Mammootty
‘പുരുഷനെന്ന് പറഞ്ഞാൽ മമ്മൂക്കയാണ്; വയസ്സൊന്നും പ്രശ്നമില്ല, മമ്മൂട്ടിയുടെ ആ ലുക്ക് കണ്ടാൽ മതി സ്ത്രീകൾക്ക്’: നടി ജീജ തുറന്നുപറയുന്നു
പ്രശസ്ത സീരിയല്‍-സിനിമ താരമാണ് ജീജ സുരേന്ദ്രന്‍. സദാനന്ദന്റെ സമയം,ഇങ്ങനെയും ഒരാള്‍,തിലോത്തമ,കുപ്പിവള,തൂരിയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 20 വര്‍ഷത്തിലേറെ അവര്‍ നിരവധി വേഷങ്ങളിലൂടെ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നിന്നു. ഭര്‍ത്താവിന്റെ താല്‍പര്യപ്രകാരമായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്. സീരിയല്‍ താരങ്ങളായ അമ്പിളിയുടേയും ആദിത്യന്റെയും വിവാഹം നടന്നപ്പോള്‍ ജീജ പറഞ്ഞ വാക്കുകളെല്ലാം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായിരുന്നു. അത് പലതരം വിമര്‍ശനങ്ങള്‍ക്ക് പോലും വഴിതെളിച്ചിരുന്നു. ഇപ്പോഴിതാ താരം മാസ്റ്റര്‍ ബിന്‍ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖമാണ് വൈറലാവുന്നത്. […]
‘80 കോടി’ ക്ലബ്ബിൽ ‘ഭീഷ്മ പർവ്വം’: ആഘോഷമാക്കി ആരാധകർ; അനൗദ്യോഗിക റിപ്പോർട്ട് പുറത്ത്
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ ഭീഷ്മപര്‍വ്വം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. അമ്പത് കോടി കളക്ഷന്‍ പിന്നിട്ട ഈ ചിത്രം മോഹന്‍ലാല്‍ ജീത്തുജോസഫ് ടീമിന്റെ ദൃശ്യം എന്ന ചിത്രത്തേയും മറികടന്ന് കുതിക്കുകയാണ്. റിലീസ് ചെയ്ത ഒരാഴ്ച്ചക്കുള്ളിലായിരുന്നു ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി നോടിയത്. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകള്‍ക്കൊപ്പം മറ്റു സംസ്ഥാന കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബംഗളൂരു, കര്‍ണാടക, മംഗളൂരു, മൈസൂരു, കുന്താപുര എന്നിവിടങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് […]
‘നൻപകൽ നേരത്ത് മയക്കം തൂങ്ങി’ മമ്മൂട്ടിയും കൂട്ടരും; ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി സിനിമ ‘നൻപകൽ നേരത്ത് മയക്കം’ ടീസർ യൂട്യൂബിൽ ഹിറ്റ്
സിനിമാ പ്രേമികളും നിരൂപകരും മമ്മൂട്ടി ആരാധകരും ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്ര – കഥാപാത്രമാക്കി ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’. ഇന്നത്തെ ദിവസം (18/03/2022) ലോകം ‘സ്ലീപ് ഡേ’ അഥവാ നിദ്രാ ദിനമായി ആചരിക്കുകയാണ്. ഇതേ ദിവസം തന്നെ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദുൽഖർ സൽമാന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ടീസറിൽ വളരെ സിംബോളിക്ക് ആയിട്ടുള്ള രംഗങ്ങളാണ് കാണിച്ചിരിക്കുന്നത്. വേൾഡ് സ്ലീപ് ഡേ […]
“ബിഗ് ബിയിലെ ആ ഒരു സീൻ.. ശെരിക്കും work professionalism എന്തെന്ന് മമ്മൂക്ക പഠിപ്പിച്ചു”;. ജിനു ജോസഫ് വെളിപ്പെടുത്തുന്നു
മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ഭീഷ്മപര്‍വ്വം. തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്ത് രണ്ടാം വാരവും നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭീഷ്മപര്‍വ്വം റിലീസ് ചെയ്ത് ഒരാഴ്ച്ചക്കുള്ളില്‍ ആഗോളബോക്‌സ് ഓഫീസ് കളക്ഷനില്‍ കോടികളാണ് നോടിയത്. ചിത്രം 75കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. 14 വര്‍ഷത്തിന് മുന്നേ മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായിരുന്നു ബിഗ് ബി. ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമായിരുന്നു ജിനു ജോസഫ്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും […]
ദുല്‍ഖറിന്റെ ‘സല്യൂട്ടി’ന് പിന്നാലെ മമ്മൂട്ടിയുടെ ‘പുഴു’വും ഒടിടി റിലീസിന് ; സോണി ലൈവില്‍ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു..
മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയുടേയതായി ഇനി പുറത്തുവരാനിരിക്കുന്ന ചിത്രമാണ് പുഴു. ചിത്രത്തില്‍ കരുത്തുറ്റ ഒരു കഥാപാത്രമായി പാര്‍വതി തിരുവോത്തും ഉണ്ട്. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ ആദ്യമായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ചിത്രം ഒടിടി റിലീസാകുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നുവെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുകയാണ്. ചിത്രം ഒടിടി റിലീസ് തന്നെയെന്ന് സംവിധായക റത്തീന അറിയിച്ചു. സോണി ലിവിലൂടെയാണ് […]
‘ഇന്നത്തെ മോഹൻലാലിനെ സൃഷ്ടിച്ചത് ആന്റണി പെരുമ്പാവൂർ, മമ്മൂട്ടിക്ക് ജോർജ്ജ് അങ്ങനെയല്ല’: ബദറുദീൻ വെളിപ്പെടുത്തുന്നു
മലയാളികളുടെ താരരാജാവ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള അപൂര്‍വ ആത്മബന്ധം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും 22 ദിവസത്തേക്ക് മോഹന്‍ലാലിന്റെ ഡ്രൈവറായി വന്നതാണ് ആന്റണി. 1987ല്‍ പട്ടണപ്രവേശം എന്ന സിനിമയുടെ സെറ്റിലായിരുന്നു ആന്റണി ഡ്രൈവറായി എത്തിയത്. പിന്നീട് മോഹന്‍ലാലിന്റെ സന്തത സഹചാരിയായി ബിസിനസിലും സിനിമയിലും വലംകൈയായി മാറുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവായും ആന്റണി തിളങ്ങി. ഇവരെപ്പോലെ തന്നെ മമ്മൂട്ടിയേയും ജോര്‍ജിനേയും ഏവര്‍ക്കും സുപരിചിതമാണ്. മമ്മൂട്ടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തി പിന്നീട് അദ്ദേഹത്തിന്റെ […]
മമ്മൂട്ടിയേക്കാൾ ഇരട്ടി പ്രതിഫലം മോഹൻലാലിന്, പിന്നാലെ ദുൽഖറും ഫഹദും; മലയാളം സൂപ്പർതാരങ്ങളുടെ പ്രതിഫല കണക്കുകൾ അറിയാം
സിനിമാ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചെല്ലാം എല്ലാക്കാലത്തും വാര്‍ത്തകള്‍ വരാറുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതാരാണ് എന്നറിയാനാണ് മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കാറുള്ളത്. പണ്ടത്തെക്കാലത്ത് സിനിമാ താരങ്ങളെ വണ്ടിചെക്കുകളൊക്കെ നല്‍കി ഒരുപാട് പറ്റിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കളി അങ്ങനെയല്ല. പറഞ്ഞ തുക കയ്യില്‍ കിട്ടിയശേഷം മാത്രമാണ് താരങ്ങള്‍ അഭിനയിക്കാന്‍ ലൊക്കേഷനില്‍ എത്തുകയുള്ളൂ എന്ന അവസ്ഥയാണ്. ആദ്യകാലങ്ങളില്‍ മറ്റ് ഭഷകളിലെ സിനിമകളെ അപേക്ഷിച്ച് മലായാള സിനിമ ഒരുപാട് പിന്നിലായിരുന്നു. മലയാളത്തില്‍ പ്രതിഫലം വളരെ കുറവായിരുന്നു. എന്നാലിന്ന് നിരവധി ചിത്രങ്ങളാണ് ബിഗ് […]
‘ബിഗ് ബിയിലെ ബിജോയ് ഭീഷമയിൽ അമിയുടെ രൂപത്തിൽ?’; കഥാപാത്ര സാമ്യങ്ങൾ ചർച്ചയാകുന്നു..
തിയേറ്ററില്‍ രണ്ടാംവാരവും ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുന്ന അമല്‍ നീരദ് മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ഭീഷ്മപര്‍വം. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഭീഷ്മ പര്‍വം 50 കോടി ക്ലബിലും ഇടം പിടിക്കുകയുണ്ടായി. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചത്. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൊവിഡ് കാലത്തിന് ശേഷം തിയേറ്ററില്‍ എത്തിയ ഏറ്റവും ഹിറ്റ് ചിത്രമാണിത്. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 3ന് […]
“മോഹൻലാലിനെക്കാൾ ഇഷ്ടം മമ്മൂട്ടിയെ, അതിന് വ്യക്തമായ കാരണങ്ങളുണ്ട്” എന്ന് ബിഷപ്പ് ഡോ. വർഗീസ് മാർ കൂറിലോസ്
മലയാളി പ്രേക്ഷർക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ബിഷപ് ഡോ . ഗീവർഗീസ് മാർ കൂറിലോസ്. യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ കൂടിയായ അദ്ദേഹം വൈദികനെന്ന തൻ്റെ പദവിയിൽ ഇരുന്നുകൊണ്ടു തന്നെ വ്യത്യസ്ത വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നതിൽ യാതൊരു വിധ മടിയും കാണിക്കാത്ത വ്യക്തി കൂടിയാണ്. രാഷ്ട്രീയം , സിനിമ , കല, സാഹിത്യം, കായികം തുടങ്ങിയ സമകാലിക വിഷയങ്ങളിളെല്ലാം അദ്ദേഹം തൻ്റെ നിലപാട് വ്യകത്മാക്കി മുൻപും രംഗത്ത് വന്നിട്ടുണ്ട്. സഭയുടെ ചട്ടകൂടുകൾക്കിടയിൽ നിന്ന് പ്രവർത്തിക്കാതെ തൻ്റെ […]
‘നന്‍പകല്‍ നേരത്ത് മയക്കം’ ഗംഭീര സിനിമയാണ്, പക്ഷെ സിനിമയുടെ ഉള്ളിൽ എന്താണെന്ന് ഇപ്പോൾ പറയില്ല’: സംവിധായകൻ ടിനു പാപ്പച്ചന്റെ വാക്കുകൾ..
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. മമ്മൂട്ടിയും, ലിജോ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് വേളാങ്കണ്ണിയിൽ വെച്ചായിരുന്നു. സിനിമയുടെ കഥയും , തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് എസ് ഹരീഷാണ്. മമ്മൂട്ടിയുടെ പേരിലുള്ള നിർമ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും , ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്ന് ഒരുമിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയോടൊപ്പം സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. തമിഴ്നാടിൻ്റെ പശ്ചാതലത്തിലാണ് […]