പ്രണയത്തിൻ്റെ ഏഴ് വർഷങ്ങൾ; അമൽ നീരദിന്റേയും ജോതിർമയി ദാമ്പതികളുടെ വിവാഹ വാർഷിക ദിനത്തിൽ വൈറലായി സോൾട്ട് ആൻഡ് പേപ്പർ ലുക്കിലുള്ള പുതിയ ജ്യോതിർമയിയുടെ ചിത്രം
1 min read

പ്രണയത്തിൻ്റെ ഏഴ് വർഷങ്ങൾ; അമൽ നീരദിന്റേയും ജോതിർമയി ദാമ്പതികളുടെ വിവാഹ വാർഷിക ദിനത്തിൽ വൈറലായി സോൾട്ട് ആൻഡ് പേപ്പർ ലുക്കിലുള്ള പുതിയ ജ്യോതിർമയിയുടെ ചിത്രം

മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നായികയാണ് ജോതിർമയി. ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നായിക. അപ്പുവിന്റെ വീട് എൻ്റേയും, പട്ടാളം, ഇഷ്ടം, മീശമാധവൻ, കല്യാണരാമൻ തുടങ്ങി മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായ താരം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനയ ജീവിതത്തിൽ സജീവമല്ലെങ്കിലും വല്ലപ്പോഴും പുറത്ത് വരുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

 

അഭിനയത്തിന് പുറമെ മോഡലും എഴുത്തുകാരിയും കൂടിയാണ് ജ്യോതിർമയി. 2013നു ശേഷം താരം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തു. 2015ൽ ആയിരുന്നു മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ അമൽ നീരദുമായുള്ള വിവാഹം. അതിനു ശേഷം അമൽ നീരദോ സുഹൃത്തുക്കളോ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെ മാത്രമാണ് താരത്തിന്റെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. അമൽ നീരദ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹിറ്റ് സിനിമയായ ഭീഷ്മപർവ്വത്തിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ജ്യോതിർമയിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതാണ്.

 

മാത്രമല്ല ലോക് ഡൗൺ സമയത്ത് തലമൊട്ടയടിച്ച താരത്തിന്റെ ചിത്രങ്ങളും ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. ഇന്ന് താരങ്ങളുടെ വിവാഹ വാർഷികമാണ്. ഏഴാം വിവാഹ വാർഷികത്തിൽ ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ഒരു സോൾട്ട് ആൻഡ് പേപ്പർ ലുക്കിലുള്ള ഏറ്റവും ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

ഇതിനോടകം നിരവധി ആരാധകരും താരങ്ങളും അമൽ നീരദിനും ജ്യോതിർമയിക്കും വിവാഹ ആശംസകളുമായി എത്തുകയും ചെയ്തു. വളരെ പതിയെ തുടങ്ങിയ ഒരു സൗഹൃദമായിരുന്നു തങ്ങളുടേതെന്നും, പിന്നീടത് പരസ്പരമുള്ള ആദരവായി മാറി. അതിനു ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചതെന്നും ഇതിനു മുൻപ് ജ്യോതിർമയി പറഞ്ഞിട്ടുണ്ട്.

മാത്രമല്ല തന്നോട് അഭിനയ ജീവിതത്തിലേക്ക് തിരികെ വരാൻ അമൽ നീരദ് എപ്പോഴും പറയാറുണ്ടെന്നും, എന്നാൽ തനിക്ക് ഇപ്പോൾ എഴുത്തിനോടാണ് പ്രിയം എന്നുമായിരുന്നു ജ്യോതിർമയി അന്ന് തുറന്നു പറഞ്ഞത്. ഇപ്പോൾ ഇരുവരും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷങ്ങളായി. വിവാഹ വാർഷിക ദിനത്തിൽ വൈറലായി മാറിയ ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.