Mammootty
“മമ്മൂട്ടിയ്ക്ക് വാൾ പയറ്റ് അറിയില്ലായിരുന്നു.. ഒരു വടക്കൻ വീര ഗാഥയ്ക്ക് വേണ്ടി ഒറ്റ ദിവസം കൊണ്ട് മമ്മൂട്ടി വാൾ പയറ്റ് പഠിക്കുകയായിരുന്നു” : അനുഭവങ്ങൾ പങ്കുവെച്ച് നിർമ്മാതാവ് പി. വി. ഗംഗധാരൻ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘ഒരു വടക്കൻ വീര ഗാഥ’. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പിറന്ന ചിത്രം മമ്മൂട്ടി- ഹരിഹരന്‍ സൗഹൃദത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായായിട്ടാണ് കണക്കാക്കുന്നത്. ചിത്രത്തിൽ ‘ചന്തു ചേകവർ’ എന്ന അസാധ്യ കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച ദേശീയ നടനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി മാധവി, സുരേഷ് ഗോപി, ക്യാപ്റ്റന്‍ രാജു എന്നിവർ വേഷമിട്ടു. വളരെ മികച്ച അഭിനയമായിരുന്നു ഇവരെല്ലാം സിനിമയിൽ കാഴ്ചവെച്ചത്. മികച്ച […]
“ഞാൻ പറഞ്ഞിട്ടാണ് നീ സിനിമയിൽ വന്നത് എന്ന് ഒരിക്കലും മമ്മൂക്ക പറയില്ലല്ലോ” : നടൻ സാദിഖ് മനസുതുറക്കുന്നു
മലയാളികള്‍ക്ക് പ്രിയങ്കരനായ ഒരു നടനാണ് സാദിഖ്. 35 വര്‍ഷത്തിലേറെയായി സാദിഖ് മലയാള സിനിമാ രംഗത്ത് സജീവമാണ്. സുദീര്‍ഘമായ അഭിനയ ജീവിതത്തില്‍ ഒരു വിധത്തിലുമുള്ള റെഡ് മാര്‍ക്കും വീഴ്ത്താത്ത നടന്മാരില്‍ ഒരാളുകൂടിയാണ് അദ്ദേഹം. വില്ലന്‍ വേഷങ്ങളും സ്വഭാവ നടനായുമെല്ലാം 500ല്‍ അധികം സിനിമകളുടെ ഭാഗമായിട്ടുള്ള താരമാണ് സാദിഖ്. സിനിമാ രംഗത്തേക്ക് എത്തുന്നതിന് മുന്നേ നാടകകലാകാരനായിരുന്നു അദ്ദേഹം. 1986ല്‍ ഉപ്പ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയജീവിതം ആരംഭിച്ചത്. ജേസി സംവിധാനം ചെയ്ത മോഹപ്പക്ഷികള്‍ എന്ന സീരിയലിലെ അഭിനയം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. […]
‘മമ്മൂക്കയുടേയും ലാലേട്ടന്റേയും മികച്ച പ്രകടനങ്ങൾ നമ്മളെല്ലാം കാണാനിരിക്കുന്നതേയുള്ളൂ’ : പൃഥ്വിരാജ് സുകുമാരൻ
ഇന്നലെ വരെ നമ്മൾ കണ്ട് പരിചയിച്ച മമ്മൂക്കയായിരിക്കില്ല ഇനി മുതൽ നമ്മൾ കാണാനിരിക്കുന്നതെന്ന് മുൻപേ നടൻ പൃഥ്വിരാജ് സൂചിപ്പിച്ചിരുന്നു. പൃഥ്വിരാജ് പറഞ്ഞതു പോലെ ഭീഷ്മ പർവ്വവും, നൻപകൽ നേരത്ത് മയക്കവും, പുഴുവും ഉൾപ്പടെയുള്ള മമ്മൂട്ടിയുടെ വന്നതും വരാനിരിക്കുന്നതുമായ ചിത്രങ്ങളിളെല്ലാം അത്തരത്തിലൊരു വ്യത്യാസം പ്രകടമായിരുന്നു. എന്തുകൊണ്ടാണ് മമ്മൂക്കയെക്കുറിച്ച് ഇത്തരത്തിലൊരു അഭിപ്രായം നടത്താൻ കാരണമെന്ന ചോദ്യത്തിന് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടേയും, മോഹൻലാലിൻ്റെയും വരാനിരിക്കുന്ന സിനിമകളിലെ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത്. […]
2010-ന് ശേഷമുള്ള ദശാബ്ദത്തിൽ നടൻ മമ്മൂട്ടി തകർത്താടിയ മികച്ച 5 കഥാപാത്രങ്ങൾ.. സിനിമകൾ..
പതിറ്റാണ്ടുകളായി മലയാളസിനിമയിലെ മഹാസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കരിയറിന്റെ ഓരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയുടെ കരിയര്‍ എടുക്കുമ്പോള്‍ തന്നെ നമുക്ക് കാണാന്‍ സാധിക്കും അദ്ദേഹം ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ഇന്നോളം ചെയ്തിട്ടുണ്ട്. ഒരുപാട് നല്ല സംവിധായകരുടെ കൂടെയും എഴുത്തുകാരുടേയും കൂടെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹം സിനിമയില്‍ വന്നത് മുതല്‍ ഇന്നോളം എത്രയോ മറക്കാനാവാത്ത കഥാപാത്രങ്ങള്‍ സമ്മാനിച്ചു. 2010ന് ശേഷം മമ്മൂട്ടി ചെയ്ത മികച്ച കഥാപാത്രങ്ങള്‍ ഏതെല്ലാമെന്ന് നമുക്ക് നോക്കാം. […]
“എമ്മാതിരി കാട്ടുതീയാണ് ഈ മമ്മൂട്ടി. പുള്ളിടെ ചില സീനുകളൊക്കെ റിപ്പീറ്റ് ഇട്ടല്ലാതെ കാണാതിരിക്കാൻ പറ്റുന്നില്ല” : ഒടിടി വഴി ‘ഭീഷ്മ പർവ്വം’ കണ്ട അനുഭവം പങ്കുവച്ച് പ്രേക്ഷകൻ എഴുതുന്നു
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റമില്ലാതെ തുടരുന്ന മെഗാസ്റ്റാറാണ് മമ്മൂട്ടി. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ മമ്മൂട്ടി അവിസ്മരണീയമാക്കുകയുണ്ടായി. മമ്മൂട്ടിയുടെ അടുത്തിറങ്ങിയ ഭീഷ്മ പര്‍വ്വം വന്‍ ഹിറ്റായികൊണ്ടിരിക്കുകയാണ്. മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മപര്‍വം 100 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തിരുന്നു. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയത്. തിയേറ്ററുകളില്‍ നിന്ന് കോടികള്‍ വാരിയതിന് പിന്നാലെ ചിത്രത്തിന്റെ ഒടിടി റിലീസായും […]
ഒടിടി റിലീസിന് പിന്നാലെ ഗൂഗിൾ സെർച്ചിൽ ട്രെൻഡിങായി ‘ഭീഷ്മ പർവ്വം’ ; ഡിസ്‌നി + ഹോട്സ്റ്റാറിലും മൈക്കിളപ്പൻ തരംഗമാകുന്നു
മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മ പര്‍വ്വം വലിയ വിജയമാണ് നേടികൊണ്ടിരിക്കുന്നത്. തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച ശേഷമെത്തിയ ഈ ചിത്രം തിയേറ്ററുകള്‍ക്കും വലിയ നേട്ടമാണ് സമ്മാനിച്ചത്. തീയേറ്ററുകളില്‍ തരംഗമായി മാറിയ ഭീഷ്മ പര്‍വ്വം ആഗോള കളക്ഷനില്‍ 100 കോടി പിന്നിട്ടുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്. ഇന്നലെയായിരുന്നു ഭീഷ്മ പര്‍വ്വം ഒടിടി […]
‘മമ്മൂക്കപോലും പറയാത്ത വാക്കുകള്‍ ദുല്‍ഖര്‍ പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു’ ; അനുഭവം പറഞ്ഞ് മനോജ് കെ ജയന്‍
മലയാള സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മനോജ് കെ ജയന്‍. നായകനായും വില്ലനായും സഹനടനുമായെല്ലാം സിനിമകളില്‍ ഏറെ കയ്യടി നേടിയിട്ടുണ്ട്. എന്നും വ്യത്യസ്തത പുലര്‍ത്തുന്ന കഥാപാത്രങ്ങളെയാണ് മനോജ് കെ ജയന്‍ അവതരിപ്പിക്കാറുള്ളത്. ദൂരദര്‍ശനിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം തുടങ്ങിയത്. ‘മാമലകള്‍ക്കപ്പുറത്ത്’ എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത് 1992ല്‍ പുറത്ത് വന്ന സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം […]
‘100 അല്ല.. 115 കോടി ക്ലബ് ആദ്യമായി തുറന്നു മമ്മൂട്ടി!!’; മോളിവുഡിലെ ഏറ്റവും വലിയ പണം വാരി പടങ്ങളിൽ ഒന്നായി മെഗാസ്റ്റാറിന്റെ ‘ഭീഷ്മ പർവ്വം’
മമ്മൂട്ടി – അമല്‍ നീരദ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മ പര്‍വ്വം അനുദിനം കൂടുതൽ റെക്കോർഡുകൾ സ്വന്തമാക്കി മുന്നേറുകയാണ്. ഇന്നലെ രാവിലെ മുതൽ ഭീഷ്മപർവ്വം 100 കോടി ക്ലബ്ബില്‍ എന്നതായിരുന്നു ശ്രദ്ധേയമായ വാർത്ത. അതേസമയം തിയേറ്ററുകളിൽ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും ലോകത്തൊന്നാകെ ഭീഷ്മ പർവ്വം സ്വന്തമാക്കിയിരിക്കുന്നത് 115 കോടിയാണ്. 50 കോടി, 100 കോടി എന്നതിൽ നിന്നും വളരെ ചരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്രയും വലിയൊരു നേട്ടം ചിത്രത്തിന് സ്വന്തമാക്കാൻ സാധിച്ചതിൽ […]
‘തന്തക്ക് പിറന്ന നായകന്‍മാരെ മാത്രം കണ്ടുശീലിച്ച മലയാളം സിനിമയില്‍ നല്ല അമ്മയ്ക്ക് പിറന്നര്‍ വന്നു ചരിത്രമെഴുതി’; ബിഗ് ബിയുടെ അറിയാകഥകള്‍ അമല്‍ നീരദ് വെളിപ്പെടുത്തുന്നു
മമ്മൂട്ടിയുടെ എല്ലാക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന സിനിമയാണ് ബിഗ്ബി. അതിഗംഭീരമായി ചിത്രീകരിക്കുകയും മാസ്സ് മമ്മൂട്ടിയെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുകയും ചെയ്തത് കൊണ്ടാണ് അതിന്റെ രണ്ടാം ഭഗത്തിന് വേണ്ടി ഇത്രയേറെ കട്ട വെയ്റ്റിംഗ് ഉണ്ടായത്. അങ്ങേയറ്റം ആകാംക്ഷയോടെയാണ് എല്ലാവരും ഭീഷ്മപര്‍വ്വം എന്ന സിനിമയ്ക്കായി കാത്തിരുന്നത്. മലയാള സിനിമ അന്ന് വരെ കണ്ട് കയ്യടിച്ചിരുന്ന പല ക്‌ളീഷേകളെയും പൊളച്ചെഴുതിയ സിനിമ കൂടിയായിരുന്നു ബിഗ്ബി എന്ന് പറയുകയാണ് ഇപ്പോള്‍ സംവിധായകന്‍ അമല്‍ നീരദ്. ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാതിരുന്ന സിനിമയായിരുന്നു ബിഗ്ബി എന്നാണ് […]
‘തൈപ്പറമ്പില്‍ അശോകനെ മലര്‍ത്തിയടിച്ച ‘പപ്പയുടെ സ്വന്തം അപ്പൂസ്’; ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത ഒരു സിനിമാകഥ
മലയാളികളുടെ ഒരിക്കലും മറക്കാനാകാത്ത ചിത്രമാണ് യോദ്ധ. ഈ സിനിമയിലെ അരിശുമൂട്ടില്‍ അപ്പുക്കുട്ടന്റെയും തൈപ്പറമ്പില്‍ അശോകന്റെയും ഡയലോഗുകള്‍ പറയാത്ത മലയാളികള്‍ ഉണ്ടാകില്ല. ഒടുവില്‍ ഉണ്ണികൃഷ്ണനാണ് മറ്റൊരു താരം. മലയാളിയെ ഒരുപാട് ചിരിപ്പിച്ച ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ ചിത്രം പക്ഷേ, റിലീസ് ചെയ്തപ്പോള്‍ അത്ര വലിയ കൊമേഷ്യല്‍ ഹിറ്റ് ആയിരുന്നില്ല. ശശിധരന്‍ ആറാട്ടുവഴി തിരിക്കഥയെഴുതി സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് യോദ്ധ. ദി ഗോള്‍ഡന്‍ ചൈല്‍ഡ് എന്ന ചിത്ത്രതിനെ ആസ്പദമാക്കിയായിരുന്നു ഇത്. എ ആര്‍ റഹ്‌മാന്‍ സംഗീതം […]