സ്ത്രീകളെ നയിക്കാൻ അധ്യക്ഷ ചുമതല നടി ശ്വേത മേനോന്; താരസംഘടന ‘അമ്മ’യില്‍ ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിച്ചു
1 min read

സ്ത്രീകളെ നയിക്കാൻ അധ്യക്ഷ ചുമതല നടി ശ്വേത മേനോന്; താരസംഘടന ‘അമ്മ’യില്‍ ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിച്ചു

ജോലി സ്ഥലങ്ങളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന അക്രമങ്ങളെയും , ചൂഷങ്ങണളെയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോട് കൂടെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ അധ്യക്ഷയായി നടി ശ്വേത മോനോനെ തെരെഞ്ഞെടുത്തു. രചന നാരായണന്‍കുട്ടി, കുക്കു പരമേശ്വരന്‍, മാല പാര്‍വ്വതി എന്നിവരെ അംഗങ്ങളായും നിയമിച്ചു. ഒരു വനിത അഭിഭാഷകയെ കൂടി കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുമെന്നും നിലവിൽ പുറത്തിറക്കിയ സർക്കുലറിൽ പ്രതിപാദിക്കുന്നു.മലയാള സിനിമ മേഖലയിലെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നൽകിയപ്പോൾ തന്നെ അംഗങ്ങൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു സിനിമ പ്രവർത്തകരുടെ സംഘടനയില്‍ ഒരു ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിക്കുക എന്നത്.

ഇത്തരമൊരു ആവശ്യത്തെ മുൻനിർത്തി 2018 ഒക്ടോബർ മാസം ‘ഡബ്ല്യു.സി.സി’ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതിരിരുന്നു. പോഷ് നിയമ പ്രകാരവും വിശാഖ മാർഗ നിർദേശങ്ങളും അടിസ്ഥാനപ്പെടുത്തി ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങളെ പ്രതിരോധിക്കുക എന്നതാണ് ഇന്‍റേണല്‍ കമ്മിറ്റി  രൂപീകരി ച്ചിരിക്കുന്നതിലെ  പ്രധാന ലക്ഷ്യം. അഭിനേത്രികളായ പത്മപ്രിയയും, റിമ കല്ലിങ്കലുമായിരുന്നു ഹര്‍ജി സമർപ്പിച്ചത്. പിന്നീട് കേസിൽ വനിത കമ്മീഷന്‍ ഇടപെടുകയും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സംഘടനയ്‌ക്കുള്ളിൽ ഇന്‍റേണല്‍ കമ്മിറ്റി രൂപികരിക്കണമെന്നത് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശം നൽകുകയായിരുന്നു.

നടൻ ദിലീപ് പ്രതിയെന്ന് ആരോപിക്കുന്ന നടിയെ ആക്രമിച്ച കേസിൽ ” ഹേമ കമീഷൻ ” റിപ്പോർട്ട് രൂപീകരിച്ചിരുന്നു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് വനിത കമ്മീഷൻ ഇത്തരമൊരു ആവശ്യത്തെ മുന്നോട്ട് വെക്കുന്നതും. സ്ത്രീകൾക്ക് സിനിമ മേഖലയിലെ തൊഴിലിടങ്ങളിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പഠിക്കാനായിരുന്നു ഹേമ കമ്മിറ്റിയെ ഏർപ്പെടുത്തിയത്. കാര്യങ്ങളെക്കുറിച്ച് പഠിച്ച് 2019 – ൽ കമ്മീഷൻ സമർപ്പിക്കുകയായിരുന്നു. എന്നാൽ അതിന്മേൽ നടപടിയൊന്നും സ്വീകരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. നിലവിൽ രൂപീകരിച്ചിരിക്കുന്ന ഇന്‍റേണല്‍ കമ്മിറ്റിയ്ക്ക് നല്ല പ്രവർത്തനങ്ങളുമായി മുൻപോട്ട് പോകാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് അമ്മയിലെ ഇന്‍റേണല്‍ കമ്മിറ്റിയിലെ അംഗങ്ങൾ.