കമന്റിട്ടാലേ ബിസ്‍ക്കറ്റ് കഴിക്കൂവെന്ന് ആരാധകർ, ഒടുവിൽ മോഹൻലാലിൻ്റെ ആ കമൻ്റ്
1 min read

കമന്റിട്ടാലേ ബിസ്‍ക്കറ്റ് കഴിക്കൂവെന്ന് ആരാധകർ, ഒടുവിൽ മോഹൻലാലിൻ്റെ ആ കമൻ്റ്

അടുത്തിടെ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നതാണ് താരങ്ങളുടെ കമന്റുകള്‍ ആവശ്യപ്പെട്ട് ആരാധകര്‍ എത്തുന്നത്. പ്രിയപ്പെട്ട നടനോ നടിയോ കമന്റിട്ടാലേ താൻ പഠിക്കൂ അല്ലെങ്കില്‍ ഭക്ഷണം കഴിക്കൂ എന്നൊക്കെയാണ് ആരാധകര്‍ സമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കാറുള്ളത്. ആരാധകര്‍ക്ക് മലയാളത്തിലെയും നിരവധി പ്രധാന താരങ്ങള്‍ മറുപടിയുമായി എത്തിയിരുന്നു. മോഹൻലാലും അങ്ങനെ ഒരു കമന്റുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആരോമല്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോയ്‍ക്കാണ് മോഹൻലാലും കമന്റിട്ടത്. ഈ ബിസ്‍ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടൻ വീഡിയോയ്‍ക്ക് കമന്റിടണമെന്നായിരുന്നു ആവശ്യം. കഴിക്ക് മോനേ, ഫ്രണ്ട്‍സിനും കൊടുക്കൂവെന്നായിരുന്നു താരത്തിന്റെ മറുപടി കമന്റ്. ഫേക്കാണെന്ന് വിചാരിച്ചുവെന്നും സംഭവം സത്യമാണെന്നും പറഞ്ഞ് ആരാധകരും കമന്റിട്ടതോടെ നിരവധി പേരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തു.

അതേ സമയം മോഹൻലാല്‍ നായകനായി എത്തുന്ന പുതിയ ചിത്രം എമ്പുരാൻ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷങ്ങളില്‍ ഒന്ന്. അടുത്തിടെ അമേരിക്കയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി എബ്രാം ലൂസിഫറിന്റെ അവസാന ഭാഗത്തും പ്രത്യക്ഷപ്പെട്ടു. എമ്പുരാനിലും സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാല്‍ ഉണ്ടാകുമെന്നും തിരുവനന്തപുരം കൊച്ചി എന്നിവടങ്ങളിലായിട്ടാകും പ്രധാനമായും ചിത്രീകരണമുണ്ടാകുകയെന്നും അവസാന ഘട്ടത്തിലായിരിക്കും കേരളത്തിലുണ്ടാകുക എന്നും ഒരു റിപ്പോര്‍ട്ടുണ്ട്.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയാന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലടക്കം എമ്പുരാൻ സിനിമ ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.