“എമ്മാതിരി കാട്ടുതീയാണ് ഈ മമ്മൂട്ടി. പുള്ളിടെ ചില സീനുകളൊക്കെ റിപ്പീറ്റ് ഇട്ടല്ലാതെ കാണാതിരിക്കാൻ പറ്റുന്നില്ല” : ഒടിടി വഴി ‘ഭീഷ്മ പർവ്വം’ കണ്ട അനുഭവം പങ്കുവച്ച് പ്രേക്ഷകൻ എഴുതുന്നു
1 min read

“എമ്മാതിരി കാട്ടുതീയാണ് ഈ മമ്മൂട്ടി. പുള്ളിടെ ചില സീനുകളൊക്കെ റിപ്പീറ്റ് ഇട്ടല്ലാതെ കാണാതിരിക്കാൻ പറ്റുന്നില്ല” : ഒടിടി വഴി ‘ഭീഷ്മ പർവ്വം’ കണ്ട അനുഭവം പങ്കുവച്ച് പ്രേക്ഷകൻ എഴുതുന്നു

തിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റമില്ലാതെ തുടരുന്ന മെഗാസ്റ്റാറാണ് മമ്മൂട്ടി. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ മമ്മൂട്ടി അവിസ്മരണീയമാക്കുകയുണ്ടായി. മമ്മൂട്ടിയുടെ അടുത്തിറങ്ങിയ ഭീഷ്മ പര്‍വ്വം വന്‍ ഹിറ്റായികൊണ്ടിരിക്കുകയാണ്. മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മപര്‍വം 100 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തിരുന്നു. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയത്.

തിയേറ്ററുകളില്‍ നിന്ന് കോടികള്‍ വാരിയതിന് പിന്നാലെ ചിത്രത്തിന്റെ ഒടിടി റിലീസായും എത്തിയിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഏപ്രില്‍ ഒന്നിനായിരുന്നു ഒടിടി റിലീസ് ചെയതത്. ഒടിടിയില്‍ ചിത്രം ഇറങ്ങിയതോടെ സോഷ്യല്‍ മീഡിയകളില്‍ തരംഗം സൃഷ്ടിക്കുകയാണ്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഭീഷ്മപര്‍വ്വത്തെക്കുറിച്ച് ഓറിയോണ്‍ ചമ്പടിയില്‍ എഴുതിയ കുറിപ്പാണ് വൈറലാവുന്നത്. സാധാരണ തീയേറ്ററില്‍ കണ്ട് രോമാഞ്ചമടിച്ച സിനിമകള്‍ ഒടിടിയില്‍ വരുമ്പോള്‍ അതേ ഫീല്‍ കിട്ടാറില്ലെന്നും അതിനൊരു അപവാദമാണ് ഭീഷ്മപര്‍വമെന്നും അതേ എഫക്റ്റ് ടിവിയില്‍ കണ്ടപ്പോഴും കിട്ടിയെന്നുമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്.

എമ്മാതിരി കാട്ടുതീയാണ് ഈ മമ്മൂട്ടിയെന്നും പുള്ളിയുടെ ചില സീനുകളൊക്കെ റിപ്പീറ്റ് ഇട്ടല്ലാതെ കാണാതിരിക്കാന്‍ പറ്റുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. രണ്ടും മൂന്നും വട്ടമൊക്കെ ഇരുന്നു കണ്ടു. അമ്മാതിരി രോമാഞ്ചം. സുഷിന്റെ ബാക്ഗ്രൗണ്ട് സ്‌കോര്‍ സിനിമയ്ക്ക് കൊടുക്കുന്ന ഒരു ഡിമെന്‍ഷന്‍ പറയാതെ നിവൃത്തിയില്ല. വേറെ ലെവല്‍ റഷ് ആണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. കുറിപ്പിന് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്. മമ്മൂട്ടി എമ്മാതിരി ഫയര്‍ ആണെന്നും ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുള്ളിയുടെ കിടിലം സ്റ്റണ്ട് പെര്‍ഫോമന്‍സ് കാണാന്‍ പറ്റിയതെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

സുഷിന്‍ ശ്യാമിന്റെ സംഗീതവും മമ്മൂട്ടിയുടെ അഭിനയത്തേയുമാണ് പ്രശംസിച്ച് പലരും കമന്റുകള്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് മൂന്നിന് തിയറ്ററുകളിലെത്തിയ ഭീഷ്മ പര്‍വം കേരളത്തിന് പുറത്തേക്കും വലിയ തരംഗമാണ് സൃഷ്ടിച്ചത്. ബിഗ് ബി പുറത്തിറങ്ങി 15 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതാണ് തരംഗം സൃഷ്ടിക്കാനുള്ള മെയിന്‍ കാരണവും. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തില്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ എഴുതിച്ചേര്‍ക്കുകയാണ് ഭീഷ്മപര്‍വ്വം.