“മമ്മൂട്ടിയുടെ സമയോചിതമായ ഇടപെടൽകൊണ്ട് മാത്രമാണ് താനിപ്പോൾ ജീവിച്ചിരിക്കുന്നത്” : ഹോട്ടൽ മുറിയിൽ മരണത്തെ മുഖാമുഖം കണ്ട നടി ഉണ്ണി മേരിയുടെ വാക്കുകൾ
1 min read

“മമ്മൂട്ടിയുടെ സമയോചിതമായ ഇടപെടൽകൊണ്ട് മാത്രമാണ് താനിപ്പോൾ ജീവിച്ചിരിക്കുന്നത്” : ഹോട്ടൽ മുറിയിൽ മരണത്തെ മുഖാമുഖം കണ്ട നടി ഉണ്ണി മേരിയുടെ വാക്കുകൾ

മലയാളത്തിൽ ഒരു കാലത്ത് മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച നടിയാണ് ഉണ്ണി മേരി. വളരെ ചെറുപ്പത്തിൽ തന്നെ സിനിമ മേഖലയിലേയ്ക്ക് കടന്നു വന്ന താരം കൂടിയാണ്.  (1969) – ൽ ‘നവവധു’ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിമേരി ആദ്യമായി അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു താരത്തിൻ്റെ പ്രവേശനം.  1972 – ൽ ‘ശ്രീ ഗുരുവായൂരപ്പൻ’ എന്ന ചിത്രത്തിലും ശ്രീകൃഷ്ണനായി ഉണ്ണി മേരി അഭിനയിച്ചിരുന്നു.  പിന്നീട് വിൻസെന്റിൻ്റെ നായികയായി പിക്ക്നിക്ക് എന്ന ചിത്രത്തിൽ വേഷമിട്ടു.  അതിന് ശേഷം പ്രേം നസീർ, രജനികാന്ത്, കമൽ ഹാസൻ, ചിരഞ്ജീവി എന്നിവർക്കൊപ്പം നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചു.  ജയൻ,  പ്രേം നസീർ,  മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മലയാളത്തിലെ മുൻനിരയിലെ നായകന്മാർക്കൊപ്പവും ഉണ്ണി മേരി വേഷമിട്ടു.  സിനിമയിലെ ഹോട്ട് രംഗങ്ങളിൽ ഒരു കാലത്ത് സജീവമായിരുന്ന ഉണ്ണി മേരിയ്ക്ക് മലയാളത്തിലെ യുവാക്കളിൽ നിന്ന് വലിയൊരു ആരാധക പ്രേമികൾ തന്നെ ഉണ്ടായിരുന്നു.  മോഡേൺ,ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിലും താരം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.

ഐ . വി . ശശി സംവിധാനം ഒരു ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ച് താൻ മരിക്കാൻ ശ്രമിച്ചെന്നും, എന്നാൽ അന്ന് തന്നെ രക്ഷിച്ചത് മമ്മൂട്ടിയായിരുന്നു എന്നും വെളിപ്പെടുത്തുകയാണ് ഉണ്ണിമേരി. ‘കാണാമറയത്ത്’ എന്ന ഐ. വി. ശശി യുടെ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്തായിരുന്നു ഈ സംഭവം നടന്നതെന്നും താരം പറയുന്നു. ” താനും മമ്മൂട്ടിയും ഉൾപ്പടെയുള്ള സിനിമ താരങ്ങളും, മറ്റ് നിരവധി ചലച്ചിത്ര പ്രവർത്തകരും താമസിക്കുന്ന ഹോട്ടലിൽ ഒരിക്കൽ എന്നെ കാണാൻ അച്ഛനെത്തി പ്രായമായ അച്ഛനോട് അവിടെയുള്ള ആളുകൾ സഭ്യമല്ലാത്ത ഭാഷയിൽ പെരുമാറി.  അതുമാത്രമല്ല എന്നെ കാണാൻ അച്ഛനെ അവർ അനുവദിച്ചതുമില്ല. ആ സംഭവത്തിൽ എനിയ്ക്ക് എന്തെന്നില്ലാത്ത പ്രയാസം തോന്നി.  ഇനി എന്തിനാണ് ജീവിച്ചിരിക്കുന്നത് എന്ന് എനിയ്ക്ക് തോന്നി. അച്ഛൻ മടങ്ങി പോയത് സഹിക്കാൻ കഴിയാതെ ഞാൻ മുറിയിൽ കയറി കുറ്റിയിട്ട് ഉറക്ക ഗുളിക കഴിച്ചു.

പുറത്തു നിന്ന് ആളുകൾ വിളിച്ചപ്പോൾ ഒന്നും അറിയാൻ കഴിയാത്ത തരത്തിൽ ഞാൻ ഉറങ്ങുകയായിരുന്നു. എത്ര വിളിച്ചിട്ടും വാതിൽ തുറക്കാത്ത സാഹചര്യത്തിൽ മമ്മൂട്ടി പുറത്ത് നിന്ന് വാതിൽ ചവിട്ടി തുറക്കുകയായിരുന്നു. അബോധാവസ്ഥയിൽ ആയിരുന്ന എന്നെ എല്ലാവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. അന്ന് മമ്മൂട്ടിയുടെ സന്ദർഭത്തിന് അനുസൃതമായ രീതിയിലുള്ള ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ് ഞാനിപ്പോൾ
ജീവിച്ചിരിക്കുന്നത്. അല്ലെങ്കിൽ താൻ ഇന്ന് ഇതുപോലെ ഇരിക്കുകയില്ലായിരുന്നു.  മമ്മൂട്ടിയോട് ഞാൻ എന്നും കടപ്പെട്ടിരിക്കും.” സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ഉണ്ണിമേരിയുടെ വാക്കുകൾ വെറലായി കഴിഞ്ഞു.