‘70 വയസ്സിലും 50കാരന്റെ സൗന്ദര്യം’ കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഡോക്ടർ മനോജ്‌
1 min read

‘70 വയസ്സിലും 50കാരന്റെ സൗന്ദര്യം’ കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഡോക്ടർ മനോജ്‌

ലയാള സിനിമയിലെ സിനിമാ പ്രേമികളുടെ പ്രിയ താരമാണ് മമ്മൂട്ടി. തന്റെ മികച്ച അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച താരം സനിമയില്‍ അമ്പത് വര്‍ഷവും പിന്നിട്ടുകഴിഞ്ഞു. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നും മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തിയെന്നുമാണ് താരത്തെ കുറിച്ച് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മമ്മൂട്ടിയുടെ മുഖത്തേക്ക് നോക്കി പ്രായമിപ്പോള്‍ ശരിക്കും 70 തന്നെയാണോ എന്ന് ചോദിക്കാന്‍ ആരുമൊന്ന് മടിച്ചു നില്‍ക്കും. കാരണം ഫിറ്റ്‌നസിന്റെയും ഗ്ലാമറിന്റെയും കാര്യത്തില്‍ ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരവും പ്രചോദനവുമാണ് മമ്മൂട്ടി എന്ന മഹാനടന്‍.

മമ്മൂട്ടി 70 വയസ്സ് കഴിഞ്ഞും വളരെ ചെറുപ്പമായും എനര്‍ജെറ്റിക്കുമായി ഇരിക്കുന്നത് എങ്ങനെയെന്ന് പലരും ചോദിക്കാറുണ്ട്. എല്ലാവര്‍ക്കും ഒരു അദ്ഭുതം തന്നെയാണ് എങ്ങനെയാണ് ഇതെല്ലാം സാധിക്കുന്നതെന്ന്. സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്നും ജിമ്മില്‍ പോകാറുണ്ടോയെന്നും എന്തെല്ലാം ഭക്ഷണമാണ് കഴിക്കുന്നതെന്നെല്ലാം മമ്മൂട്ടിയോട് പല അഭിമുഖങ്ങളിലും ചോദിച്ചിട്ടുണ്ട്. അതിനെല്ലാം മമ്മൂട്ടി മറുപടി പറയാറുള്ളത് ‘ അങ്ങനെ രഹസ്യങ്ങളൊന്നുമില്ല, ഞാന്‍ അത്യാവശ്യം ശ്രദ്ധിക്കാറുണ്ട്’ എന്നാണ്. ഇപ്പോഴിതാ ജോണ്‍മരിയന്‍ ആശുപത്രിയിലെ ഡോക്ടര്‍ മനോജ് ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

മമ്മൂട്ടി എല്ലാതരം ഭക്ഷണങ്ങളും കഴിക്കുന്ന വ്യക്തിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ ഈ ഭക്ഷണം കഴിക്കുന്നതില്‍ എല്ലാത്തിനും ഒരു അളവ് ഉണ്ട്. എല്ലാത്തിനും ഒരു പ്രൊപോഷനുണ്ട്. അതെല്ലാം മെയിന്റെയിന്‍ ചെയ്തുകൊണ്ട് പോകുന്നതിലാണ് വിജയമിരിക്കുന്നത്. പല സാഹചര്യത്തിലും മമ്മൂട്ടിയുടെ അച്ഛനും അമ്മയുമായി അഭിനയിക്കുന്നവര്‍ മമ്മൂട്ടിയേക്കാള്‍ 10,20 വയസ്സ് കുറവുള്ളവരായിരിക്കാം. പ്രായമുള്ള ഒരാള്‍ക്ക് യംങ് ആയി അഭിനയിക്കാനാണ് ബുദ്ധിമുട്ട്. ചെറുപ്പക്കാര്‍ക്ക് കുറച്ച് മേക്കപ്പ് ഇട്ട് പ്രായമാകാന്‍ സാധിക്കും. പക്ഷേ സ്‌കിന്‍ ടോണ്‍ മെയിന്റേന്‍ ചെയ്ത് ബോഡി സ്ട്രക്ചര്‍ മെയിന്റേന്‍ ചെയ്ത് അമിതമായുള്ള വയറില്ലാതെ പ്രോപ്പറായിട്ടുള്ള ഫാറ്റ് മെയിന്റേന്‍ ചെയ്ത് പോവുക എന്നത് നിസ്സാര കാര്യമല്ലെന്നും ഡോക്ടര്‍ പറയുന്നു.

മമ്മൂട്ടി ഇങ്ങനെയെല്ലാം ചെയ്യുന്നത് ശരിക്കും ഒരു ഇന്‍സ്പിരേഷനാണ്. മലയാളികളുടെ സ്വന്തം നടന്‍ മമ്മൂട്ടി നമുക്കെല്ലാം ഒരു റോള്‍ മോഡലാണ്. അദ്ദേഹത്തെ ഇന്‍സ്പിരേഷനായി എടുത്ത് ഒത്തിരി യുവാക്കള്‍ ജിമ്മില്‍ പോവുകും അവരുടെ ആരോഗ്യം നോക്കുന്നുമുണ്ട്. എനിക്കും മമ്മൂട്ടിയെപോലെ ആകണം എന്ന ഒരു ചിന്ത മനസില്‍വെച്ചാണ് അതെല്ലാം ചെയ്യുന്നത്. വയറുകുറയാന്‍ ജിമ്മില്‍ മാത്രം പോയാല്‍ പോരാ, നമ്മുടെ ശരീരത്തില്‍ എന്തെല്ലാം കൊഴഉപ്പുകളാണ് അടിഞ്ഞു കൂടുന്നതെന്നും ഫുള്‍ ബോഡി ചെക്കപ്പും ചെയ്തതിന് ശേഷം നല്ലൊരു ഡയറ്റീഷ്യനെ കണ്ട് ഡയറ്റ്പ്ലാനും എല്ലാം നോക്കണം. കരള്‍വീക്കംമുണ്ടെങ്കില്‍ അത് കുറക്കണം, ഇന്‍സുലിന്‍ കുറക്കമം ഇതെല്ലാം പ്രോപ്പറായിട്ട് മമ്മൂട്ടി നോക്കുന്നത്‌കൊണ്ടാണ് ഇപ്പോഴും യംങ് ആയിട്ടും സറ്റൈലിഷായും ഇരിക്കുന്നതെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.