“ആന്റണി പെരുമ്പാവൂർ നിർബന്ധിച്ച് എഴുതിപ്പിച്ച സിനിമയാണ് സാഗർ എലിയാസ് ജാക്കി” : തിരക്കഥാകൃത്ത് എസ് എൻ സ്വാമി തുറന്നുപറയുന്നു
1 min read

“ആന്റണി പെരുമ്പാവൂർ നിർബന്ധിച്ച് എഴുതിപ്പിച്ച സിനിമയാണ് സാഗർ എലിയാസ് ജാക്കി” : തിരക്കഥാകൃത്ത് എസ് എൻ സ്വാമി തുറന്നുപറയുന്നു

1984 മെയില്‍ മോഹന്‍ലാലിനെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ സാഗര്‍ ഏലിയാസ് ജാക്കി ഇന്നും മലാളി പ്രേക്ഷകരുടെ വീരനായകനാണ്. മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ നിരയിലേക്കുയര്‍ത്തിയതില്‍ അനിഷേധ്യ സ്ഥാനമാണ് ഇതിലെ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തിനുള്ളത്. ഈ ചിത്രമിറങ്ങി 22 വര്‍ഷങ്ങള്‍ക്ക് ശേഷം 2009ല്‍ സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന പേരില്‍ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിനൊരു രണ്ടാം ഭാഗം ഇറങ്ങുകയും ചെയ്തിരുന്നു.

എസ് എന്‍ സ്വാമി തിരക്കഥ എഴുതി ചിത്രമാണ് സാഗാര്‍ ഏലിയാസ് ജാക്കി റീലോഡഡ്. മലയാളത്തിന്റെ സൂപ്പര്‍ സംവിധായകന്‍ അമല്‍ നീരദായിരുന്നു ചിത്രം സംവിധാനം ചെയ്തത്. എന്നാല്‍ ചിത്രത്തിന് തിയേറ്ററില്‍ വിചാരിച്ച വിജയം കൈവരിക്കാന്‍ സാധിച്ചില്ല. സ്റ്റൈലിഷ് രീതിയിലായിരുന്നു സിനിമയുടെ മേക്കിങ്. തിയേറ്ററില്‍ അത്രകണ്ട് സ്വീകരിക്കപ്പെട്ടില്ലെങ്കിലും പ്രേക്ഷകര്‍ ഇന്നും ഏറെ ആവേശത്തോടെ പറയുന്ന സിനിമയാണ് സാഗര്‍ ഏലിയാസ് ജോക്കി. ഇപ്പോഴിതാ സാഗര്‍ ഏലിയാസ് ജാക്കി ഞാന്‍ തീരെ ഇഷ്ടപ്പെടാതെ എഴുതിയ തിരക്കഥ ആണെന്നും ആന്റണി പെരുമ്പാവൂര്‍ നിര്‍ബന്ധപ്രകാരം മാത്രമാണ് എഴുതിയതും എന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി.

സാഗര്‍ ഏലിയാസ് ജാക്കി ഞാന്‍ തീരെ ഇഷ്ടപ്പെടാതെ എഴുതിയ തിരക്കഥ ആയിരുന്നു. അമല്‍ നീരദ് നല്ലൊരു സംവിധായകനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കഴിയുംവിധം സിനിമ നല്ലപോലെ ഒരുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാലും കഥയിലെ പോരായ്മ സിനിമയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നും എസ് എന്‍ സ്വാമി പറയുന്നു. ഇരുപതാം നൂറ്റാണ്ട് പോലെയുള്ള ഒരു ചിത്രത്തിന് ഒരു കഥ മാത്രമേ പറയാന്‍ ഉള്ളൂ. അത് ഒരിക്കല്‍ പറഞ്ഞും സിനിമയാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പിന്നീട് അതിനെ സംബന്ധിച്ച് എന്ത് കഥ പറഞ്ഞാലും അത് ഫേക്ക് ആയെ ആളുകള്‍ക്ക് തോന്നുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ കാരണങ്ങള്‍കൊണ്ടാണ് വിചാരിച്ച വിജയം പടത്തിന് സാധിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അമല്‍നീരദ് മോഹന്‍ലാലും ഇനിയും ഒന്നിച്ചാല്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഉണ്ടാകും എന്നതില്‍ യാതൊരു സംശയവുമില്ലെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ പറയുന്നത്. ഇരുവരും ഒന്നുകൂടെ ഒന്നിക്കുന്ന മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ‘സാഗര്‍ എന്ന മിത്രത്തെ മാത്രമേ നിനക്കറിയൂ ജാക്കി എന്ന ശത്രുവിനെ നിനക്കറിയില്ല,’ തുടങ്ങിയ മാസ് ഡയലോഗുകള്‍ ഇന്നും എല്ലാവരും പറഞ്ഞു നടക്കുന്ന ഒന്നാണ്. ഇരുപതാം നൂറ്റാണ്ടിലെ സംഭവങ്ങള്‍ക്ക് ശേഷം കഥ പുതിയ നൂറ്റാണ്ടിലെത്തുമ്പോള്‍ സാഗര്‍ അന്താരാഷ്ട്ര കള്ളക്കടത്തുകാരനായി മാറിക്കഴിഞ്ഞിരിയ്ക്കുന്നതായാണ് ചിത്രീകരിച്ചിരുന്നത്.