“ബിഗ് ബിയിലെ ആ ഒരു സീൻ.. ശെരിക്കും work professionalism എന്തെന്ന് മമ്മൂക്ക പഠിപ്പിച്ചു”;. ജിനു ജോസഫ് വെളിപ്പെടുത്തുന്നു
1 min read

“ബിഗ് ബിയിലെ ആ ഒരു സീൻ.. ശെരിക്കും work professionalism എന്തെന്ന് മമ്മൂക്ക പഠിപ്പിച്ചു”;. ജിനു ജോസഫ് വെളിപ്പെടുത്തുന്നു

മ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ഭീഷ്മപര്‍വ്വം. തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്ത് രണ്ടാം വാരവും നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭീഷ്മപര്‍വ്വം റിലീസ് ചെയ്ത് ഒരാഴ്ച്ചക്കുള്ളില്‍ ആഗോളബോക്‌സ് ഓഫീസ് കളക്ഷനില്‍ കോടികളാണ് നോടിയത്. ചിത്രം 75കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. 14 വര്‍ഷത്തിന് മുന്നേ മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായിരുന്നു ബിഗ് ബി. ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമായിരുന്നു ജിനു ജോസഫ്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും ജിനു അതേ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തില്‍ വീണ്ടും ഒന്നിച്ചു.

സിനിമയെ ആഗ്രഹിച്ചല്ല താന്‍ സിനിമാ രംഗത്തേക്കെത്തിയതെന്നും അമല്‍ നീരാണ് തന്നെ അഭിനയലോകത്തേക്ക് ബിഗ്ബി എന്ന ചിത്രത്തിലൂടെ എത്തിച്ചതെന്നും ജിനു മുന്‍പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക്‌ശേഷം മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ജിനു ജോസഫ്. തന്റെ ആദ്യ സിനിമ ബിഗ് ബിയാണെന്നും മമ്മൂക്കയും അമലുമായിട്ടായിരുന്നു ആദ്യ സിനിമ. 15കൊല്ലത്തിന് ശേഷം വീണ്ടും മമ്മൂക്കയുടെ കൂടെ അഭിനയിക്കുകയാണ്. അന്നത്തേതിലും മമ്മൂക്ക ഭീഷ്മപര്‍വ്വത്തില്‍ കുറച്ചുകൂടി യങ് ആയതുപോലെയാണ് തോന്നിയത്. ഞാന്‍ ആദ്യമായി ഭീഷ്മപര്‍വ്വത്തിന്റെ സെറ്റില്‍ വന്നപ്പോള്‍ അടിമുടി മമ്മൂക്കയെ നേക്കിപ്പോയെന്നും ജിനു പറയുന്നു.

”ഭീഷ്മപര്‍വ്വത്തില്‍ മമ്മൂക്കയെകാണാന്‍ നല്ല ഗ്ലാമറാണ്. നമ്മള്‍ ശരിക്കും നോക്കിയിരുന്ന് പോകും. ചിത്രത്തില്‍ എന്റെ ആദ്യ സീന്‍ മമ്മൂക്ക സ്‌റ്റെപ്പില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ഞങ്ങള്‍ എന്തൊക്കെയോ താഴെ ഇരുന്ന് സംസാരിക്കുന്നതായിരുന്നു. അത് എന്റെ പതിനഞ്ച് ടേക്കാണ് പോയത്. എന്റെ ഒരു വാക്കില്‍ സ്റ്റക്കായി സ്റ്റക്കായി നില്‍ക്കുകയായിരുന്നു. കത്തോലിക്ക എന്ന വാക്കോ മറ്റോ ആയിരുന്നു അത്. അങ്ങനെ ഒരു അഞ്ച് എട്ട് ടേക്കുകള്‍ എടുക്കേണ്ടി വന്നപ്പോള്‍ മമ്മൂക്ക അടുത്ത് വന്ന് എന്നോട് ഒരു ചോദ്യം ചോദിച്ചു. താങ്കള്‍ ഏത് മതക്കാരനാണെന്ന്, ഞാന്‍ പറഞ്ഞു കത്തോലിക്കയാണെന്ന്. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു പിന്നെന്തിനാടോ തനിക്കിത്ര ബുദ്ധിമുട്ടെന്ന് ആയിരുന്നു. അതൊരു ചിരിയോടെ ആയിരുന്നു ചോദിച്ചത്.” ജിനു ജോസഫ് പറയുന്നു.

അദ്ദേഹം വളരെ സപ്പോര്‍ട്ടീവാണ്. നമ്മളെ ഒരിക്കലും ഡിസ്‌കറേജ് ചെയ്യാന്‍ നിക്കാറില്ല. ആ ഡയലോഗ് കഴിഞ്ഞ് എനിക്ക് ഒരു പാരഗ്രാഫോളം ഡയലോഗ് പറയാന്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ഒരുപാട് അരിവറുക്കുമല്ലോ എന്നൊക്കെ പറഞ്ഞ് അവിടെ എന്നെ കൂളാക്കുകയായിരുന്നു. എന്നെ നല്ല രീതിയില്‍ കംഫര്‍ട്ടാക്കിയെന്നും ജിനു കൂട്ടിച്ചേര്‍ത്തു.


പിന്നെ ബിഗ് ബിയില്‍ തനിക്ക് പ്രത്യേകിച്ച് മമ്മൂക്കയോടൊപ്പം കോംമ്പിനോഷന്‍ സീനുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. മമ്മൂക്ക വരുന്നു, പെട്രാള്‍ ഒഴിക്കുന്നു കത്തിച്ചുകളയുന്നു. അതായിരുന്നു ആ സീന്‍. അത് കഴിഞ്ഞ് ആ സീന്‍ ചെയ്യുന്നതിനിടയ്ക്ക് മമ്മൂക്കയുടെ മുഖത്തേക്ക് കാര്‍ പൊട്ടിത്തെറിച്ചതിന്റെ ഒരു പീസ് വരുന്നത് കാണാം. ആ പീസ് വരുമ്പോള്‍ മമ്മൂക്ക ജസ്റ്റ് മാറി ആ ഷോട്ട് പൂര്‍ത്തിയാക്കി. ഇത്രയും പ്രൊഫഷണലിസം അന്നാണ് ഞാന്‍ ആദ്യമായി കാണുന്നത്. അള്‍ട്ടിനറ്റ് സീനായിരുന്നു അതെന്നും ജിനു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.