22 Dec, 2024
1 min read

”മമ്മൂട്ടി- ജോഷി കൂട്ടുകെട്ട് എനിക്ക് പാഠപുസ്തകമാണ്”; സുരേഷ് ​ഗോപി

മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരിലൊരാളാണ് ജോഷി. കൂടുതലും ആക്ഷൻ ത്രില്ലർ ജോണറിൽപ്പെട്ട സിനിമകൾ ചെയ്യുന്ന ഇദ്ദേഹത്തിന്റെ കൂടെ മലയാളത്തിലെ എല്ലാ പ്രധാന താരങ്ങളും ഭാ​ഗമായിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി തുടങ്ങിയ നടൻമാരെല്ലാം ജോഷിയുടെ സിനിമകളുടെ ഭാ​ഗമായിട്ടുണ്ട്. മമ്മൂട്ടിയും ജോഷിയും ഒന്നിച്ച ന്യൂഡൽഹി എക്കാലത്തേയും ക്ലാസിക് ആണ്. ഇപ്പോൾ മമ്മൂട്ടി – ജോഷി കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. ആ കൂട്ടുകെട്ട് തനിക്ക് പാഠപുസ്തകമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ”ജോഷിയും മമ്മൂട്ടിയും […]

1 min read

ആനക്കാട്ടില്‍ ഈപ്പച്ചനും മകന്‍ ചാക്കോച്ചിയും കേരള ബോക്‌സ് ഓഫീസ് കീഴടക്കാന്‍ വന്നിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു….

ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ലേലം. 1997 ലായിരുന്നു ജോഷി-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടിലൊരുങ്ങിയ ലേലം തിയേറ്ററുകളിലേക്ക് എത്തിയത്. ആനക്കാട്ടില്‍ ഈപ്പച്ചന്റേയും മകന്‍ ചാക്കോച്ചിയുടേയും മാസ് ഡയലോഗുകള്‍ ഇന്നും മിമിക്രി വേദികളില്‍ മുഴങ്ങാറുണ്ട്. സോമന്‍, നന്ദിനി, സിദ്ദിഖ്, മണിയന്‍പിള്ള രാജു, മോഹന്‍ ജോസ്, കൊല്ലം തുളസി, കവിയൂര്‍ രേണുക, ഷമ്മി തിലകന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ചിത്രം കാല്‍ നൂറ്റാണ്ട് പിന്നിടികയാണ്. ഇന്നും ചിത്രത്തിന്റെ ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച […]

1 min read

ഓരോ 2-3 ദിവസങ്ങളിലും 5 കോടി വീതം കൂടികൊണ്ടേയിരിക്കുന്നു..! ‘പാപ്പന്‍’ അതിവേഗം ’50 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു…!

ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് ജോഷി-സുരേഷ് ഗോപി ടീമിന്റെ പാപ്പന്‍ കുതിക്കുകയാണ്. ലോകമെമ്പാടും ഹൗസ്ഫുള്‍ ഷോകളുമായി പാപ്പന്‍ സൂപ്പര്‍ ഹിറ്റില്‍ നിന്ന് മെഗാ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്കാണ് കുതിക്കുന്നത്. ജൂലൈ 29നാണ് മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന പാപ്പന്‍ റിലീസ് ചെയ്തത്. നീണ്ട കാലത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ മെഗാഹിറ്റായിരുന്നു. കോവിഡിന് ശേഷം മലയാള സിനിമാ വ്യവസായത്തിന് വലിയ തോതിലുള്ള ആശ്വാസമാണ് പാപ്പന്‍ നല്‍കുന്നത്. റിലീസ് […]

1 min read

മതഭ്രാന്തമാര്‍ മാത്രമാണ് അങ്ങനെയൊക്കെ ചിന്തിക്കുകയുള്ളൂ’ ; തുറന്നടിച്ച് സുരേഷ് ഗോപി

രാഷ്ട്രീയത്തില്‍ സജീവമായത് കൊണ്ട് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നടൻ സുരേഷ് ഗോപിക്ക് നേരെ ഉണ്ടാകാറുണ്ട്. രാഷ്ട്രീയം സിനിമയെ ബാധിക്കുമോ എന്ന പേടിയുണ്ടോ എന്ന ചോദ്യത്തിന് സുരേഷ് ഗോപി പറഞ്ഞ മറുപടിയാണിപ്പോള്‍ ശ്രദ്ധേയമാവുന്നത്. ആളുകള്‍ എന്റെ സിനിമ കാണില്ലെന്നതൊക്കെ വികലമായ വിചാരങ്ങളാണ്. മതഭ്രാന്തമാര്‍ മാത്രമാണ് അങ്ങനെയൊക്കെ ചിന്തിക്കുകയുള്ളൂ. നിങ്ങള്‍ മലപ്പുറത്തേക്ക് പോയി നോക്കൂ, ആരൊക്കെയാണ് എന്റെ സിനിമ കാണാന്‍ വരുന്നതെന്ന് കാണാലോ എന്നും തനിക്ക് വരുന്ന മെസേജുകള്‍ നോക്കിയാല്‍ അത് അറിയാന്‍ പറ്റുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതുകൊണ്ട് […]

1 min read

‘ഗോകുലിന്റെ രാഷ്ട്രീയം വേറെ’; വ്യക്തമാക്കി സുരേഷ് ഗോപി

തന്റെ രാഷ്ട്രീയനിലപാടല്ല മകൻ ഗോകുലിനെന്നും ആ രാഷ്ട്രീയപാര്‍ട്ടിയോട് ഗോകുല്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും നടൻ സുരേഷ് ഗോപി. വീട്ടില്‍ നടക്കുന്ന ചില രാഷ്ട്രീയ ചര്‍ച്ചകളില്‍ താന്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ വളരെ സോഷ്യലിസ്റ്റിക്കായാണ് ഇടപെടാറെന്നും സുരേഷ് ഗോപി പറഞ്ഞു. കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന സമയം വളരെ ചുരുക്കമാണെന്നും വീട്ടില്‍ ഞങ്ങള്‍ സിനിമയോ രാഷ്ട്രീയമോ കൂടുതല്‍ സംസാരിക്കാറില്ലെന്നും എന്നാൽ ഒരുമിച്ച് ഇരിക്കുമ്പോള്‍ ടി.വിയിലോ പത്രത്തിലോ കണ്ട ഇഷ്യുവില്‍ ഞാന്‍ സ്വന്തം കാഴ്ചപ്പാടില്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ കൂറച്ചുകുടി സോഷ്യലിസ്റ്റിക്കായി […]

1 min read

“ആവറേജ് സ്‌ക്രിപ്റ്റിനെപ്പോലും സൂപ്പര്‍ ഹിറ്റ് സിനിമയാക്കുന്ന ലേജെന്റാണ് ഫിലിംമേക്കർ ജോഷി” : സുരേഷ് ഗോപി

ഒരു ആവറേജ് സ്‌ക്രിപ്റ്റിനെപ്പോലും തന്റെ മെക്കിങ് കൊണ്ട് അതൊരു സൂപ്പര്‍ ഹിറ്റ് സിനിമയാക്കി മാറ്റുന്ന ആളാണ് സംവിധായകൻ ജോഷിയെന്ന് നടൻ സുരേഷ് ഗോപി. വളരെ മോശപ്പെട്ട സിനിമകള്‍ മാത്രമാണ് പതനം നേരിട്ടിട്ടുള്ളതെന്നും ജോഷി തലമുറകളായി നിലനില്‍ക്കുന്ന സംവിധായകനാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരിടവേളക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുകയാണ് പാപ്പൻ എന്ന സിനിമയിലൂടെ. സുരേഷ് ഗോപി നായകനാവുന്ന ഈ ചിത്രത്തിന്റെ ഭാഗമായി വലിയ പ്രൊമോഷന്‍ പരിപാടികളാണ് നടക്കുന്നത്. ‘ഇന്ത്യയിലെ ആദ്യത്തെ ഹോം തിയേറ്റര്‍ ജോഷിയുടെ […]

1 min read

തിയറ്ററുകളില്‍ തീപാറിക്കാന്‍ അവര്‍ വരുന്നു ; സുരേഷ് ഗോപി-ജോഷി ചിത്രം ‘പാപ്പന്‍’ റിലീസ് പ്രഖ്യാപിച്ചു

മലയാളത്തിലെ പോലീസ് കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിച്ച നടനാണ് മലയാളികളുടെ സ്വന്തം സുരേഷ് ഗോപി. സിനിമയിലെ പോലീസ് എന്ന പറയുമ്പോള്‍ മലയാളികളുടെ മനസില്‍ ഓടി വരുന്നതും സുരേഷ് ഗോപിയുടെ ആ വേഷങ്ങള്‍ തന്നെയാണ്. 2012ല്‍ പുറത്തിറങ്ങിയ ദി കിംഗ് ആന്‍ഡ് ദി കമ്മീഷ്ണര്‍ എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി അവസാനമായി പോലീസ് വേഷത്തില്‍ അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പന്‍’ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി പോലീസ് ആയി എത്തുന്നുവെന്ന വാര്‍ത്ത അറിഞ്ഞതു മുതല്‍ […]

1 min read

പാപ്പന് ശേഷം ഹിറ്റ്‌മേക്കർ ജോഷി മോഹൻലാലുമായി ഒരുമിക്കുന്നു.. കംപ്ലീറ്റ് മാസ് ചിത്രവുമായി ജോഷി

മലയാള സിനിമയിലെ മികച്ച സംവിധായകരുടെ കൂട്ടത്തിൽ മുൻ നിരയിൽ നിൽക്കുന്ന ആളാണ് ജോഷി. പ്രേക്ഷകർ മാത്രമല്ല നാം ആരാധിക്കുന്ന താരങ്ങൾ വരെ അദ്ദേഹത്തിന്റെ ആരാധകരാണ്. മലയാള സിനിമയിലെ എല്ലാ താരങ്ങളെയും അണിനിരത്തി ട്വന്റി20 എന്ന മഹാത്ഭുതം സൃഷ്ടിച്ചതും ജോഷി എന്ന സംവിധായകൻ കുറിച്ച ചരിത്രമാണ്. അത്രയും വർഷത്തെ പ്രവർത്തി പരിചയം ഉള്ള അദ്ദേഹത്തിന് എന്നും സിനിമാലോകം വലിയ വിലയാണ് കല്പിക്കുന്നത്. ഇപ്പോൾ അദ്ദേഹം മലയാളത്തിന്റെ മഹാനടനൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന് അറിയുമ്പോൾ പ്രേക്ഷകർക്ക് ആവേശം ഉണ്ടാക്കുന്ന വാർത്തയാണ്. […]

1 min read

മമ്മൂട്ടിയെ മെഗാസ്റ്റാറാക്കി തിരിച്ചുകൊണ്ടുവന്ന ജോഷി സമ്മാനിച്ച മികച്ച സിനിമകൾ

പ്രേക്ഷകര്‍ക്ക് മികച്ച ഒരുപിടി സിനിമ ഒരുക്കിയ സംവിധായകനാണ് ജോഷി. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങിയ സൂപ്പര്‍ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച ചിത്രങ്ങളെല്ലാംവലിയ വിജയമായിരുന്നു. മമ്മൂട്ടിയെ സൂപ്പര്‍ താരം എന്ന നിലയിലെ വളര്‍ച്ചയ്ക്കും ആ സ്ഥാനത്തിലെ അതിജീവനത്തിനും സമയാസമയങ്ങളില്‍ അവശ്യംവേണ്ട ഹിറ്റുകള്‍ ഒരുക്കിയ ഒരു സംവിധായകന്‍ കൂടിയായിരുന്നു അദ്ദേഹം. മമ്മൂട്ടിയെന്ന നടന്‍ തുടര്‍ച്ചയായ പരാജയങ്ങളിലൂടെ തിരശീലയ്ക്ക് പിന്നിലേക്ക് പോകാനൊരുങ്ങിയ സമയത്ത് അദ്ദേഹത്തിന്റെ കരിയറിലേക്ക് എത്തിയ സിനിമയായിരുന്നു ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി എന്ന സിനിമ. പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് […]