‘പുരുഷനെന്ന് പറഞ്ഞാൽ മമ്മൂക്കയാണ്; വയസ്സൊന്നും പ്രശ്നമില്ല, മമ്മൂട്ടിയുടെ ആ ലുക്ക്‌ കണ്ടാൽ മതി സ്ത്രീകൾക്ക്’: നടി ജീജ തുറന്നുപറയുന്നു
1 min read

‘പുരുഷനെന്ന് പറഞ്ഞാൽ മമ്മൂക്കയാണ്; വയസ്സൊന്നും പ്രശ്നമില്ല, മമ്മൂട്ടിയുടെ ആ ലുക്ക്‌ കണ്ടാൽ മതി സ്ത്രീകൾക്ക്’: നടി ജീജ തുറന്നുപറയുന്നു

പ്രശസ്ത സീരിയല്‍-സിനിമ താരമാണ് ജീജ സുരേന്ദ്രന്‍. സദാനന്ദന്റെ സമയം,ഇങ്ങനെയും ഒരാള്‍,തിലോത്തമ,കുപ്പിവള,തൂരിയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 20 വര്‍ഷത്തിലേറെ അവര്‍ നിരവധി വേഷങ്ങളിലൂടെ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നിന്നു. ഭര്‍ത്താവിന്റെ താല്‍പര്യപ്രകാരമായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്. സീരിയല്‍ താരങ്ങളായ അമ്പിളിയുടേയും ആദിത്യന്റെയും വിവാഹം നടന്നപ്പോള്‍ ജീജ പറഞ്ഞ വാക്കുകളെല്ലാം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായിരുന്നു. അത് പലതരം വിമര്‍ശനങ്ങള്‍ക്ക് പോലും വഴിതെളിച്ചിരുന്നു.

ഇപ്പോഴിതാ താരം മാസ്റ്റര്‍ ബിന്‍ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖമാണ് വൈറലാവുന്നത്. തന്റെ സിനിമാ വിശേഷങ്ങളാണ് താരം പങ്കുവെക്കുന്നത്. മമ്മൂക്കയുടെ പെങ്ങളുടെ മകന്‍ അഷ്‌കര്‍ സൗദാനുമായി പുതിയ ചിത്രത്തില്‍ ജീജ അഭിനയിക്കുന്നുണ്ട്. ആനന്ദക്കല്യാണം എന്നാണ് ചിത്രത്തിന്റെ പേര്. അഷ്‌കറിന്റെ കാലിബറിനെ ക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ പുള്ളിക്കാരന് ഓഫറുകള്‍ ഒരുപാട് കിട്ടിയാലെ കഴിവ് മനസിലാവുകയുള്ളൂ. ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഒരുപാട് കാലിബര്‍ തെളിയിക്കാനുള്ള സംഭവങ്ങള്‍ ഇല്ല. പുള്ളിയുടെ ഉമ്മയായാണ് ഞാന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും ജീജ പറയുന്നു.

കുട്ടികള്‍ക്ക് ഇതുപോലെ നല്ല കുറെ അവസരങ്ങള്‍ കിട്ടണം, എന്നാലെ നല്ലൊരു ലെവലിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. ഒരൊറ്റ സിനിമകൊണ്ടെന്നും വരാന്‍ പറ്റില്ല. അഷ്‌ക്കറിന്റെ മൂന്നാമത്തെയോ നാലാമത്തെയോ ചിത്രമാണിത്. മമ്മൂട്ടിയുടെ ശബ്ദം പോലെയാണ് അഷ്‌ക്കറിന്റെയും. അത് നമുക്ക് ഒരുപാട് മനസിലാവും. എന്നാല്‍ മമ്മൂട്ടി ബോഡി ലെവല്‍ മെയിന്റേന്‍ ചെയ്ത് കൊണ്ട്‌പോകുന്ന പോലെ അഷ്‌കര്‍ മെയിന്റേന്‍ ചെയ്തിട്ടില്ല. ഞാന്‍ അവനോട് പറയുകയും ചെയ്യാറുണ്ട്. നിന്റെ ശരീരം നല്ലപോലെ നോക്കണമെന്ന്. മമ്മൂട്ടി ഇന്നും എന്താ ഗ്ലാമര്‍. ഈ പ്രായത്തിലും മമ്മൂക്കയെ ഇഷ്ടപ്പെടാത്ത ആരാ ഉള്ളതെന്നും ജീജ വ്യക്തമാക്കുന്നു.

യുഎസില്‍ ഉള്ള തന്റെ സുഹൃത്ത് രാജിയുടെ വാട്‌സാപ്പ് പ്രൊഫൈല്‍ പിക്ക് ഇപ്പോഴും മമ്മൂട്ടിയാണ്. മമ്മൂക്ക ഇന്ന് വരെ അവളോട് മിണ്ടിയിട്ടില്ല. അവള്‍ക്ക് ഫോണ്‍നമ്പര്‍ കിട്ടിയിട്ട് അവള്‍ക്ക് കിട്ടുന്ന എല്ലാം മമ്മൂക്കയ്ക്ക് അയക്കും. അവള്‍ടെ വലിയൊരു ആഗ്രഹം അവള്‍ മരിക്കുന്നതിന് മുന്നേ മമ്മൂക്കയോടൊപ്പം അഭിനയിക്കണമെന്നാണ്. അത്രയ്ക്കും ഇഷ്ടമാണ് മമ്മൂക്കയോട്. അതുപോലെ തന്നെ ഫാമിലി ഗെറ്റ് റ്റുഗെദര്‍ വരുമ്പോള്‍ കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെയുള്ള സ്ത്രീകള്‍ എന്നോട് പറയും ”പുരുഷനെന്നു പറഞ്ഞാല്‍ മമ്മൂക്കയാണ്”. ഒന്ന് കാണിപ്പിച്ചു തരുമോ എന്നെല്ലാം ചോദിക്കാറുണ്ട് അവര്‍. വയസ്സൊന്നും അവര്‍ക്ക് പ്രശ്‌നമില്ല. മമ്മൂട്ടിയുടെ ആ ലുക്ക് അത് കണ്ടാല്‍ മതി.

ഭ്രാന്താണ് സ്ത്രീകള്‍ക്ക് മമ്മൂട്ടിയെന്നു പറഞ്ഞാല്‍. മമ്മൂട്ടി ഷൂട്ടിംങ് ലൊക്കേഷനില്‍ ഒരു ദിവസം വന്നപ്പോള്‍ ഒരു കാരിബാഗ് ഉണ്ടായിരുന്നു അതില്‍ ഫുള്‍ വെജിറ്റബിള്‍സ് അരിഞ്ഞതായിരുന്നു. ചിക്കനോ, നോണ്‍വെജ് ഒന്നും ഞാന്‍ അന്ന് കണ്ടില്ലായിരുന്നു. ഒരു ദിവസം ലൊക്കേഷനില്‍വെച്ച് ഞാന്‍ ദൂരെ മാറി നില്‍ക്കുകയായിരുന്നു. അപ്പോള്‍ മമ്മൂക്ക വിളിച്ചിട്ട് ഇവിടെ വരാനും ഇരിക്കാനും പറഞ്ഞു. ഞാന്‍ പറഞ്ഞു ഇവിടെ നിന്നോളാം എന്ന്. അപ്പോള്‍ മമ്മൂക്ക ചോദിച്ചു അതെന്താ ഇവിടെ ഇരുന്നാലെന്ന്, അന്ന് അവിടെ സുകുമാരി ചേച്ചിയും ഉണ്ടായിരുന്നു. ചേച്ചിയോട് മമ്മൂക്ക ചോദിച്ചു ഇവരെന്താ ഇങ്ങനെന്ന്, ചേച്ചി പറഞ്ഞു അത് റെസ്‌പെക്ട് കൊണ്ടാണെന്ന്. മമ്മൂക്ക അപ്പോള്‍ തന്നെ മറുപടി പറഞ്ഞു റെസ്‌പെക്ട് നല്ലതാണ്, എത്രദിവസം ഇങ്ങനെ നിക്കണ്ടി വരുമെന്നും എന്നോട് ഇരിക്കാനും പറഞ്ഞു. ജീജ കൂട്ടിച്ചേര്‍ത്തു.

അങ്ങനെ കുറച്ച് ദിവസങ്ങള്‍ അടുത്തൊക്കെ ഇരിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം ചോദിച്ചു എന്തായിരുന്നു എന്റെ അടുത്ത് വന്നിരിക്കാത്തതിന്റെ കാരണമെന്ന്, ഞാന്‍ പറഞ്ഞു മമ്മൂക്ക ഇത്തിരി ചൂടനാണെന്ന് കേട്ടിട്ടുണ്ട് അതുകൊണ്ട് ഉള്ളില്‍ ഒറു ഭയമുണ്ടായിരുന്നുവെന്ന്. മമ്മൂക്ക അതിന് മറുപടി തന്നത് ചൂടൊക്കെ ആവും അത് കാര്യമുള്ള കാര്യത്തിന് മാത്രമാണെന്നും തോളില്‍ തട്ടുകയും ചെയ്തു. അതെല്ലാം എന്ന സംബന്ധിച്ച് വലിയ കാര്യങ്ങളാണെന്നും ജീജ വ്യക്തമാക്കുന്നു.