“എൻ്റെ ആരാധകർക്ക് വേണ്ടി ഇന്നേവരെ ഞാനൊന്നും ചെയ്‌തിട്ടില്ല, എന്നിട്ടും അവരെന്നെ സ്നേഹിക്കുന്നു” : കണ്ണ് നിറയുന്ന വാക്കുകളുമായി നടൻ മമ്മൂട്ടി
1 min read

“എൻ്റെ ആരാധകർക്ക് വേണ്ടി ഇന്നേവരെ ഞാനൊന്നും ചെയ്‌തിട്ടില്ല, എന്നിട്ടും അവരെന്നെ സ്നേഹിക്കുന്നു” : കണ്ണ് നിറയുന്ന വാക്കുകളുമായി നടൻ മമ്മൂട്ടി

മലയാള സിനിമയിലെ മെഗാസ്റ്റാർ എന്നതിന് അപ്പുറത്തേയ്ക്ക് വലിയ ഫാൻ ഫോളോവേഴ്സുള്ള നായകനാണ് മമ്മൂട്ടി. സിനിമ എന്ന ഒരൊറ്റ മേഖലയിൽ മാത്രം ഒതുങ്ങി കൂടി കഴിയാതെ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. മികച്ച വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന താരത്തിന് വലുപ്പ – ചെറുപ്പ വ്യത്യാസമില്ലാതെ നിരവധി ആരാധകരുണ്ട്. കഴിഞ്ഞ ദിവസം പോലും ആശുപത്രി കിടക്കയിൽ കഴിയുന്ന തൻ്റെ കുഞ്ഞു ആരാധികയെ കാണുവാനായി അദ്ദേഹം എത്തിയ വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലപ്പോഴും ഇത്തരം ഇടപെടലുകൾ തൻ്റെ തിരക്കുകളെല്ലാം മാറ്റി വെച്ച് താരം നടത്താറുണ്ട്. അതേസമയം തൻ്റെ ആരാധകരെക്കുറിച്ച് മമ്മൂക്ക പറഞ്ഞിരിക്കുന്ന വാക്കുകളാണിപ്പോൾ വൈറലാകുന്നത്.

ഒരു പരിപാടിയിൽ വെച്ച് തന്നെ സ്നേഹിക്കുന്ന ആരാധകരെക്കുറിച്ച് അദ്ദേഹം സംസാരിക്കുവാനിടയായി. വളരെ ഹൃദയ സ്പർശിയായ വാക്കുകളാലാണ് അദ്ദേഹം തൻ്റെ ഫാൻസിനെക്കുറിച്ച് സംസാരിച്ചത്. “ഞാനിന്ന് ഇവിടേയ്ക്ക് വരുമ്പോൾ ആലോചിക്കുകയായിരുന്നു. ഒരിക്കലും പരസ്യമായി പറയേണ്ട കാര്യമല്ല എന്നാലും ഞാൻ എൻ്റെ സന്തോഷം പങ്കുവെക്കുകയാണ്. എൻ്റെ സിനിമ കാണുകയും, ആർത്ത് ഉല്ലസിക്കുകയും, ചെയ്യുന്ന എൻ്റെ ആരാധകരെക്കുറിച്ചാണ്. ഞാൻ ഒരിക്കലും അവർക്കൊരു ഉപകാരവും ചെയ്തിട്ടില്ല. പക്ഷേ അവരുടെ സ്നേഹം കാണുമ്പോൾ അതൊരു മഹാ ഭാഗ്യമായി കണക്കാക്കുകയാണ്. അവരുടെ സ്നേഹം അത് തന്നെയാണ് എൻ്റെ ശക്തി. ഞാൻ സിനിമയിൽ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്.

എൻ്റെ വലിയൊരു മഹാഭാഗ്യമാണ് അങ്ങനെയുള്ള ആളുകളുടെ സ്നേഹം ലഭിക്കുന്നത്. അത് സാധാരണ ആർക്കും ലഭിക്കാത്ത കാര്യമാണ്. അതിനു മാത്രം വേണ്ട പ്രവൃത്തികൾ നമ്മൾ ചെയ്തോ എന്നു ചോദിച്ചാൽ
അതും ഇല്ല. ഞാൻ ഇവരുടെ സ്നേഹം തിയേറ്ററിൽ പോയി കണ്ടിട്ടില്ല. പക്ഷേ വീഡിയോകളിലൂടെ ഞാൻ കാണാറുണ്ട് പിള്ളേരുടെ ആഘോഷം. നമ്മൾ അവർക്ക് ഒന്നും ചെയ്‌ത്‌ കൊടുത്തിട്ടില്ല. സിനിമയിൽ അഭിനയിക്കുന്നത് അല്ലാതെ വേറേ ഒരു പണിയും നമ്മുക്ക് അറിയില്ല. നമ്മൾ ചെയ്യാറുമില്ല. എന്നാലും നമ്മളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്നും, ഇഷ്ടപ്പെടുന്നുണ്ടെന്നും അറിയുന്നത് ഒരു സന്തോഷമാണ് , ഭാഗ്യമാണ്, അതാണ് എൻ്റെ ഏറ്റവും വലിയ വരുമാനം. സ്നേഹം, വലിയ ധനം, സ്വത്ത്, അങ്ങനെ എല്ലാം”

തൻ്റെ ആരാധകരെക്കുറിച്ച് മമ്മൂട്ടി സംസാരിക്കുന്ന വികാരപരമായ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിയുന്നു. ആരാധകരെ ഇത്രത്തോളം സ്നേഹിക്കുകയും, ചേർത്തു നിർത്തുകയും ചെയ്യുന്ന താരത്തിൻ്റെ വാക്കുകൾ ഏറ്റെടുത്ത് അഭിമാനത്തോടെ നമ്മുക്ക് പറയാം മമ്മൂക്ക ഫാൻസ്‌ ആണെന്ന്, അഹങ്കാരിയായ ഞങ്ങളുടെ മമ്മൂക്ക ഇതാണെന്ന അടിക്കുറിപ്പോടെയാണ്‌ ആരാധകർ താരത്തിൻ്റെ വാക്കുകൾ പങ്കുവെച്ചിരിക്കുന്നത്.