‘ഇന്നത്തെ മോഹൻലാലിനെ സൃഷ്ടിച്ചത് ആന്റണി പെരുമ്പാവൂർ, മമ്മൂട്ടിക്ക് ജോർജ്ജ് അങ്ങനെയല്ല’: ബദറുദീൻ വെളിപ്പെടുത്തുന്നു

ലയാളികളുടെ താരരാജാവ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള അപൂര്‍വ ആത്മബന്ധം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും 22 ദിവസത്തേക്ക് മോഹന്‍ലാലിന്റെ ഡ്രൈവറായി വന്നതാണ് ആന്റണി. 1987ല്‍ പട്ടണപ്രവേശം എന്ന സിനിമയുടെ സെറ്റിലായിരുന്നു ആന്റണി ഡ്രൈവറായി എത്തിയത്. പിന്നീട് മോഹന്‍ലാലിന്റെ സന്തത സഹചാരിയായി ബിസിനസിലും സിനിമയിലും വലംകൈയായി മാറുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവായും ആന്റണി തിളങ്ങി.

ഇവരെപ്പോലെ തന്നെ മമ്മൂട്ടിയേയും ജോര്‍ജിനേയും ഏവര്‍ക്കും സുപരിചിതമാണ്. മമ്മൂട്ടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തി പിന്നീട് അദ്ദേഹത്തിന്റെ സ്വന്തം സാരഥിയായി മാറിയ ആളാണ് ജോര്‍ജ്. മമ്മൂക്ക എവിടേയെല്ലാം പോയാലും ജോര്‍ജിനേയും അദ്ദേഹത്തിന്റെ കൂടെ കൂട്ടാറുണ്ട്. ഇപ്പോഴിതാ ഇവരെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അഭിനേതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബദറുദ്ദീന്‍. മോഹന്‍ലാലിന്റെ സാമ്പത്തിക ആസൂത്രണം എല്ലാം നടപ്പാക്കികൊടുത്തത് ആന്റണി പെരുമ്പാവൂരാണെന്നും എന്നാല്‍ മമ്മൂട്ടി പ്രൊഡ്യൂസറോടെല്ലാം സംസാരിച്ച് അഭിനയിച്ചതിന്റെ പൈസ് വാങ്ങിക്കാന്‍ മിടുക്കനാണ്. മോഹന്‍ലാല്‍ വിട്ടുവീഴ്ച്ചകള്‍ ചെയ്യുന്ന മനുഷ്യനായത്‌കൊണ്ട് അദ്ദേഹത്തെ പറ്റിക്കാന്‍ എളുപ്പം പറ്റുമെന്നും ബദറുദ്ദീന്‍ പറയുന്നു.

” മോഹന്‍ലാലിന്റെ സ്ഥായി സ്വഭാവം എന്തെന്നാല്‍ അദ്ദേഹം ഒറു പ്രൊഡ്യൂസറില്‍ നിന്നും കാശ് ചോദിക്കില്ല. അദേദഹത്തിന് അറിയില്ല ചോദിക്കാന്‍. മോഹന്‍ലാലിനെ ഒരുപാട് ആളുകള്‍ അതുകൊണ്ട് മുതലെടുത്തിട്ടുണ്ട്. എന്നാല്‍ ഇതിനായി ആന്റണി പെരുമ്പാവൂരിനെ നിയമിപ്പിച്ചപ്പോള്‍ അദ്ദേഹം കുത്തിന് പിടിച്ച് മോഹന്‍ലാലിന് കാശുവാങ്ങി കൊടുക്കുമായിരുന്നു. ആന്റണി പെരുമ്പാവൂര്‍ കണക്ക് പറഞ്ഞ് കാശ് വാങ്ങിയെടുക്കും. അതൊരു വലിയ കാര്യമാണ്. ആന്റണി പെരുമ്പാവൂര്‍ അത്രം വിദേയനും വിശ്വസ്തനുമാണ്. ഞങ്ങള്‍ മൂന്ന് പേരും കൂടി ഒറുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്.

വണ്ടി ഓടിക്കുമ്പോളും ഗിയര്‍ ചെയ്ഞ്ച് ചെയ്യുമ്പോഴും സ്പീഡും എല്ലാം വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യാറുള്ളൂ. പുള്ളിക്കാരന്‍ പറയുന്നത് നമ്മുടെ പുറകില്‍ ഇരിക്കുന്ന മനുഷ്യന് നമ്മള്‍ ഒറു ഡിസ്‌കംഫര്‍ട്ട് ഉണ്ടാക്കരുതെന്നാണ്. അതുകൊണ്ട് വളരെ ശ്രദ്ധയോടെ എല്ലാം കാര്യങ്ങളും ആന്റണി പെരുമ്പാവൂര്‍ ചെയ്യുന്നത്. മോഹന്‍ലാലിന്റെ കലാപരമായുള്ള കഴിവ് അദ്ദേഹത്തിന്റെ തന്നെയാണ്. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ മോഹന്‍ലാലിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ ആന്റണിയാണ്. മോഹന്‍ലാല്‍ ചെയ്ത സിനിമയുടെ കാശെല്ലാം ചോദിച്ച് വാങ്ങി അദ്ദേഹത്തിന് കൊടുക്കുന്നത് ആന്റണിയാണ്. മോഹന്‍ലാലിന് ആ കഴിവ് ഇല്ല.” ബദറുദ്ദീന്‍ പറയുന്നു.


എന്നാല്‍ മമ്മൂട്ടിയുെട മോക്കപ്പ്മാന്‍ എത്തിയ ജോര്‍ജ് സാമ്പത്തിക കാര്യങ്ങളില്‍ ഒന്നും ഇടപെടാറില്ലെന്നും ബാദറുദ്ദീന്‍ പറയുന്നു. അതിന് മമ്മൂട്ടിയ്ക്ക് നല്ല കഴിവുണ്ട്. പ്രൊഡ്യൂസറായി സംസാരിച്ച് പ്രതിഫലത്തിന്റെ കാര്യങ്ങളെല്ലാം ഉറപ്പിക്കാനും അത് വാങ്ങാനും മമ്മൂട്ടിക്ക് നന്നായി അറിയാം. മമ്മൂട്ടിയുടെ മറ്റ് പേഴ്‌സണല്‍ കാര്യങ്ങള്‍ മാത്രമാണ് ജോര്‍ജ് നോക്കാറുളളൂ. മമ്മൂട്ടി ആരെങ്കിലും കഥ പറഞ്ഞ് വന്നാല്‍ പെട്ടെന്ന് തന്നെ ഡേറ്റ് കൊടുക്കാറില്ല. കാരണം അതിന് ഒരു പ്രോപറായിട്ടുള്ള പ്രൊഡ്യൂസര്‍ ഉണ്ടാവില്ല. അദ്ദേഹം ജോലി ചെയ്യുന്നതിന്റെ കൂലി കിട്ടണമല്ലോ, രണ്ടും മൂന്നും മാസം മുന്നേ പോയി ജോലി ചെയ്തിട്ട് പ്രിതിഫലത്തില്‍ തീരുമാനം ആയില്ലെങ്കില്‍ ശരിയാവില്ല.

പിന്നെ മമ്മൂട്ടി പ്രൊഡ്യൂസര്‍ ആരാണെന്ന് നോക്കും. ചെയ്ത ജോലിയുടെ കൂലി തരാന്‍പറ്റിയ ആളാണോന്ന് നോക്കിയിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. മ്മൂട്ടിയ്ക്ക് ചില നിഷ്‌കര്‍ഷമായ തീരുമാനങ്ങള്‍ ഉണ്ട്. വരുന്ന നിര്‍മാതാവിന്റെ പൈസ് ബ്ലാക്ക് മണിയാണോ എന്ന് ആദ്യം പരിശോധിക്കുന്നയാളാണ് മമ്മൂട്ടി. ക്രൈം ആക്ടിവിറ്റിയിലൂടെ പൈസ ഉണ്ടാക്കി അത് വെളുപ്പിക്കാന്‍ സിനിമ എടുക്കുന്നതാണെന്ന് അറിഞ്ഞാല്‍ മമ്മൂട്ടി പിന്നെ അടുപ്പിക്കില്ല. പുതിയ സംവിധായകര്‍ക്ക് അവസരം കൊടുക്കും എന്നാല്‍ പ്രൊഡ്യൂസര്‍ ആരാണെന്നും വൈറ്റ് മണിയാണോ എന്നും നോക്കും. ജോര്‍ജും ആന്റണിയും രണ്ട് തലത്തിലാണെന്നും ബദറുദ്ദീന്‍ വ്യക്തമാക്കുന്നു.

Related Posts