‘80 കോടി’ ക്ലബ്ബിൽ ‘ഭീഷ്മ പർവ്വം’: ആഘോഷമാക്കി ആരാധകർ; അനൗദ്യോഗിക റിപ്പോർട്ട്‌ പുറത്ത്
1 min read

‘80 കോടി’ ക്ലബ്ബിൽ ‘ഭീഷ്മ പർവ്വം’: ആഘോഷമാക്കി ആരാധകർ; അനൗദ്യോഗിക റിപ്പോർട്ട്‌ പുറത്ത്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ ഭീഷ്മപര്‍വ്വം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. അമ്പത് കോടി കളക്ഷന്‍ പിന്നിട്ട ഈ ചിത്രം മോഹന്‍ലാല്‍ ജീത്തുജോസഫ് ടീമിന്റെ ദൃശ്യം എന്ന ചിത്രത്തേയും മറികടന്ന് കുതിക്കുകയാണ്. റിലീസ് ചെയ്ത ഒരാഴ്ച്ചക്കുള്ളിലായിരുന്നു ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി നോടിയത്. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകള്‍ക്കൊപ്പം മറ്റു സംസ്ഥാന കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബംഗളൂരു, കര്‍ണാടക, മംഗളൂരു, മൈസൂരു, കുന്താപുര എന്നിവിടങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയിയുടെ ചിത്രത്തിന്റെ റെക്കോര്‍ഡും ഭീഷ്മ മറികടന്നിരുന്നു. സൗദിയില്‍ ഏറ്റവും ആധികം കളക്ഷന്‍ നേടിയെന്ന റെക്കോര്‍ഡായിരുന്നു ഭീഷ്മ പര്‍വ്വം സ്വന്തമാക്കിയത്. വിജയ് ചിത്രം മാസ്റ്റര്‍ 30 കോടിയാണ് സൗദിയില്‍ നിന്ന് നേടിയത്. 30.2 കോടി കളക്ഷന്‍ നേടിയതോടെയാണ് ഭീഷ്മ മാസ്റ്ററിന്റെ റെക്കോര്‍ഡ് തകര്‍ത്തത്.28.5 കോടിയ നേടിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പാണ് മൂന്നാമത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 75 കോടി ക്ലബ്ബില്‍ ഭീഷ്മ പര്‍വ്വം ഇടംപിടിച്ച റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഭീഷ്മപര്‍വ്വം 80 കോടി ക്ലബിലും ഇടം നേടിയിരിക്കുകയാണ്.

80 കോടി ക്ലബില്‍ ഇടം പിടിക്കുന്ന നാലാമത്തെ ചിത്രമാണഅ ഭീഷ്മപര്‍വ്വം. ലൂസിഫര്‍, പുലിമുരുകന്‍, കുറുപ്പ് എന്നിവയായിരുന്നു നേരത്തെ 80 കോടി ക്ലബില്‍ ഇടം നേടിയ ചിത്രങ്ങള്‍. കേരളത്തില്‍ നിന്ന് മാത്രം 44.4 കോടിയാണ് ഭീഷ്മ കളക്ഷന്‍ നേടിയത്. ഇന്ത്യയ്ക്ക് പുറത്ത് നിന്ന് 3.75 കോടിയും വിദേശത്ത് നിന്നും 32 കോടിയുമാണ് കളക്ഷന്‍ നേടിയത്. അമല്‍ നീരദ് സംവിധാനം ചെയ്ത ഈ ചിത്രം മൂന്നാം വാരത്തിലേക്കാണ് കടന്നിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയപ്രകടനങ്ങളെല്ലാം പ്രേക്ഷകരില്‍ വന്‍ അഭിപ്രായമാണ് ഉണ്ടാക്കുന്നത്. നൂറു കോടിയെന്ന സ്വപ്‌ന നേട്ടത്തിലേക്ക് ഭീഷ്മപര്‍വ്വം പതിയെ അടുത്തുകൊണ്ടിരിക്കുകയാണ്. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളുടെ പട്ടികയില്‍ ഇതിനോടകംതന്നെ ഭീഷ്മപര്‍വ്വം ഇടം നേടിയിരുന്നു. പോയവാരം സൂപ്പര്‍താരങ്ങളായ സൂര്യയുടേയും പ്രഭാസിന്റെയും ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഭീഷ്മപര്‍വം പ്രേക്ഷകപ്രീതിയില്‍ ഒട്ടും കുറവ് വരാതെ ഹൗസ്ഫുള്ളായി തന്നെ തുടര്‍ന്നിരുന്നു. കഴിഞ്ഞ ശനി ഞായര്‍ ദിവസങ്ങളില്‍ മൂന്ന് കോടിക്ക് മുകളിലായിരുന്നു കളക്ഷന്‍ നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ സിനിമാ പ്രേക്ഷകരുടെ ആദ്യ ചോയ്‌സ് റിലീസിന്റെ മൂന്നാം വാരത്തിലും ഭീഷ്മ പര്‍വ്വം ആണ്. കാണികളുടെ എണ്ണത്തില്‍ വലിയ ഡ്രാപ്പ് അനുഭവപ്പെടാത്തതുകൊണ്ട് തന്നെ ചിത്രം അനായാസം 100 കോടി ക്ലബിലെത്തുമെന്നത് തീര്‍ച്ച. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെയാണ് ചിത്രത്തിന് വലിയ പ്രീ-റിലീസ് ഹൈപ്പിന് കാരണമായത്. സമീപകാലത്ത് റപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ച ചിത്രം വേറെയില്ലെന്നാണ് പറയുന്നത്.

എണ്‍പതുകളിലെ കൊച്ചി പശ്ചാത്തലത്തിലാണ് ഭീഷ്മ ഒരുക്കിയത്. മൈക്കിള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മമ്മൂക്ക സിനിമയില്‍ നിറഞ്ഞാടുകയാണ്. പ്രേക്ഷകര്‍ വീണ്ടും കാത്തിരിക്കുകയാണ് മമ്മൂട്ടിയുടെ അടുത്ത ചിത്രങ്ങള്‍ക്കായി. ലിജോ പെല്ലിശ്ശേരിയുടെ നന്‍പകല്‍, രതീനയുടെ പുഴുവും റിലീസിനൊരുങ്ങുകയാണ്. പുഴു ഒടിടി റിലീസായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ട് ഒരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് കിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം കാണികളെ ഹരംകൊള്ളിക്കാനായി സിബിഐയുടെ അഞ്ചാഭാഗവും പെരുന്നാള്‍ റിലീസായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തില്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ എഴുതി ചേര്‍്ക്കുകയാണ്.