മതഭ്രാന്തമാര്‍ മാത്രമാണ് അങ്ങനെയൊക്കെ ചിന്തിക്കുകയുള്ളൂ’ ; തുറന്നടിച്ച് സുരേഷ് ഗോപി
1 min read

മതഭ്രാന്തമാര്‍ മാത്രമാണ് അങ്ങനെയൊക്കെ ചിന്തിക്കുകയുള്ളൂ’ ; തുറന്നടിച്ച് സുരേഷ് ഗോപി

രാഷ്ട്രീയത്തില്‍ സജീവമായത് കൊണ്ട് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നടൻ സുരേഷ് ഗോപിക്ക് നേരെ ഉണ്ടാകാറുണ്ട്. രാഷ്ട്രീയം സിനിമയെ ബാധിക്കുമോ എന്ന പേടിയുണ്ടോ എന്ന ചോദ്യത്തിന് സുരേഷ് ഗോപി പറഞ്ഞ മറുപടിയാണിപ്പോള്‍ ശ്രദ്ധേയമാവുന്നത്. ആളുകള്‍ എന്റെ സിനിമ കാണില്ലെന്നതൊക്കെ വികലമായ വിചാരങ്ങളാണ്. മതഭ്രാന്തമാര്‍ മാത്രമാണ് അങ്ങനെയൊക്കെ ചിന്തിക്കുകയുള്ളൂ. നിങ്ങള്‍ മലപ്പുറത്തേക്ക് പോയി നോക്കൂ, ആരൊക്കെയാണ് എന്റെ സിനിമ കാണാന്‍ വരുന്നതെന്ന് കാണാലോ എന്നും തനിക്ക് വരുന്ന മെസേജുകള്‍ നോക്കിയാല്‍ അത് അറിയാന്‍ പറ്റുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതുകൊണ്ട് ചിലര്‍ സിനിമ കാണാന്‍ വരില്ലെന്ന പറച്ചിലിൽ ഒന്നും കാര്യമില്ല. മതാന്ധത കയറിയിട്ട് കക്കാനും മോഷ്ടിക്കാനും ഈ രാജ്യം കിട്ടുന്നില്ലെന്ന് വിചാരിക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെ ഏജന്റുമാരുടെ പ്രവര്‍ത്തനമാണ് ഇതൊക്കെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെയുള്ളവർ ഓരോ ജില്ലയിലും കൈ വിരലില്‍ എണ്ണാന്‍ പറ്റുന്നവരെ ഉണ്ടാവൂഎന്നും അതൊന്നും തന്നെ ഏശത്തില്ലയെന്നും കലയെ സ്‌നേഹിക്കുന്നവര്‍ക്ക് മതവും രാഷ്ട്രീയവുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ‘2015ന് ശേഷം 2020ൽ വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് സുരേഷ് ഗോപിയുടെതായി പുറത്തിറങ്ങിയത്. ആ വലിയ ഇടവേളയിൽ സിനിമ ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നെങ്കിലും അതിനുള്ള സാഹചര്യങ്ങൾ മോശമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

കാവല്‍ ഒരു ഗംഭീര സിനിമയൊന്നുമായിരുന്നില്ല. എന്നാൽ ഞാന്‍ ഇല്ലാതിരുന്ന സമയത്ത് നിന്ന് അതിലൂടെ തിരിച്ച് വന്നപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു.രാഷ്ട്രീയം സിനിമയെ ബാധിക്കും എന്ന പേടി തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വരുന്ന ഓഡിയന്‍സിനും രാഷ്ട്രീയമുണ്ട് എന്നാൽ സിനിമയില്‍ രാഷ്ട്രീയമല്ലല്ലോ പറയുന്നത്. സിനിമയുടെ കളക്ഷന്‍ കാണുമ്പോള്‍ നമുക്ക് അത് മനസിലാകുമെന്നും സുരേഷ്ഗോപി പറഞ്ഞു. വലിയൊരു ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ പാപ്പന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വേണ്ടും പൊലീസ് വേഷത്തിലെത്തുന്ന സുരേഷ് ഗോപിയുടെ പാപ്പന്‍ എന്ന കഥാപാത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.

മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്ന് നിർമ്മിച്ച ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുല്‍ സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരാണ് മറ്റുതാരങ്ങൾ.