക്കുന്നുണ്ടെന്ന പരാതികൾക്കിടയിലാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ നിർദേശങ്ങൾ സമർപ്പിച്ചത്. സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിന് ശേഷം റിവ്യൂ മതിയെന്നാണ് പ്രധാന നിർദേശം. 48 മണിക്കൂറിനിടയിൽ പ്രേക്ഷകർക്ക് സിനിമയെ മനിസിലാക്കാനും കഥയെ വിലയിരുത്താനും കഴിയും.

സിനിമയെ കുറിച്ച് അഭിപ്രായം രൂപീകരിക്കുന്നതിൽ റിവ്യൂ സ്വാധീനിക്കില്ലെന്നും റിപ്പോർട്ടിലുണ്ട്. സിനിമയുടെ അണിയറപ്രവർത്തകരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ റിവ്യൂവിൽ നിന്നും ഒഴിവാക്കണം. സിനിമയുടെ കഥ, ഛായാഗ്രഹണം, എന്നീ കാര്യങ്ങളിൽ ക്രിയാത്മക വിമർശനങ്ങളാകാമെന്നും റിപ്പോർട്ടിലുണ്ട്. തിരക്കഥയിലെ പ്രധാന ഭാഗങ്ങൾ പ്രേക്ഷകർക്ക് മനസിലാകുന്ന തരത്തിലുള്ള റിവ്യൂകൾ ഒഴിവാക്കാൻ വ്‌ളോഗർമാർ ശ്രമിക്കണം. നെഗറ്റീവ് റിവ്യൂയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ പ്രത്യേക വെബ് പോർട്ടൽ തയ്യാറാക്കുന്നത് നല്ലതാണെന്നും റിപ്പോർട്ടിലുണ്ട്.